കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിസിസിക്ക് പല്ലില്ലെന്ന് ഖത്തര്‍; സൗദിയുമായുള്ള ചര്‍ച്ചയില്‍ നിലപാട് കടുപ്പിച്ച് അമീര്‍, വേണ്ടത് ഇത്

Google Oneindia Malayalam News

ദോഹ: സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മില്‍ ജിസിസിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഒന്നരവര്‍ഷമായിട്ടും പരിഹാരമില്ലാതെ തുടരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കാന്‍ ഒട്ടേറെ രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടും സൗദി സഖ്യരാജ്യങ്ങള്‍ തയ്യാറായിട്ടില്ല. സൗദി സഖ്യം മുന്നോട്ട് വച്ച 13 ഇന ഉപാധികള്‍ ഖത്തര്‍ അംഗീകരിക്കണമെന്നാണ് അവരുടെ നിലപാട്.

എന്നാല്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇക്കാര്യത്തില്‍ അന്തിമ നിലപാട് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ദോഹയില്‍ നടക്കുന്ന സമ്മേളനത്തിലാണ് അമീര്‍ രാജ്യത്തിന്റെ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത്. കൂടാതെ ഖത്തര്‍ വിദേശകാര്യ മന്ത്രി ജിസിസിയുടെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണെന്നും ജിസിസി പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

ചര്‍ച്ച നടക്കണം

ചര്‍ച്ച നടക്കണം

ജിസിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ ചര്‍ച്ച നടക്കണം. ചര്‍ച്ച നടക്കണമെങ്കില്‍ ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കണം. ഉപരോധം പിന്‍വലിക്കാതെ ഒരിക്കലും ചര്‍ച്ച നടക്കില്ല. ഒരുവിഭാഗത്തിന് മാത്രം മേല്‍ക്കൈയുള്ള ചര്‍ച്ചയുണ്ടാകില്ലെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

മാറ്റംവന്നിട്ടില്ല

മാറ്റംവന്നിട്ടില്ല

തങ്ങളുടെ നിലപാടില്‍ മാറ്റംവന്നിട്ടില്ല. നേരത്തെ പറഞ്ഞതു തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. ഉപരോധം ആദ്യം എടുത്തുമാറ്റണം. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ. പരസ്പര ബഹുമാനത്തോടെയുള്ള ചര്‍ച്ചയാകണം. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനും പാടില്ലെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

പരിഷ്‌കാരം അനിവാര്യം

പരിഷ്‌കാരം അനിവാര്യം

ജിസിസിയില്‍ പരിഷ്‌കാരം അനിവാര്യമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പറഞ്ഞു. ജിസിസിക്ക് സ്വന്തമായ നിയമങ്ങള്‍ ആവശ്യമാണ്. പരിഷ്‌കരിച്ച ജിസിസിക്ക് മാത്രമേ ഗള്‍ഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നൂം മന്ത്രി അഭിപ്രായപ്പെട്ടു.

 ജിസിസിക്ക് പല്ലില്ലാത്ത അവസ്ഥ

ജിസിസിക്ക് പല്ലില്ലാത്ത അവസ്ഥ

ജിസിസിയുടെ പ്രാധാന്യം തങ്ങള്‍ മനസിലാക്കുന്നു. ജിസിസിക്ക് പല്ലില്ലാത്ത അവസ്ഥയാണ്. ചില രാജ്യങ്ങള്‍ക്ക്് നിലവിലെ നിയമങ്ങള്‍ ബാധകമല്ലാത്ത പോലെയാണ്. അത് പറ്റില്ല. നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളും ചട്ടകൂടില്‍ നിന്നായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി വിശദമാക്കി.

പാഠം ഉള്‍ക്കൊണ്ട്

പാഠം ഉള്‍ക്കൊണ്ട്

കഴിഞ്ഞാഴ്ച ജിസിസി ഉച്ചകോടി സൗദിയിലെ റിയാദില്‍ നടന്നിരുന്നു. ഖത്തര്‍ അമീറിന് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മുന്‍ വര്‍ഷത്തെ ഉച്ചകോടിയിലെ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാണ് ഖത്തര്‍ അമീര്‍ നിലപാടെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മന്ത്രിമാരെ മാത്രം

മന്ത്രിമാരെ മാത്രം

2017 ഡിസംബറില്‍ കുവൈത്തിലായിരുന്നു ജിസിസി ഉച്ചകോടി. ഖത്തര്‍ അമീര്‍ എത്തിയെങ്കിലും മറ്റു അംഗരാജ്യങ്ങളിലെ ഭരണാധികാരികള്‍ വന്നില്ല. പകരം വകുപ്പ് മന്ത്രിമാരെ മാത്രം അയക്കുകയായിരുന്നു. ഉച്ചകോടി പരാജയപ്പെടുകയും ചെയ്തു. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഖത്തര്‍ അമീര്‍ കഴിഞ്ഞാഴ്ച നടന്ന ഉച്ചകോടിയില്‍ നിന്ന് പിന്‍മാറിയത്.

ജിസിസിയില്‍ നിന്ന് അകലുന്നു

ജിസിസിയില്‍ നിന്ന് അകലുന്നു

ഖത്തര്‍ അമീര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാത്തത് ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഖത്തര്‍ ജിസിസിയില്‍ നിന്ന് അകലുകയാണ് ചെയ്യുന്നതെന്നായിരുന്നു ബഹ്‌റൈന്റെ പ്രതികരണം. മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ പങ്കെടുത്തപ്പോള്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയാണ് ഉച്ചകോടിക്ക് എത്തിയത്.

39ാമത് ജിസിസി ഉച്ചകോടി

39ാമത് ജിസിസി ഉച്ചകോടി

39ാമത് ജിസിസി ഉച്ചകോടിയാണ് റിയാദില്‍ നടന്നത്. എല്ലാ രാജ്യങ്ങളിലെ തലവന്‍മാര്‍ക്കും സൗദി രാജാവ് സല്‍മാന്‍ ക്ഷണക്കത്തയച്ചിരുന്നു. ഖത്തര്‍ അമീറിനും ലഭിച്ചു. എന്നാല്‍ യോഗത്തിലേക്ക് അമീര്‍ എത്തിയില്ല. പകരം വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

ബഹ്‌റൈന്റെ പ്രതികരണം

ബഹ്‌റൈന്റെ പ്രതികരണം

ഖത്തര്‍ അമീറിന്റെ തീരുമാനം ശരിയായില്ലെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് കുറ്റപ്പെടുത്തി. സൗദി സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ച ഉപാധി അംഗീകരിച്ച് യോഗത്തിന് എത്തുകയാണ് ഖത്തര്‍ അമീര്‍ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യമായ ഒരു തീരുമാനവും എടുക്കാതെയാണ് ജിസിസി യോഗം അവസാനിച്ചത്.

 കരിനിഴലായി നിന്നത്

കരിനിഴലായി നിന്നത്

ഖത്തര്‍ ഉപരോധ വിഷയം കരിനിഴലായി നിന്നതിനാല്‍ ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്‌തെങ്കിലും ഖത്തര്‍ ഉപരോധം സംബന്ധിച്ച് പ്രതിപാദിച്ചില്ല. ഖത്തര്‍ ഉപരോധം കാര്യമായി ചര്‍ച്ച ചെയ്യാത്തത് വീഴ്ചയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

സൗദിയുടെ പ്രതികരണം

സൗദിയുടെ പ്രതികരണം

ഖത്തറുമായി ജിസിസി രാജ്യങ്ങള്‍ സഹകരണം തുടരുമെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ അറിയിച്ചു. സൈനികം, പരിശീലനം, സുരക്ഷ, മന്ത്രിതല ആശയ വിനിമയം എന്നീ കാര്യങ്ങളാണ് സഹകരണം തുടരുകയെന്നും സൗദി മന്ത്രി പറഞ്ഞു. ഖത്തറുമായുള്ള ഭിന്നത ജിസിസിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറിന് സ്വന്തമായ നിലപാടുകളുണ്ടെന്നും കഴിഞ്ഞ വര്‍ഷം കുവൈത്തിലെ യോഗത്തിന് അമീര്‍ പങ്കെടുത്തിരുന്നുവെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ വാര്‍ത്താ വിതരണ വിഭാഗം പ്രതികരിച്ചു.

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍

ബിജെപിക്ക് വീണ്ടും തിരിച്ചടി; ശക്തമായ നിലപാടുമായി ജെഡിയു, മോദിയും ഷായും ശരിക്കും പെട്ടുബിജെപിക്ക് വീണ്ടും തിരിച്ചടി; ശക്തമായ നിലപാടുമായി ജെഡിയു, മോദിയും ഷായും ശരിക്കും പെട്ടു

English summary
'No teeth', Qatar FM says GCC needs to enforce its own rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X