കിം ജോങ് ഉൻ എവിടെ? മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ: നിർണായക ശസ്ത്രക്രിയ നടന്നു!!
പ്യോഗ്യാംങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ മൌനം പാലിച്ച് രാജ്യത്തെ മാധ്യമങ്ങൾ. കിം ജോങ് ഉൻ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ഗുരുതരാവസ്ഥയിൽ കഴിയുകയാണെന്നുമുള്ള മാധ്യമ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ കിമ്മിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. വിഷയം വീക്ഷിച്ചുവരികയാണെന്നാണ് വൈറ്റ് ഹൌസ് കഴിഞ്ഞ ദിവസം അറിയിച്ചത്.

അദ്ദേഹം സുഖമായിരിക്കട്ടെ
2018ലും 2019ലുമായി രണ്ട് തവണയാണ് ട്രംപ്- കിം ജോങ് ഉൻ കൂടിക്കാഴ്ച നടന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യമാണ് ട്രംപ് കിമ്മിന് മുമ്പിൽ വെച്ചത്. കിമ്മിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും നൽകുന്ന റിപ്പോർട്ടുകൾ. ചികിത്സയിൽ കഴിയുന്ന കിം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നായിരുന്നു വിഷയത്തിൽ ട്രംപിന്റെ പ്രതികരണം. അദ്ദേഹം സുഖമായിരിക്കട്ടെ ഇപ്പോൾ എനിക്ക് അങ്ങനെ പറയാനേ സാധിക്കൂ എന്നും ട്രംപ് ചൊവ്വാഴ്ച വൈറ്റ് ഹൌസിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. "എനിക്ക് കിം ജോങ് ഉന്നുമായി വളരെ നല്ല ബന്ധമുണ്ട്. അദ്ദേഹം എങ്ങനെയുണ്ടെന്ന് നമുക്ക് കാണാം. നമുക്കറിയില്ല ഈ റിപ്പോർട്ടുകൾ ശരിയാണോ എന്ന്" ട്രംപ് പറഞ്ഞു.

പൊതു പരിപാടികളിൽ നിന്ന് അപ്രത്യക്ഷനായി
ഏപ്രിൽ 15ന് നടന്ന മുത്തച്ഛന്റെ മുത്തച്ഛന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ നിന്ന് ഉൻ വിട്ടുനിന്നതാണ് കിം രോഗബാധിതനാണെന്ന പുതിയ അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയത്. ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സൂങ്ങിന്റെ ജന്മവാർഷികത്തിൽ ഉൻ പങ്കെടുത്തിരുന്നില്ല. ഏപ്രിൽ 12ന് ഉന്നിനെ ഹൃദയശസ്ത്രക്രിയയ്കക് വിധേയമാക്കിയിരുന്നുവെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 11ന് മാധ്യമങ്ങളെ കണ്ട ഉൻ പിന്നീട് പൊതുപരിപാടികളിൽ പങ്കെടുക്കുകയോ മാധ്യമങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കിം ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരാവസ്ഥയിലാണെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവരുന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

അസുഖങ്ങളില്ലെന്ന് കൊറിയ
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യുഹങ്ങൾ തള്ളി ദക്ഷിണ കൊറിയ. ഉന്നിന് മസ്തിഷ്കമരണം സംഭവിച്ചെന്നും രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നുമുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കിം ജോങ് ഉന്നിന് ഒരു തരത്തിലുമുള്ള അസുഖങ്ങൾ ഉള്ളതിന്റെ പ്രത്യേക സൂചനകളൊന്നും ഇല്ലെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റുിന്റെ ഓഫീസ് നൽകുന്ന വിവരം. അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ആദ്യമായല്ലെന്നും ഇത് തള്ളിക്കളയേണ്ടതാണെന്നും പ്രസിഡന്റിന്റെ ഓഫീസ് പറയുന്നു.

റിപ്പോർട്ട് തള്ളി ചൈനയും കൊറിയയും
കിം ജോങ് ഉന്നിനെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത് അഭ്യൂഹം മാത്രമാണെന്ന നിലപാടാണ് ചൈനയ്ക്കുമുള്ളത്. എന്നാൽ ഇപ്പോഴത്തെ നീക്കങ്ങൾ ഉത്തരകൊറിയയിലേയും അമേരിക്കയിലേയും ചൈനയിലേയും രഹസ്യാന്വേഷണ ഏജൻസികളും നിരീക്ഷിച്ച് വരികയാണ്. എന്നാൽ ഉൻ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെന്ന കാര്യം ആരും തന്നെ നിരസിച്ചിട്ടില്ല. എന്നാൽ ഉൻ ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹങ്ങൾ ചൈനയും ദക്ഷിണകൊറിയയും തള്ളിക്കളഞ്ഞിട്ടുണ്ട്. കൊറിയയിലെ ജനങ്ങൾക്ക് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു ധാരണയുമില്ല.

മൌനം പാലിച്ച് കൊറിയൻ മാധ്യമങ്ങൾ
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം മസ്തിഷ്ക മരണം സംഭവിച്ചെന്നുമുള്ള അഭ്യൂഹങ്ങൾ കണ്ട മട്ട് നടിച്ചിട്ടില്ല ഉത്തരകൊറിയൻ മാധ്യമങ്ങൾ. കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻയുടെ പ്രധാനവാർത്തകളിൽ കായിക ഉപകരണങ്ങളെക്കുറിച്ചും മൾബറി പറിയ്ക്കുന്നതിനെക്കുറിച്ചുമാണ്. ഉത്തരകൊറിയയുടെ സ്വയം പര്യാപ്തതയെക്കുറിച്ച് ബംഗ്ലാദേശിൽ നടന്ന ഒരു യോഗവും പ്രധാനവാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. റോഡോങ് സിൻമൺ എന്ന കൊറിയൻ ദിനപത്രമാവട്ടെ സ്വയം പര്യാപ്ത സമ്പദ് വ്യവസ്ഥയെക്കുറിച്ചും കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള വാർത്തകളാണ് നൽകിയിട്ടുള്ളത്. ഉത്തരകൊറിയൻ മാധ്യമങ്ങളിലൊന്നും കിമ്മിനെക്കുറിച്ചുള്ള ഒരു പരാമർശം പോലുമില്ല.

ശസ്ത്രക്രിയയും മസ്തിഷ്ക മരണവും
36 കാരനായ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ ഏപ്രിൽ 12 മുതൽ ആശുപത്രിയിൽ പ്രവേശിച്ചതായി ദക്ഷിണകൊറിയയിൽ നിന്നുള്ള ഡെയ് ലി എൻകെ എന്ന മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്. ഹൃദയശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് ആശുപത്രി പ്രവേശനമെന്നും മാധ്യമം ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 12 ഹ്വാങ്സാനിലെ ആശുപത്രിയിൽ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഉൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തന്നെ ഹൃദയുമായി ബന്ധപ്പെട്ട രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. രാജ്യത്തിന്റെ കിഴക്കൻ ദശയിൽ സ്ഥിതി ചെയ്യുന്ന മൌണ്ട് കുംഹാങ്ങിലെ വില്ലയിൽ ഉൻ വിശ്രമിച്ച് വരികയാണെന്നും ഇതേ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ മാധ്യമറിപ്പോർട്ട് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അമിത ഭാരവും പുകവലിയും അമിത ജോലിയും കാരണം ആരോഗ്യനില വഷളാവുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

രാജ്യത്ത് സുരക്ഷിതനെന്ന്
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോഗ്യാങ്ങിന് വടക്ക് ദിശയിലുള്ള മൌണ്ട് മ്യോഹ്യാങ്ങ് റിസോർട്ടിൽ ഉൻ ചികിത്സയിൽ കഴിഞ്ഞ് വരികയാണെന്നും പേര് വെളിപ്പെടുത്ത ഉത്തരകൊറിയൻ വൃത്തം പറയുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎന്നും ചൊവ്വാഴ്ച ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഇന്റലിജൻസ് സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സിഎൻഎൻ വാദങ്ങൾ തള്ളി ദക്ഷിണ കൊറിയൻ അധികൃതർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റിപ്പോർട്ടുകൾ ചൈനയും നിഷേധിച്ചിരുന്നു.

ഒളിച്ചോട്ടം എന്തിന്
കിം ജോങ് ഉൻ തലസ്ഥാനമായ പ്യോഗ്യാങ്ങിൽ പേര് വെളിപ്പെടുത്താത്ത സ്ഥലത്ത് ചില വിശ്വസ്ഥർക്കൊപ്പം കഴിഞ്ഞ് വരികയാണെന്നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ബ്ലൂ ഹൌസ് നൽകുന്ന വിവരം. കിം ജോങ് ഉൻ സാധാരണ രീതിയിൽ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രാജ്യം ഭരിക്കുന്ന പാർട്ടിയോ, സൈന്യമോ ക്യാബിനറ്റോ കിമ്മുമായി ബന്ധപ്പെട്ട് യാതൊരു അടിയന്തര പ്രതിരണവും നടത്തിയിട്ടില്ലെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

ഔദ്യോഗിക കാര്യങ്ങളിൽ മുടക്കമില്ല
കെസിഎൻഎ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ 11ന് ഔദ്യോഗിക യോഗത്തിൽ പങ്കെടുത്ത കിം രാജ്യം ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോയിലെ അംഗമായി സഹോദരിയെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇതേ യോഗത്തിൽ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. തുടർന്ന് സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ്, ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡിയാസ് കാനെൽ എന്നിവർക്ക് പിറന്നാൾ സന്ദേശങ്ങൾ കൈമാറിയിരുന്നുവെന്നും കെസിഎൻഎ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ഉത്തരകൊറിൻ ഉദ്യോഗസ്ഥർക്ക് പിറന്നാൾ ഭക്ഷണം ഒരുക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കാണാതാകുന്നത് രണ്ടാം തവണ
2014ൽ കിംഗ് ജോങ് ഉൻ നാല് ദിവസത്തോളം അപ്രത്യക്ഷനായിരുന്നു. സെപ്തംബർ അവസാനത്തോടെയാണ് ഇദ്ദേഹത്തെ കാണാതായത്. ഇതോടെ സൈനിക അട്ടിമറിയിലൂടെ മറ്റ് രാഷ്ട്രീയ എതിരാളികൾ അധികാരത്തിൽ നിന്ന് താഴെയിറക്കി എന്നതരത്തിലുള്ള അഭ്യൂഹങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. എന്നാൽ കയ്യിലൊരു ചൂരലുമേന്തി നിൽക്കുന്ന ചിത്രവുമായി അദ്ദേഹം പ്രത്യക്ഷപ്പെടുകയും ചെയ്തു. കാലിൽ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടിയാണ് കിം അപ്രത്യക്ഷനായതെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടന അന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഉത്തരകൊറിയയിലെ നീക്കങ്ങൾ നിരീക്ഷിച്ച് വരുന്ന ലോകരാഷ്ട്രങ്ങളിൽ കിമ്മിനെക്കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സമ്മിശ്ര പ്രതികരണമാണുണ്ടാക്കുന്നത്. അഴിമതി നടത്തിയതിന് മുൻ സൈനിക മേധാവിയെ കിം വധിച്ചുവെന്ന വാർത്തയാണ് 2016ൽ പുറത്തുവന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ ഉദ്യോഗസ്ഥന് പുതിയ മുതിർന്ന പദവി നൽകിക്കൊണ്ടാണ് കിം പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തിൽ കിം ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറിനിൽക്കുകയാണോ അതോ മരിച്ചോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

അഭ്യൂഹങ്ങൾ ഇങ്ങനെയും
സമീപകാലത്ത് തുടർച്ചയായി സൈനിക കേന്ദ്രങ്ങൾ സന്ദർശിച്ചതിന് പുറമേ വിശുദ്ധ പർവ്വതമായ പക്തൂ സന്ദർശിച്ചതും ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഡെയ് ലി എൻകെ റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം രണ്ട് തവണയായി നടന്ന കിമ്മിന്റെ പർവ്വത സന്ദർശനത്തക്കുറിച്ച് മാധ്യമറിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അന്ന് കിം ജോങ് ഉന്നിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് സമ്മതിച്ച ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ അദ്ദേഹത്തിന് സന്ധിവാതമാണെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
Recommended Video

അടുത്ത അവകാശി ആര്
ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് അടുത്തതായി അധികാരം ഏറ്റെടുക്കാൻ അനുയോജ്യയായ വ്യക്തി. വിശുദ്ധ പേക്തു രക്തത്തിൽപ്പെട്ടത് എന്നതിന് പുറമേ സ്വന്തമായി സ്വത്വം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് യോ ജോങ്. നിർണായ ഉച്ചകോടികളിൽ സഹോദരനൊപ്പം ഒളിഞ്ഞും തെളിഞ്ഞും പ്രത്യക്ഷപ്പെടാറുള്ള യോ ജോങ് കഴിഞ്ഞ മാസം ഒരു പരസ്യ പ്രസ്താവനയും നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചെയ്യാവുന്ന ഒരു കാര്യം എന്തെന്നാൽ കിമ്മിന്റെ ആരോഗ്യനിലയെക്കുറിച്ചും പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും ഉത്തരകൊറിയൻ ഭരണകൂടം ഏത് തരത്തിലാണ് പ്രതികരിക്കുക എന്നറിയാൻ കാത്തിരിക്കുക മാത്രമാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications