Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണും സാമൂഹിക അകലവും പാലിക്കാതെ സ്വീഡൻ!! ഹെർഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുമെന്ന്

സ്റ്റോക്ക് ഹോം; കൊവിഡ് ഭീതിയിൽ കഴിയുകയാണ്. രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർശനമായ നിയന്ത്രണങ്ങളാണ് നടപ്പാക്കുന്നത്. എന്നാൽ തികച്ചു വ്യത്യസ്തമാണ് സ്വീഡനിലെ കാര്യങ്ങൾ. രണ്ടായിരത്തോളം പേർക്ക് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടും യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും നടപ്പാക്കാൻ സ്വീഡൻ ഇതുവരെ തയ്യാറായിട്ടില്ല. ഭൂരിഭാഗം ആളുകൾക്കും രോഗം വരുന്നതിലൂടെ ഹെർഡ് ഇമ്മ്യൂണിറ്റി നേടാൻ കഴിയുമെന്നാണ് സ്വീഡന്റെ വാദം.

 corna2-158

സ്വീഡനിൽ ഇതുവരെ 1937 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 160000 ത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 600 ഓളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കാൾ വേഗത്തിലാണ് ഇവിടെ രോഗം പടരുന്നത്. എന്നാൽ സാമൂഹിക അകലം പോലും പാലിക്കണമെന്ന് പൗരൻമാർക്ക് രാജ്യം നിർദ്ദേശം നൽകിയിട്ടില്ല.

സ്‌കൂളുകള്‍, റസ്റ്റോന്റുകള്‍, മാളുകള്‍ തുടങ്ങി ആളുകള്‍ കൂട്ടമായി എത്തുന്ന എല്ലാ ഇടങ്ങളും ഇവിടെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലവിലെ സ്ഥിതി മെയ് ആദ്യത്തോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് തന്നെ ഉണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ഹെർഡ് ഇമ്മ്യൂണിറ്റി നേടാനാണ് തങ്ങളുടെ ശ്രമം എന്നാണ് സർക്കാരിന്റെ വാദം.

ജനങ്ങളിൽ നല്ലൊരു ശതമാനം ആളുകളെ രോഗം ബാധിക്കാൻ അനുവദിക്കുകയും അവരുടെ രോഗം ഭേദമാകുകയും ചെയ്യുന്നതിലൂടെ രോഗത്തിനെതിരെ സമൂഹ പ്രതിരോധം ആർജിച്ചെടുക്കുന്ന രീതിയാണ് ഹെർഡ് ഇമ്മ്യൂണിറ്റി. ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഹെർഡ് ഇമ്മ്യൂണിറ്റിയുടെ ഫലങ്ങൾ ഞങ്ങൾക്ക് കാണാൻ സാധിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സ്ഥിതി സുസ്ഥിരമാണ്,സ്വഡന്റെ പബ്ലിക് ഹെൽത്ത് ഏജൻസിയിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് ഡോ. ആൻഡേഴ്സ് ടെഗ്‌നെൽ സിഎൻബിസിയോട് പ്രതികരിച്ചു.

അതേസമയം സ്വീഡന്റെ വാദത്തിനെതിരെ ആരോഗ്യ വിദഗ്ദർ രംഗത്തെത്തിയിട്ടുണ്ട്. ഒരിക്കൽ കൊവിഡ് സ്ഥിരീകരിച്ച് പിന്നീട് ഭേദമായവരിലും രോഗം വരുന്നതിന് തെളിവുണ്ടെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ വ്യക്തമാക്കുന്നു. മാത്രമല്ല പൊതുസ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരുന്നാൽ കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോകുകയേ ഉള്ളൂവെന്നും ഇവർ വ്യക്തമാക്കുന്നു. 1.02 കോടിയാണ് സ്വീഡനിലെ ജനസംഖ്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+