കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസദിനെ ഒടുവില്‍ റഷ്യയും കൈവിട്ടു? സിറിയയില്‍ ഒരു ചുക്കും ചെയ്യാനാവില്ലെന്ന്.... അപ്പോള്‍ കൊന്നവരോ

റഷ്യയും പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് സിറിയയിലെ പുതിയ സംഭവ വികാസങ്ങള്‍ എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയെ ഐസിസില്‍ നിന്നും വിമതരില്‍ നിന്നും മുക്തമാക്കി അസദിന്റെ കൈയ്യില്‍ തിരിച്ചേല്‍പിക്കാനാണ് റഷ്യ എത്തിയത്. റഷ്യന്‍ വ്യോമാക്രമണത്തില്‍ വിമതരും അല്ലാത്തവരും ആയി ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഐസിസിന്റെ ശക്തി ഒരു പരിധിവരെ ക്ഷയിപ്പിക്കാനും റഷ്യയ്ക്ക് കഴിഞ്ഞു.

എന്നാല്‍ ഇപ്പോള്‍ റഷ്യ വ്യക്തമാക്കുന്ന കാര്യങ്ങള്‍ കേട്ടാല്‍ ആരായാലും അമ്പരന്നുപോകും. ചിരകാല സുഹൃത്തായ അസദിനെ കൈവിടുന്നതുപോലെയാണ് കാര്യങ്ങള്‍.

സിറിയയില്‍ ഒരു തരത്തിലും ഉള്ള സൈനിക പ്രതിവിധി സാധ്യമല്ലെന്നാണ് റഷ്യ അസദിനോട് വ്യക്തമാക്കിയിട്ടുള്ളത്. അപ്പോള്‍ ഇത്രകാലവും അവര്‍ നടത്തിയ സൈനികാക്രമണങ്ങള്‍ക്ക് എന്ത് ന്യായം പറയും?

ആലെപ്പോ പിടിച്ചെടുത്തു

ആലെപ്പോ പിടിച്ചെടുത്തു

വിമതര്‍ കൈയ്യടക്കി വച്ചിരുന്ന ആലെപ്പോ നഗരം സൈന്യം പിടിച്ചെടുത്തതായാണ് അവകാശവാദം. ഇതിന് റഷ്യയുടെ സഹായവും ഉണ്ടായിരുന്നു. എന്നാല്‍ ഇതോടെ അസദ് അല്‍പം ഒതുങ്ങേണ്ടി വരും.

സൈനിക പ്രതിവിധി സാധ്യമല്ല3

സൈനിക പ്രതിവിധി സാധ്യമല്ല3

സിറിയയില്‍ ഒരു സൈനിക പ്രതിവിധി സാധ്യമല്ലെന്നാണ് റഷ്യ പറയുന്നത്. അസദിന്റെ മുന്നില്‍ സമാധാനത്തിന്റെ വഴികളാണ് അവശേഷിക്കുന്നതെന്നും റഷ്യ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ സിറിയന്‍ ദൗത്യസംഘത്തിലെ മുതിര്‍ന്ന റഷ്യന്‍ പ്രതിനിധി പ്രൊഫ വൈറ്റലി നൗംകിന്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മിഡില്‍ ഈസ്റ്റ് ഐ എന്ന വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

സമാധാനത്തിന്റെ പാതയാണ് രക്ഷ

സമാധാനത്തിന്റെ പാതയാണ് രക്ഷ

അസദിനെ സംബന്ധിച്ച് സമാധാനത്തിന്റെ പാതയാണ് ഇനി മുന്നിലുള്ളത്. എതിരാളികളെ കൂടി ഉള്‍പ്പെടുത്തി ഒരു കൂട്ടുമുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് അത് എന്ന സൂചനയും റഷ്യ നല്‍കുന്നുണ്ട്.

സൈനികമല്ല, രാഷ്ട്രീയം

സൈനികമല്ല, രാഷ്ട്രീയം

രാഷ്ട്രീയപരമായ ഒരു പ്രതിവിധി കണ്ടെത്തുന്നതിന് അസദിന് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്ന സൂചനകളും റഷ്യന്‍ പ്രതിനിധി നല്‍കുന്നുണ്ട്. അടുത്ത ഘട്ട സമാധാന ചര്‍ച്ചകളില്‍ അസദിന് തന്നെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നേക്കും.

 റഷ്യയെ കേള്‍ക്കേണ്ടി വരും... എന്ത് പറയും

റഷ്യയെ കേള്‍ക്കേണ്ടി വരും... എന്ത് പറയും

ആലെപ്പോ പിടിച്ചെടുത്തതോടെ അസദ് കൂടുതല്‍ ശക്തമായ നീക്കങ്ങള്‍ക്ക് മുതിര്‍ന്നേക്കും എന്ന നിരീക്ഷണങ്ങള്‍ റഷ്യന്‍ പ്രതിനിധി തള്ളിക്കളയുന്നുണ്ട്. അസദിന് അദ്ദേഹത്തിന്റെ പങ്കാളികള്‍ പറയുന്നത് കേള്‍ക്കാതിരിക്കാനാവില്ലെന്നാണ് റഷ്യന്‍ പക്ഷം. അതിനര്‍ത്ഥം റഷ്യ പറയുന്നത് കേട്ടേ മതിയാവൂ എന്ന് തന്നെയാണ്.

എല്ലാത്തിനും കാരണക്കാരി ഹിലരിയാണ്?

എല്ലാത്തിനും കാരണക്കാരി ഹിലരിയാണ്?

സിറിയയിലെ പ്രശ്‌നങ്ങള്‍ വഷളാകാനുള്ള കാരണം ഹിലരി ക്ലിന്റണ്‍ കൊണ്ടുവന്ന ഹൈ നെഗോഷിയേഷന്‍ കമ്മിറ്റിയാണ് എന്നാണ് റഷ്യയുടെ പക്ഷം. വിമതര്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്‍കിയത് ഹിലരിയുടെ നേതൃത്വത്തിലാണെന്നും റഷ്യ ആരോപിക്കുന്നുണ്ട്.

സിറിയയില്‍ ഉള്ളത് തീവ്രവാദികളല്ല?

സിറിയയില്‍ ഉള്ളത് തീവ്രവാദികളല്ല?

സിറിയയില്‍ അസദിനെതിരെ പൊരുതുന്നവരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കാന്‍ റഷ്യന്‍ പ്രതിനിധി തയ്യാറാകുന്നില്ല. ആയുധമേന്തിയി അനിധികൃത സംഘങ്ങളായി മാത്രമേ അവരെ കാണാനാകൂ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. അപ്പോള്‍ ഐസിസ് ഭീകരരെ റഷ്യ എങ്ങനെയാണ് കാണുന്നത് എന്ന കാര്യവും വ്യക്തമാകേണ്ടതുണ്ട്.

സാധാരണക്കാരെ കൊന്നൊടുക്കാതിരിക്കാന്‍

സാധാരണക്കാരെ കൊന്നൊടുക്കാതിരിക്കാന്‍

സിറിയയില്‍ വിമത സൈനിക ഗ്രൂപ്പുകള്‍ സ്വതന്ത്രമായി ഒരു സ്ഥലത്ത് നിന്ന് മറ്റ് സ്ഥലത്തേക്ക് നീങ്ങുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ സൈന്യം ഒന്നും ചെയ്യുന്നില്ല. സാധാരണക്കാര്‍ കൊല്ലപ്പെടാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ക്കെതിരെ സൈന്യം യുദ്ദത്തിനിറങ്ങാത്തത് എന്നാണ് ന്യായം. എന്നാല്‍ ആലപ്പോയില്‍ നൂറ് കണക്കിന് സാധാരണക്കാര്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടുകഴിഞ്ഞു.

ദൗര്‍ഭാഗ്യകരമത്രെ ആലപ്പോയിലെ നരനാരായാട്ട്

ദൗര്‍ഭാഗ്യകരമത്രെ ആലപ്പോയിലെ നരനാരായാട്ട്

ആലെപ്പോയില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന കാര്യം സമ്മതിക്കാതിരിക്കാന്‍ റഷ്യന്‍ പ്രതിനിധിയ്ക്ക് സാധ്യമല്ല. അത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ട്രംപ് ജയിച്ചപ്പോള്‍ റഷ്യ കളം മാറ്റുന്നോ

ട്രംപ് ജയിച്ചപ്പോള്‍ റഷ്യ കളം മാറ്റുന്നോ

അമേരിക്കയില്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന തോടെ റഷ്യ സിറിയയില്‍ നിലപാട് മാറ്റുകയാണ് എന്നും വിലയിരുത്തപ്പെടുന്നുണ്ട്. റഷ്യും ട്രംപും തമ്മിലുള്ള ബന്ധവും ഇപ്പോള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Russia tells Assad there is no 'military solution' for Syria. Russian adviser says capture of Aleppo makes Assad more likely to make concessions and that Trump could change dynamics of peace talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X