കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കോവിഡ്‌ രൂക്ഷം: സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഉണ്ടാവില്ലെന്ന്‌ ബൈഡന്റെ ഉപദേശകന്‍

Google Oneindia Malayalam News

വാഷിങ്‌ടണ്‍: അമേരിക്കയില്‍ കോവിഡ്‌ വ്യപനം തടയാന്‍ രാജ്യത്ത്‌ സമ്പൂര്‍ണ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള യാതൊരു പദ്ധതിയും തങ്ങള്‍ക്കില്ലെന്ന്‌ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റായ ജോ ബൈഡന്റെ കൊറോണ വൈറസ്‌ ഉപദേശകന്‍ വ്യക്തമാക്കി. അമേരിക്കയിലെ മൂന്ന്‌ കിഴക്കന്‍ സ്റ്റേറ്റുകള്‍ ആവശ്യമില്ലാത്ത യാത്രകള്‍ക്ക്‌ നിരോധനമേര്‍ത്തിയിട്ടുണ്ട്‌.

അമേരിക്കന്‍ സ്‌റ്റേറ്റുകളായ കാലിഫോര്‍ണിയ.ഒറിഗണ്‍,വാഷിങ്‌ടണ്‍ എന്നീ സ്‌റ്റേറ്റുകളാണ്‌‌ അനാവശ്യ യാത്രകള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തിയത്‌. സ്റ്റേറ്റുകളില്‍ കോവിഡ്‌ കേസുകള്‍ ഉയരുന്നതിനെത്തുടര്‍ന്ന്‌ ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം കണക്കിലെടുത്താണ്‌ ഇത്തരമൊരു തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ വിനോദങ്ങള്‍ക്കായി പുറത്തിറങ്ങുന്നത്‌ തടയാന്‍ കൂടിയാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

america covid
അതേ സമയം ഒറിഗണ്‍ സ്റ്റേറ്റില്‍ ആറ്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്‌. ഒറിഗണ്‍ സ്റ്റേറ്റ്‌ ഗവര്‍ണര്‍ കെയ്‌റ്റ്‌ ബ്രൗണാണ്‌ ഒറിഗണില്‍ ആറ്‌ പേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്‌. ഞാന്‍ നിങ്ങളോട്‌ ആവശ്യപ്പെടുകയല്ല അഭ്യര്‍ഥിക്കുകയാണ്‌. സമൂഹികമായി കൂട്ടം കൂടുന്ന പരിപാടികളില്‍ നിന്നും നിങ്ങള്‍ അകന്നു നില്‍ക്കണം, വിടുകളിലെ ആഘോഷങ്ങള്‍ക്കു വരെ നിയന്ത്രണം പാലിക്കണം. ഒരു വീട്ടില്‍ 6 പേരില്‍ കൂടുതല്‍ ഒത്തുചേരാന്‍ പാടില്ലെന്നും ഒറിഗണ്‍ ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ്‌ 19 കേസുകള്‍ ഗുരുതരമായി ഉയരുന്ന സാഹചര്യത്തില്‍ അരേിക്കന്‍ സ്‌റ്റേറ്റുകള്‍ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളിലേക്ക്‌ കടക്കുകയാണ്‌. കോവിഡ്‌ ഉയരുന്ന സാഹചര്യത്തില്‍ 6 വടക്കു കിഴക്കന്‍ സ്‌റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍ തുടര്‍ നടപടിയാലോചിക്കാന്‍ അടുത്തയാഴ്‌ച്ച യോഗം ചേരുമെന്ന്‌ ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍ ആന്‍ഡ്രൂ ഗുവര്‍മോ പറഞ്ഞു.
തണുപ്പ്‌ കലമാകുന്നതോടെ കോവിഡ്‌ വ്യാപനം കൂടാനാണ്‌ സാധ്യതയെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ കണക്കു കൂട്ടുന്നത്‌ അമേരിക്കയില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ജോ ബൈഡന്‍ കോവിഡ്‌ വ്യാപനം പ്രതിരോധിക്കലാണ്‌ തന്റെ ആദ്യ ലക്ഷ്യം എന്ന്‌ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ജനുവരി 21നു മാത്രമേ അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏല്‍ക്കുകയുള്ളു.
അമേരിക്കയില്‍ കഴിഞ്ഞ 9 ദിവസങ്ങളായി ദിവസവും 1ലക്ഷം കോവിഡ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.ഒരു ദിവസം 1000 പേര്‍ക്കു മുകളിലാണ്‌ രാജ്യത്ത്‌ കോവിഡ്‌ ബാധിച്ചു മരിക്കുന്നവരുടെ എണ്ണം.
English summary
No plans of National wide Lockdown says Joe Biden adviser
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X