കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന റദ്ദാക്കിയത് ഏത് യോഗം? അങ്ങനെ ഒന്ന് നടത്താന്‍ തീരുമാനിച്ചിട്ടില്ല

  • By Ashif
Google Oneindia Malayalam News

ദില്ലി: ജി 20 ഉച്ചകോടിക്കിടെ ഹംബര്‍ഗില്‍ നരേന്ദ്ര മോദി-സി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചത് സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കി. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പ്രധാനമന്ത്രി മോദിയെ കാണില്ലെന്ന് അറിയിച്ചത്. എന്നാല്‍ ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ യോഗം ജി 20 ഉച്ചകോടിക്കിടെ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു.

Narendra

മോദി ഇപ്പോള്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ്. അവിടെ നിന്നു ജി 20 ഉച്ചകോടിക്ക് വേണ്ടി ഹംബര്‍ഗിലേക്ക് പോകും. ഈ ഉച്ചകോടിക്കിടെ മോദി-ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഈ യോഗം റദ്ദാക്കിയെന്ന് ചൈന അറിയിച്ചത്.

ഉച്ചകോടിക്കിടെ ഇന്ത്യ-ചൈന ഉഭയകക്ഷി യോഗം തീരുമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജി 20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്. അതിന് പുറമെ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.

പക്ഷേ ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‌ലേ അറിയിച്ചു. ചൈന റദ്ദാക്കിയെന്ന് പറയുന്ന യോഗത്തെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

English summary
So far, there is no bilateral meeting scheduled between Xi Jinping and Modi in Hamburg. A BRICS meeting has been pencilled in on the sidelines of the tightly-packed G20 sessions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X