യുഎസില്‍ സാധാരണക്കാരുടെ നികുതി ഉയര്‍ത്തില്ലെന്ന് കമല ഹാരിസ്
വിഷിങ്ടണ്‍; വാര്‍ഷികവരുമാനം കുറഞ്ഞ കുടുബങ്ങളുടെ നികുതി ഉയര്‍ത്തില്ലെന്ന് നിയുക്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് . വാര്‍ഷിക വരുമാനം നാല് ലക്ഷം ഡോളറില്‍ കുറവുള്ള കുടുംബങ്ങളുടെ നികുതി ഉയര്‍ത്തില്ലെന്ന് കമല ഹാരിസ് വയ്ക്തമാക്കി. ട്വിറ്റര്‍ വഴിയാണ് കമല ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ അതിസമ്പന്നരുടേയും, കോര്‍പ്പറേറ്റുകളുടേയും നികുതി മാത്രമേ വര്‍ധിപ്പിക്കു. നാല് ല്ക്ഷം ഡോളറില്‍ തഴെയുള്ള കുടുംബങ്ങളുടെ നികുതിയില്‍ ഒരു ഡോളര്‍ പോലും കൂട്ടില്ല കമല ഹാരിസ് പറഞ്ഞു. അമേരിക്കയിലെ പുതിയ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ് ടാക്സ് പോളിസി അനുസരിച്ച് 750000 ഡോളറില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള കുടുംബങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നു25 ശതമാനമായി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളെ തള്ളികക്കളാഞ്ഞാണ് കമല ഹാരിസ് പുതിയ നികുതി നയം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ബൈഡന് നാല് ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുബങ്ങളുടെ സോഷ്യല്‍ സെക്യൂരിറ്റി നികുതി ഉയര്‍ത്തുമെന്നും കമല ഹാരിസ് വ്യക്തമാക്കി. സോഷ്യല്‍ സെക്യൂരിറ്റി ടാക്സ് ഉയര്ത്തുന്നതോടൊപ്പെം 2017ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന ടാക്സ് റെഡ്യൂസ് പോളിസി എടുത്തു കളയുമെന്നും കമല ഹാരിസ് പറഞ്ഞു.
യുഎസ് കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ജോബൈഡന്റെ ടാക്സ് പ്രപ്പോസല്‍ റിപ്പോര്‍ട്ട് പ്രകാരം അതിസമ്പന്നരുടെ നികുതി 21 ശതമാനത്തില്‍ നിന്നും 28 ശതമാനമായി കൂട്ടും. 4 ലക്ഷം ഡോളറില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി വരുമാനം മാത്രമേ ഉയരൂവെന്നും ബൈഡന്റെ ടാക്സ് പ്രപ്പോസല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബൈഡന്റെ ടാക്സ് പ്രപ്പോസല്‍ റിപ്പോര്‍ട്ട് മികച്ചതാണെന്നും യു എസ് കമ്മിറ്റ് വ്യകതമാക്കുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംവാദത്തില്‍ തന്റെ ടാക്സ് പോളിസ് അനുസരിച്ച് നല് ലക്ഷം ഡോളറില്‍ കൂടുതല്‍ വാര്‍ഷിക കുറവ് വാര്‍ഷിക വരുമാനമുള്ളവരുടെ നികുതി ഉയര്‍ത്തില്ലെന്ന് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ തിരഞ്ഞടുപ്പില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ജനുവരിയോടെ മാത്രമേ ഒദ്യോഗികമായി പദവികള്‍ ഏറ്റെടുക്കുകയുള്ളു. ഭരണഘടനയനുസരിച്ചുള്ള നടപടിക്രമങ്ങളുടെ തമസമാണ് ഇരുവരും അധികാരം ഏല്ക്കാന് വൈകുന്നത്.