ഇവിടെ മാസ്‌കുമില്ല, വാക്‌സിനുമില്ല, എന്നാല്‍ കോവിഡുമില്ല; ഇതെന്ത് മറിമായമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
നൈജീരിയ: മാസ്‌കുമില്ല, വാക്‌സിനുമില്ല ആഫ്രിക്കയില്‍ കോവിഡുമില്ല. ഇതെന്ത് മാറിമായമെന്ന് ആലോചിച്ച് നില്‍ക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. മാര്‍ക്കറ്റിലെ തിക്കിനും ഇടയില്‍ പോലും മാസ്‌കില്ലാതെയാണ് ജനങ്ങല്‍ സാധനങ്ങള്‍ വാങ്ങുന്നത്. രാഷ്ട്രീയ റാലികളും, പൊതുയോഗങ്ങളും, കൂടിചേരലുകളും സജീവമായി തന്നെ ആഫ്രിക്കയില്‍ നടക്കുന്നുമുണ്ട്.
തങ്ങളുടെ പോക്കറ്റ് സംരക്ഷിക്കാന്‍ മാത്രമാണ് മാസ്‌ക് എന്നാണ് ഇവര്‍ പറയുന്നത്. പൊലീസിനെ കാണുമ്പോള്‍ മാത്രമാണ് മാസ്‌ക് ധരിക്കുന്നത്. ഇല്ലെങ്കില്‍ പിഴ ഉറപ്പാണ് അതിന് വേണ്ടി മാത്രമാണ് മാസ്‌ക് കൊണ്ട് നടക്കുന്നതെന്നാണെന്നാണ് ഇവര്‍ പറയുന്നത്.

ഈ ആഴ്ച ആദ്യം സിംബാവെയില്‍ 33 കേസകളാണ് രേഖപ്പെടുത്തിയത്. മരണമൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ആഫ്രിക്കയില്‍ ജൂലൈ മുതല്‍ കോവിഡ് രോഗബാധ കുറയുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിരവധി ആള്‍ക്കാര്‍ രോഗം മൂലം മരിക്കുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കരുതിയിരുന്നത.് എന്നാല്‍ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചിരുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്. പാച്ചി നിയന്ത്രണങ്ങളുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൃത്യമായി കോവിഡ് രോഗികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ എളുപ്പത്തില്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

ആഫ്രിക്കയില്‍ എന്തോ നിഗൂഢമായി സംഭവിക്കുന്നുവെന്നാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ആഗോള ആരോഗ്യ ചെയര്‍ വഫാ എല്‍-സദര്‍ പറയുന്നത്. കാരണം യൂറോപ്പും, യുഎസും കോവിഡിനെ പ്രതിരോധിക്കുന്ന പോലെ വാക്‌സിനുകളോ മറ്റോ ആഫ്രിക്കയിലില്ല എന്നിട്ടും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ അവര്‍ വിജയം കൈവരിച്ചിരിക്കുകയും ചെയ്തിരിക്കുകയാണെന്നും അവര്‍ പറയുന്നു. ആഫ്രിക്കയില്‍ ആറ് ശതമാനത്തില്‍ ആളുകള്‍ മാത്രമാണ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും കോവിഡ് കുറയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ആഫ്രിക്കയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

മലേരിയ പോലുള്ള അസുഖങ്ങള്‍ ബാധിച്ച വര്‍ക്ക് കോവിഡ് പകരാനുള്ള സാധ്യത കുറവാണെന്നാണ് ഉഗാണ്ടയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. മലേറിയ എബോള തുടങ്ങിയ അസുഖങ്ങല്‍ ബാധിച്ചവരില്‍ പരീക്ഷണം നടത്തിയിരുന്നു. അവര്ക്ക് കോവിഡ് നെഗറ്റീവാണ് കാണിക്കുന്നതെന്ന് ഉഗാണ്ട സീനിയര്‍ റിസര്‍ച്ച് അഡൈ്വസര്‍ ജെയ്ന്‍ അച്ചന്‍ പറഞ്ഞു. കോവിഡ് 19 ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് അതിര്‍ത്തികളടക്കണമെന്ന മാലിയുടെ തീരുമാനത്തിന് യാതോരു അംഗീകരവും ലഭിച്ചിട്ടില്ലെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ആഗോള പൊതുജനാരോഗ്യ ചെയര്‍ ദേവി ശ്രീധര്‍ പറഞ്ഞു.

എബോള, പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങളെ നേരിട്ട രാജ്യമാണ് ആഫ്രിക്ക. അതിനാല്‍ കോവിഡിനെയും ഇവര്‍ ഭയത്തോടെയാണ് നേരിട്ടത് ഇത് ഇവിടെ കോവിഡ് രോഗികളുടെ എണ്ണം കുറക്കാന്‍ സഹാകമായിയെന്ന് കരുതുന്നുവെന്ന് ദേവി ശ്രീധര്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ മാസം കോവിഡ് മൂലം ദക്ഷിണാഫ്രിക്കയില്‍ 89,000ത്തിലധികം പേര്‍ മരണപ്പെട്ടതായാണ് കണക്കാക്കുന്നത്. അതേസമയം ആഫ്രിക്കയിലെ കോവിഡുമായി ബന്ധപ്പെട്ടുള്ള മരണങ്ങള്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. ലോകത്തില്‍ മൊത്തം കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ 3 ശതമാനം മാത്രമാണ് ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും യൂറോപ്പിലും മരണങ്ങളും 46 ശതമാനവും 29 ശതമാനവുമൊക്കെയാണെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ വെറും 3000 മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലും മറ്റും ദിനംപ്രതിയെന്നോണം നിരവധി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് വുപലമാക്കാനുള്ള ക്യാമ്പയിനുകള്‍ ആരംഭിച്ചതായി നൈജീരിയന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഫെബ്രുവരിക്ക മുമ്പ് ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. ആഫ്രിക്കയക്ക് മറ്റ് രാജ്യങ്ങളെ പോലെ വാക്‌സിന്‍ പോലും വേണ്ടെന്നാണ് നൈജീരിയന്‍ വൈറോളജിസ്റ്റായ ഒയെവാലെ ടോമോറി പറഞ്ഞത്. ഈ ആശയം വിവാദമാണെങ്കിലും ആഫ്രിക്കയിലെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഈ ആശയം ചര്‍ച്ചയാകുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആഫ്രിക്കയില്‍ വാക്‌സിന്‍ വേണ്ടെന്ന് ഇതിനര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അടുത്ത തരംഗം ഇല്ലാതാക്കുന്നതിനായി എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications