'സ്വന്തമായി വീട് ഇല്ല, ഉറക്കം സുഹൃത്തുക്കളുടെ വീട്ടിൽ'; വെളിപ്പെടുത്തലുമായി അതിസമ്പന്നനായ എലോൺ മസ്ക്
ന്യൂയോർക്ക്; തനിക്ക് സ്വന്തമായി വീട് ഇല്ലെന്ന വെളിപ്പെടുത്തലുമായി ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ എലോൺ മസ്‌ക്. ടിഇഡിയുടെ ക്രിസ് ആൻഡേഴ്സണുമായി അടുത്തിടെ നടത്തിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്. വീടില്ലാത്ത താൻ തന്റെ സുഹൃത്തുക്കളുടെ സ്പെയർ ബെഡ്‌റൂമുകളെയാണ് ഉറങ്ങാനായി ആശ്രമിക്കുന്നതെന്നും മസ്ക് പറഞ്ഞു.
"ടെസ്‌ലയുടെ ഭൂരിഭാഗം എഞ്ചിനീയറിംഗ് ജോലികളും നടക്കുന്ന ബേ ഏരിയയിലേക്കാണ് ഞാൻ യാത്ര ചെയ്യുന്നതെങ്കിൽ ഈ ഭാ ഗത്തുള്ള സുഹൃത്തുക്കളുടെ സ്പെയർ ബെഡ്‌റൂമുകളിലാണ് ഞാൻ രാത്രി സമയം ചിലവഴിക്കുന്നത്." ടെസ്‌ല സിഇഒ പറഞ്ഞു. ലോകമെമ്പാടുമുള്ള സമ്പത്തിന്റെ അസമത്വത്തെക്കുറിച്ചും ശതകോടീശ്വരന്മാർ ചെലവഴിച്ച പണത്തെക്കുറിച്ചും ഉള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മസ്‌ക്. "വ്യക്തിഗത ഉപഭോഗത്തിൽ ഞാൻ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെ പ്രശ്‌നകരമാണ്. പക്ഷേ അത് അങ്ങനെയുള്ള ആളല്ലാ. വളരെ കുറഞ്ഞ ചിലവിൽ ജീവിക്കുന്ന ആളാണ് ഞാൻ. എനിക്ക് സ്വന്തമായി ആഢംബര കപ്പലില്ല. ഉല്ലാസയാത്രകൾക്ക് പോകാറില്ല " മസ്‌ക് കൂട്ടിച്ചേർത്തു.

താൻ വിമാനം കൂടുതലായി ഉപയോ ഗിക്കുന്നു എന്നാണ് തന്റെ പേരിലുള്ള അപവാദം. എന്നാൽ താൻ വിമാനം ഉപയോ ഗിക്കുന്നത് ആഢംബരത്തിനല്ലെന്നും വിമാനം ഉപയോ ഗിച്ചില്ലെങ്കിൽ തനിക്ക് ജോലി ചെയ്യാനുള്ള സമയം കുറവായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഞായറാഴ്ചയാണ് ഈ അഭിമുഖം ടെഡിന്റെ യൂട്യൂബ് ചാനലിൽ പുറത്ത് വിട്ടത്. 50,000 ഡോളർ വിലമതിക്കുന്ന സ്‌പേസ് എക്‌സിൽ നിന്നുള്ള സ്ഥലമാണ് തന്റെ പ്രാഥമിക വസതിയെന്ന് കഴിഞ്ഞ വർഷം മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പുറമെ ബേ ഏരിയയിൽ ഒരു ഇവന്റ്സ് ഹൗസ് സ്വന്തമാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു.
ഫോബ്‌സിന്റെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി 269.5 ബില്യൺ ഡോളറാണ്. 2022ലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മസ്ക്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്ക് ഒന്നാം സ്ഥാനത്തേക്കെത്തിയത്. അതേ സമയം മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റ് ട്വിറ്റർ വാങ്ങാനുള്ള ഓഫറുമായി ബന്ധപ്പെട്ട് മസ്ക് കുറച്ചു നാളുകളായി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. മസ്‌കിന് നിലവിൽ ട്വിറ്ററിൽ 9.1 ശതമാനം ഓഹരിയുണ്ട്. ട്വിറ്ററിന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമയുമാണ് ഇദ്ദേഹം. എന്നാൽ മസ്കിന്റെ ഏറ്റെടുക്കലിനെ പ്രതിരോധിക്കാൻ 'പോയ്സൺ പിൽ' നടപ്പാക്കാനുള്ള നീക്കം ട്വിറ്റർ ആരംഭിച്ചു എന്നും റിപ്പോർട്ട് ഉണ്ട്.












Click it and Unblock the Notifications