പാകിസ്താന് സൈനീക സഹായം നിഷേധിച്ച് അമേരിക്ക
വാഷിങ്ടണ്‍: ഒരു തരത്തിലുള്ള സൈനീക സഹായവും പാകിസ്താന് നല്‍കില്ലെന്ന് യുഎസ് കോണ്‍ഗ്രസ്. തീവ്രവാദത്തെ എതിര്‍ക്കുന്ന ശക്തമായ നടപടികള്‍ പാകിസ്താന്‍ കൈകൊള്ളാത്തിടത്തോളം കാലം യുദ്ധ വിമാനങ്ങള്‍ നല്‍കാനാകില്ലെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു.
അമേരിക്ക കാലങ്ങളായി പാകിസ്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്ന ഹക്കാനി ശൃംഖലക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന അഭ്യര്‍ഥന നിരന്തരമായി നിരസിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഎസ് കോണ്‍ഗ്രസിന്റെ വിയോജിപ്പ് ശക്തമായത്. പാകിസ്താന് സഹായം നല്‍കുന്ന നിലപാടിനെ യുഎസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗങ്ങള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു.

പാക് പാര്‍ലമെന്റിലും യുഎസ് തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം എഫ്16 ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കുന്ന കരാറില്‍ യുഎസ് കോണ്‍ഗ്രസ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. തീവ്രവാദ നിലപാടുകള്‍ തന്നെയായിരുന്നു അവിടെയും പാകിസ്താന് വിനയായത്.
പാകിസ്താനുമായുള്ള കരാര്‍ സംബന്ധിച്ച എല്ലാ ചര്‍ച്ചകളും കോണ്‍ഗ്രസില്‍ നടക്കുമെന്നും തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് എല്ലാ സഹായം നല്‍കാനും യുഎസ് തയ്യാറാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് എലിസബത്ത് ട്രൂഡോ പറഞ്ഞു. എന്നാല്‍ ഭീകരവാദത്തെ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്നും തീവ്രവാദ ഗ്രൂപ്പുകളെ വ്യത്യസ്തമായി കാണുന്നില്ലെന്നും പാകിസ്താന്‍ വ്യക്തമാക്കി.












Click it and Unblock the Notifications