വിമാനം മലാക്കായിലില്ല, ആന്‍ഡമാനിലെന്ന് സംശയം
കോലാലംപൂര്‍: കാണാതായ മലേഷ്യന്‍ വിമാനം മലാക്കാ കടലിടുക്കില്‍ തകര്‍ന്നുവീണെന്ന വാര്‍ത്ത തെറ്റെന്ന് മലേഷ്യന്‍ വ്യോമസേന. വിമാനത്തിനായി ആന്‍ഡമാന്‍ കടലിലും തിരച്ചില്‍ നടത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
കടലിലും കരയിലും തിരച്ചില്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. അഞ്ച് ദിവസം മുമ്പാണ് 239 യാത്രക്കാരുമായി മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായത്.

പശ്ചിമ മലേഷ്യയിലെ തിരക്കേറിയ കപ്പല്‍ ചാല്‍ ആയ മലാക്കാ കടലിടുക്കില്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തിയെങ്കിലും വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. മലേഷ്യന്‍ അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ തങ്ങളുടെ തിരച്ചിലുകള്‍ക്ക് ഗുണകരമാകുന്നില്ലെന്ന ആരോപണവുമായി വിയറ്റ്‌നാമും രംഗത്തെത്തിയിട്ടുണ്ട്.
വിമാനം ദിശമാറി സഞ്ചരിച്ചതാകാമെന്ന നിഗമനത്തിലാണ് ഇപ്പോഴുള്ളത്. ഇതിന്റെ ഭാഗമായാണ് തിരച്ചില്‍ ആന്‍ഡമാന്‍ കടലിലേക്ക് വ്യാപിപ്പിക്കുന്നത്. തെക്കന്‍ ചൈനീസ് കടല്‍, തായ്‌ലാന്റ് ഉള്‍ക്കടല്‍, എന്നിവിടങ്ങളിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്ത്യയുടെ ശക്തമായ നാവിക സാന്നിധ്യം ഉള്ള സമുദ്ര ഭാഗമാണ് ആന്‍ഡമാന്‍.
എന്നാല്‍ ഇതുവരെ മലേഷ്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന ആന്‍ഡമാനില്‍ തിരച്ചിലിന് സഹായിക്കണം എന്നാവശ്യപ്പെട്ട് അഭ്യര്‍ത്ഥനയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നത്. കൃത്യമായ ആവശ്യം ഉന്നയിച്ചാല്‍ അടിയന്തര നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തിരച്ചിലിന്റെ ദൂരപരിധി ഇരട്ടിയാക്കാനാണ് ഇപ്പോള്‍ മലേഷ്യന്‍ അധികൃതരുടെ തീരുമാനം. 10 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇപ്പോള്‍ തിരച്ചിലില്‍ പങ്കാളികളായിട്ടുള്ളത്. 34 വിമാനങ്ങളും 40 കപ്പലുകളും തിരച്ചില്‍ ദൗത്യത്തിലുണ്ട്.












Click it and Unblock the Notifications