ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലീക്കിന് പുരസ്കാരം
സ്വീഡന്: 2020ലെ സാഹിത്യത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലീക്കാണ് പുരസ്കാരത്തിന് അര്‍ഹയായത്. സാഹിത്യ പുരസ്കാര ജേതാവ് കൂടിയായ ലൂയിസ് ഗ്ലോക്ക് 1968ല്‍ ആണ് അദ്യ കവിതാ സമാഹരം 'ഫസ്റ്റ്ബോണ്‍' പുറത്തിറക്കുന്നത്. 1943ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലീക്ക് ജനിച്ചത്. 12 ഓളം തവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ഈ വര്‍ഷത്തെ നാലാമത്തെ നൊബേല്‍ സമ്മാന പുരസ്കാരാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം രസതന്ത്രത്തിലുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചിരുന്നു. ഇമ്മാനുവല്‍ കാര്പെന്റിയെ ജെന്നിഫര്‍ ഡൗന എന്നിവരാണ് രസതന്ത്രത്തിലുള്ള നൊബേല്‍ പങ്കിട്ടത്. ജനിതക എഡിറ്റിംഗിലെ ഗവേഷണമാണ് നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ്, റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് പുരസ്ക്കാരം. സ്റ്റോക്ക്ഹോമിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാര തുകയുടെ ഒരു പകുതി റോജര്‍ പെന്റോസിനും മറുപകുതി റെയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിമാനുമായി നല്‍കും. ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഗാലക്സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്കാരം.
വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 3 പേരാണ് ഇത്തവണ പുരസ്കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്കാരം. നോബല്‍ കമ്മിറ്റി മേധാവി തോമസ് പെര്മാന് സ്റ്റോക്ക്ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
Recommended Video
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications