നൊബേല്‍ സമ്മാന ജേതാവ് മലാല വിവാഹിതയായി; വരന് പാക് ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്
ലണ്ടന്‍: ആക്ടിവിസ്റ്റും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്സായി വിവാഹിതയായി. 24 കാരിയായ മലാല തന്റെ നിക്കാഹ് ചടങ്ങിന്റെ ചിത്രങ്ങള്‍ ചൊവ്വാഴ്ച തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. യുകെയിലെ ബിര്‍മിംഗ്ഹാം നഗരത്തിലാണ് മലാലയുടെ വിവാഹ ചടങ്ങ് നടന്നത്.
ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. അസര്‍ എന്റെ ജീവിത പങ്കാളിയായി. ഞങ്ങള്‍ കുടുംബത്തോടൊപ്പം ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ ഒരു ചെറിയ നിക്കാഹ് ചടങ്ങ് ആഘോഷിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകണം. മുന്നോട്ടുള്ള യാത്രയിലാണ് ഞങ്ങള്‍- മലാല ചിത്രങ്ങള്‍ പങ്കുവച്ച് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, വരന്റെ പേരല്ലാതെ മറ്റ് വിവരങ്ങല്‍ ഒന്നും മലാല പങ്കുവച്ചിട്ടില്ല. എന്നാല്‍ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസര്‍ മാലിക് ആണെന്നാണ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചതിനെ തുടര്‍ന്ന് 2012ല്‍ 15ാം വയസില്‍ പാക് താലിബാന് ഭീകരരുടെ വെടിയേറ്റതോടെയാണ് മലാല ലോകശ്രദ്ധ നേടുന്നത്.
പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനെ എതിര്‍ത്ത താലിബാനെതിരെ ശക്തമായി നിലകൊണ്ട വ്യക്തിയാണ് മലാല. 2014ല്‍ 17-ാം വയസ്സില്‍ സമാധാനത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവായി. 2018ല്‍ അവര്‍ ആപ്പിള്‍ ന്യൂസില്‍ ലഭ്യമായ പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കുമായി അസംബ്ലി എന്ന ഡിജിറ്റല്‍ പ്രസിദ്ധീകരണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്സ്, ഇക്കണോമിക്സ് എന്നിവയില്‍ ബിരുദം നേടിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications