ചൈന റദ്ദാക്കിയത് ഏത് യോഗം? അങ്ങനെ ഒന്ന് നടത്താന്‍ തീരുമാനിച്ചിട്ടില്ല
ദില്ലി: ജി 20 ഉച്ചകോടിക്കിടെ ഹംബര്‍ഗില്‍ നരേന്ദ്ര മോദി-സി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചത് സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കി. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പ്രധാനമന്ത്രി മോദിയെ കാണില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ യോഗം ജി 20 ഉച്ചകോടിക്കിടെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു.

മോദി ഇപ്പോള്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ്. അവിടെ നിന്നു ജി 20 ഉച്ചകോടിക്ക് വേണ്ടി ഹംബര്ഗിലേക്ക് പോകും. ഈ ഉച്ചകോടിക്കിടെ മോദി-ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഈ യോഗം റദ്ദാക്കിയെന്ന് ചൈന അറിയിച്ചത്.
ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ഉഭയകക്ഷി യോഗം തീരുമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥന് പറഞ്ഞു. ജി 20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ബ്രിക്സ് രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്. അതിന് പുറമെ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്, മെക്സിക്കോ, ബ്രിട്ടന്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.
പക്ഷേ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്ലേ അറിയിച്ചു. ചൈന റദ്ദാക്കിയെന്ന് പറയുന്ന യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
-
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല'












Click it and Unblock the Notifications