കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയുടെ ഭീഷണി ഫലിച്ചു; കുര്‍ദ് സേനയെ സഹായിക്കാനില്ലെന്ന് അമേരിക്കന്‍ സൈന്യം

  • By Desk
Google Oneindia Malayalam News

അങ്കാറ: തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ കുര്‍ദ് സൈനികര്‍ക്ക് പരിശീലനം നല്‍കി മേഖലയില്‍ പുതിയൊരു സേനയ്ക്ക് രൂപം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് അമേരിക്ക പിന്‍മാറി. ഭീകരസംഘടനയായ കുര്‍ദുകളെ സഹായിക്കുന്ന നിലപാടിനെതിരേ തുര്‍ക്കി പ്രസിഡന്റ് ശക്തമായി രംഗത്തുവന്നതിനെ തുടര്‍ന്നാണ് അമേരിക്കയുടെ നിലപാട് മാറ്റിയത്.

മദീന നഗരത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു; നാശനഷ്ടങ്ങളില്ലമദീന നഗരത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു; നാശനഷ്ടങ്ങളില്ല

ഐഎസ്സിനെതിരേ യുദ്ധം ചെയ്യുന്ന തങ്ങളുടെ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്ഡിഎഫ്) ഭാഗമായി കുര്‍ദ് സേനയായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ യു.എസ് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

army

കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ ഭീകരസേനയ്ക്ക് രൂപം നല്‍കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

സിറിയന്‍ സര്‍ക്കാരിനെതിരേയും ഐ.എസിനെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിനെ (എസ്.ഡി.എഫ്) ഉള്‍പ്പെടുത്തി സിറിയയുടെ അതിര്‍ത്തിയില്‍ പുതിയ സംരക്ഷണ സേനയെ വാര്‍ത്തെടുക്കാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരേയാണ് തുര്‍ക്കി പ്രസിഡന്റ് രംഗത്ത് വന്നത്. ഭാവിയില്‍ ഇവര്‍ അമേരിക്കയ്ക്ക് തന്നെ തിരിയുന്ന ഒരു സമയം വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എസ്.ഡി.എഫിലെ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ.പി.ജി) കുര്‍ദുകളുടെ സേനയാണ്. ഇവര്‍ക്ക് തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍, മന്‍ബിജ് എന്നിവിടങ്ങളിലെ കുര്‍ദ് സേനയ്‌ക്കെതിരേ ശക്തമായ സൈനിക മുന്നേറ്റം നടത്താനുള്ള തുര്‍ക്കിയുടെ നീക്കത്തില്‍ അമേരിക്ക ഇടപെടില്ലെന്നതിന്റെ സൂചനയായാണ് അമേരിക്കന്‍ സൈന്യത്തിന്റെ പുതിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍ പതിനായിരത്തോളം കുര്‍ദ് സൈനികരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
no us support for kurdish ypg in afrin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X