Get Updates
Get notified of breaking news, exclusive insights, and must-see stories!

10 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ വേണ്ട; പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

അബുദാബി; വിവിധ രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ഗ്രീന്‍ ലിസ്റ്റ് പരിഷ്കരിച്ച് അബുദാബി. അബുദാബി ഡിപ്പാര്‍ട്മെന്‍റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസമാണ് ക്വാറന്‍റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടിക പരിഷ്കരിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഫെബ്രുവരി 23 ന് പരിഷ്കരിച്ച ഗ്രീന്‍ ലിസ്റ്റില്‍ ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോങ്, ഐസ്‍ലന്‍ഡ്, മൌറീഷ്യസ്, ന്യൂസീലന്‍ഡ്, സിഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈനില്‍ നിന്നും ഒഴിവുണ്ട്. മാത്രമല്ല, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ചേര്‍ന്നതിനു ശേഷം മാത്രം പിസിആർ പരിശോധനയ്ക്ക് വിധേയരായാല്‍ മതിയാവും.രാജ്യങ്ങൾ, പ്രദേശങ്ങൾ തുടങ്ങിയവയുടെ കൊവിഡ് സ്ഥിതി പരിഗണിച്ച് കര്‍ശനമായ വ്യവസ്ഥകളോടൊണ് അബുദാബി ഗ്രീന്‍ ലിസ്റ്റ് തയ്യാറാക്കുന്നത്.

flights2-159504

യുഎഇയിലെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് ആരോഗ്യവും സുരക്ഷയും സംബന്ധിച്ച കർശന മാനദണ്ഡങ്ങൾക്ക് വിധേയമാണ് പട്ടിക. പൗരത്വത്തിനു പകരം യാത്രക്കാര്‍ വരുന്ന രാജ്യമാണ് ഇവിടെ പരിഗണിക്കുന്നത്.

അതിനിടെ കൊവിഡ് രോഗവ്യാപനം ശക്തമായതിനെ തുടർന്ന് പ്രതിരോധ നടപടികൾ വീണ്ടും കടുപ്പിക്കുകയാണ് അബുദാബി.കഴിഞ്ഞ ദിവസം സ്കൂളുകൾ കുറന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് പരിശോധന നിർബന്ധമാകക്ിയിട്ടുണഅട്. 12 വയസ്സിനു മുകളിലുള്ള മുഴുവന്‍ വിദ്യാര്‍ഥികളും അതോടൊപ്പം അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും രണ്ടാഴ്ച കൂടുമ്പോള്‍ കൊവിഡ് പിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. വീഴ്ച വരുത്തുന്ന സ്തൂകളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+