Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ ഇല്ല; അമേരിക്കയോടൊപ്പം ചേര്‍ന്നത് ബഹ്‌റൈന്‍ മാത്രം, ചെങ്കടല്‍ പോര്‍ക്കളം

ദുബായ്: ചെങ്കടല്‍ ചരക്കുപാതയില്‍ നിന്ന് ഒട്ടേറെ കപ്പല്‍ കമ്പനികള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതിയുമായി അമേരിക്ക. ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) ചെങ്കടല്‍ വഴിയുള്ള ചരക്കു കടത്ത് നിര്‍ത്തിയതായി അറിയിച്ചതോടെയാണ് അമേരിക്ക ആയുധമെടുക്കുന്നത്. ഒപ്പം യൂറോപ്യന്‍ രാജ്യങ്ങളുമുണ്ട്. പുതിയ സൈനിക നീക്കത്തില്‍ ഒരു ഗള്‍ഫ് രാജ്യം മാത്രമാണുള്ളത്.

യമനിലെ ഹൂതി വിമതരാണ് ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കുന്നത്. ഹൂതികളോട് ജാഗ്രതയോടെ മാത്രമേ ഇടപെടാകൂ എന്നാണ് സൗദി അറേബ്യ അമേരിക്കക്ക് നല്‍കിയിക്കുന്ന നിര്‍ദേശം. എന്നാല്‍ സൗദിയുടെ താക്കീത് അവഗണിച്ച് മുന്നോട്ട് പോകുകയാണ് അമേരിക്ക. ചരക്കു കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു.

Lloyd-austin

ഹൂതികളെ നേരിടാന്‍ പത്ത് രാജ്യങ്ങളുടെ സൈനിക സഖ്യ നീക്കമാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, നോര്‍വെ, സ്‌പെയിന്‍, സീഷെല്‍സ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കക്കൊപ്പമുള്ളതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ലോകത്തെ ചരക്കു കടത്തിന്റെ 12 ശതമാനം പോകുന്നത് ചെങ്കടലിലൂടെയാണ്.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുകയും ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തുന്നത് തടയുകയും ചെയ്തത പശ്ചാത്തലത്തിലാണ് ഹൂതികളുടെ രംഗപ്രവേശം. ഇസ്രായേലിലേക്ക് പോകുകയും വരികയും ചെയ്യുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നാണ് അവരുടെ ഭീഷണി. ഇതുവരെ 12 കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതോടെ വന്‍കിട കമ്പനികള്‍ ചെങ്കടല്‍ വഴി യാത്ര അവസാനിപ്പിച്ചു.

ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ നേരത്തെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു എങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. തുടര്‍ന്നാണ് കപ്പലുകള്‍ തടയുന്നതിലേക്ക് ഹൂതികള്‍ കടന്നത്. വന്‍കിട കമ്പനികള്‍ കപ്പല്‍ സര്‍വീസ് നിര്‍ത്തിയതോടെ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇസ്രായേലിനും യൂറോപ്പിനുമാണ്. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് നിര്‍ത്തിയ യൂറോപ്പ് ഇപ്പോള്‍ ആശ്രയിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്.

ഇസ്രായേലിലേക്കുള്ള കപ്പലുകളെ മാത്രമാണ് ആക്രമിക്കുക എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ മറ്റു കപ്പലുകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നു. ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തിയെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു. ഇസ്രായേലിലേക്കുള്ള ചരക്കു കടന്ന് നിര്‍ത്തിയെന്ന് തായ്‌വാന്‍ കമ്പനിയായ എവര്‍ഗ്രീന്‍ പ്രഖ്യാപിച്ചു. ഇനി ദക്ഷിണാഫ്രിക്ക വഴിയാണ് പോകേണ്ടത്. പക്ഷേ, വലിയ ചെലവ് വരുന്ന ദീര്‍ഘദൂര പാതയാണിത്.

ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കപ്പല്‍ കമ്പനികളും ചെങ്കടല്‍ വഴി സര്‍വീസ് നിര്‍ത്തി. സര്‍വീസ് നടത്തുന്ന കമ്പനികളാകട്ടെ ഇന്‍ഷുറന്‍സ് തുക വര്‍ധിപ്പിച്ചു. ഇതോടെ ചരക്ക് കടത്ത് ചെലവേറിയതായി. അവശ്യവസ്തുക്കളുടെ വില ഉയരുമെന്ന ആശങ്കയും വര്‍ധിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഗാസയിലെ ആക്രമണം നിര്‍ത്തുക മാത്രമാണ് എല്ലാത്തിനും പരിഹാരമെന്ന് ഹൂതികള്‍ പറയുന്നു. ഹൂതികള്‍ക്കെതിരായ പടനീക്കത്തിന് ഇത്തവണ സൗദിയും യുഎഇയുമില്ല എന്നതും എടുത്തുപറയണം. കഴിഞ്ഞ വര്‍ഷം വരെ ഹൂതികളുമായി യുദ്ധം ചെയ്തവരാണ് സൗദിയും യുഎഇയും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+