കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കില്‍ സെക്‌സുമില്ല.. വനിതാ എംപി ഭര്‍ത്താക്കന്മാര്‍ക്ക് കൊടുത്ത പണി!

  • By Kishor
Google Oneindia Malayalam News

വോട്ടേഴ്‌സ് ഐ ഡി ഇല്ലാത്ത ഭര്‍ത്താക്കന്മാരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കരുതെന്ന് കെനിയയിലെ വനിതാ എം പി. മൊംബാസയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മിഷി എംബോക്കോയാണ് വിചിത്രമായ ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. തന്റെ ഭര്‍ത്താവിന് തിരിച്ചറിയില്‍ കാര്‍ഡുണ്ട് എന്നും എംബോക്കോ പറഞ്ഞു. എംബോക്കോയുടെ ഭര്‍ത്താവ് നേരത്തെ തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിരുന്നത്രെ.

Read Also: അനിയത്തിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി ജോലിക്കാരി വീട്ടുടമയുടെ 14കാരന് മകനെ ബലാത്സംഗം ചെയ്തു!

സ്ത്രീകളെ, ഇതാണ് നിങ്ങള്‍ സ്വീകരിക്കേണ്ട തന്ത്രം. ഇത് നടക്കും. ഭര്‍ത്താക്കന്മാര്‍ വോട്ടേഴ്‌സ് ഐ ഡി കാണിക്കുന്നത് വരെ അവരുമായി ലൈംഗിക ബന്ധത്തിന് സമ്മതിക്കരുത്. പോയി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ട് വരൂ എന്ന് പറയൂ, എന്നിട്ടാവാം മറ്റെല്ലാം എന്ന് പറയൂ. - മിഷി എംബോക്കോ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

mishimboko

ആഗസ്ത് എട്ടാം തീയതിയാണ് കെനിയയില്‍ പൊതു തിരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി നടക്കുന്ന വോട്ടെടുപ്പില്‍ പേര് ചേര്‍ക്കല്‍ പരിപാടി ഫെബ്രുവരി 17ന് അവസാനിക്കും. ഇതാദ്യമായിട്ടല്ല കെനിയയില്‍ സെക്‌സ് ഒരു പ്രതിഷേധത്തിന് ഉപയോഗിക്കുന്നത്. 2009ല്‍, രാജ്യത്തെ ഭരണത്തിന്റെ പാളിച്ചകള്‍ക്കെതിരെ സ്ത്രീകള്‍ ഒരാഴ്ച സെക്‌സ് സമരം നടത്തി പ്രതിഷേധിച്ചിരുന്നു.

Read Also: ഭാര്യയുടെ ബ്ലൗസിനുള്ളില് കൂറയെ പിടിച്ചിടുന്ന ബാംഗ്ലൂര് ടെക്കി... നിലവിളി കേട്ടാല് ആവേശം കൂടും!

2007 ലെ പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളില്‍ ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റി. കിഴക്കന്‍ ആഫ്രിക്കയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന രാജ്യമാണ് കെനിയ. സ്വാഹിലി, ഇംഗ്ലീഷ് എന്നിവയാണ് പ്രധാന ഭാഷകള്‍. ടൂറിസവും കൃഷിയുമാണ് പ്രധാന വരുമാനമാര്‍ഗം.

English summary
No sex unless you register to vote: Kenyan MP issues warning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X