അമേരിക്കയില്‍ കോവിഡ് രൂക്ഷം: സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഉണ്ടാവില്ലെന്ന് ബൈഡന്റെ ഉപദേശകന്‍
വാഷിങ്‌ടണ്‍: അമേരിക്കയില്‍ കോവിഡ് വ്യപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള യാതൊരു പദ്ധതിയും തങ്ങള്‍ക്കില്ലെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്റെ കൊറോണ വൈറസ് ഉപദേശകന്‍ വ്യക്തമാക്കി. അമേരിക്കയിലെ മൂന്ന് കിഴക്കന്‍ സ്റ്റേറ്റുകള്‍ ആവശ്യമില്ലാത്ത യാത്രകള്‍ക്ക് നിരോധനമേര്‍ത്തിയിട്ടുണ്ട്.
അമേരിക്കന്‍ സ്‌റ്റേറ്റുകളായ കാലിഫോര്‍ണിയ.ഒറിഗണ്‍,വാഷിങ്‌ടണ്‍ എന്നീ സ്‌റ്റേറ്റുകളാണ് അനാവശ്യ യാത്രകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. സ്റ്റേറ്റുകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനെത്തുടര്‍ന്ന് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിനോദങ്ങള്‍ക്കായി പുറത്തിറങ്ങുന്നത് തടയാന്‍ കൂടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കോവിഡ് 19 കേസുകള്‍ ഗുരുതരമായി ഉയരുന്ന സാഹചര്യത്തില്‍ അരേിക്കന്‍ സ്‌റ്റേറ്റുകള്‍ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. കോവിഡ് ഉയരുന്ന സാഹചര്യത്തില്‍ 6 വടക്കു കിഴക്കന്‍ സ്‌റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ നടപടിയാലോചിക്കാന്‍ അടുത്തയാഴ്‌ച്ച യോഗം ചേരുമെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ഗുവര്‍മോ പറഞ്ഞു.
തണുപ്പ് കലമാകുന്നതോടെ കോവിഡ് വ്യാപനം കൂടാനാണ് സാധ്യതയെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ കണക്കു കൂട്ടുന്നത് അമേരിക്കയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് വ്യാപനം പ്രതിരോധിക്കലാണ് തന്റെ ആദ്യ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ജനുവരി 21നു മാത്രമേ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കുകയുള്ളു.
അമേരിക്കയില്‍ കഴിഞ്ഞ 9 ദിവസങ്ങളായി ദിവസവും 1ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരു ദിവസം 1000 പേര്‍ക്കു മുകളിലാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം.












Click it and Unblock the Notifications