യുക്രൈനിൽ സൈന്യം ഇല്ല.. സൈന്യത്തെ ഉടൻ അയക്കില്ലെന്നും നാറ്റോ; നാളെ യോഗം
ദില്ലി; യുക്രൈയിനിലേക്ക് നാറ്റോ സൈന്യത്തെ അയക്കില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ്. പുതിയ സാഹചര്യത്തിൽ പ്രതിരോധ പദ്ധതികൾ ആലോചിക്കുന്നതിനായി നാറ്റോ വെള്ളിയാഴ്ച യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യുക്രൈനിൽ നാറ്റോ സൈനികരില്ല, യുക്രൈനിലേക്ക് നാറ്റോ സൈനികരെ അയക്കാനും ഇപ്പോൾ പദ്ധതിയില്ല, സ്റ്റോൾട്ടൻബർഗ് പറഞ്ഞു. ഇതാദ്യമായാണ് വിഷയത്തിൽ നാറ്റോ പരസ്യമായി നിലപാട് പ്രഖ്യാപിക്കുന്നത്.

യുക്രൈനിലെ റഷ്യയുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുക്രൈനിലെ കൊല്ലപ്പെട്ടവർക്കും ജനങ്ങൾക്കുമൊപ്പമാണ്. ജനാധിപത്യം എപ്പോഴും സ്വേച്ഛാധിപത്യത്തെ വിജയിക്കും. അടിച്ചമർത്തലിനു മുകളിൽ സ്വാതന്ത്ര്യം എന്നും വിജയം നേടും,സ്റ്റോൾട്ടൻബർഗ് പറഞ്ഞു. റഷ്യ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യത അടച്ചു. യുക്രൈനിൽ പുതിയ പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ വെള്ളിയാഴ്ച നാറ്റോ യോഗം ചേരുമെന്നും സ്റ്റോൾട്ടൻബർഗ് വ്യക്തമാക്കി.
Recommended Video
വെള്ളിയാഴ്ചത്തെ ഉച്ചകോടിയിൽ നാറ്റോ ഇതര അംഗങ്ങളായ സ്വീഡൻ, ഫിൻലൻഡ്, യൂറോപ്യൻ യൂണിയൻ മേധാവിമാരായ ഉർസുല വോൺ ഡെർ ലെയ്ൻ, ചാൾസ് മൈക്കൽ എന്നിവരും ഉൾപ്പെടുമെന്ന് സ്റ്റോൾട്ടൻബർഗ് പറഞ്ഞു.












Click it and Unblock the Notifications