കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു; അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലീക്കിന് പുരസ്‌കാരം

Google Oneindia Malayalam News

സ്വീഡന്‍: 2020ലെ സാഹിത്യത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലീക്കാണ് പുരസ്‌കാരത്തിന് അര്‍ഹയായത്. സാഹിത്യ പുരസ്‌കാര ജേതാവ് കൂടിയായ ലൂയിസ് ഗ്ലോക്ക് 1968ല്‍ ആണ് അദ്യ കവിതാ സമാഹരം 'ഫസ്റ്റ്‌ബോണ്‍' പുറത്തിറക്കുന്നത്. 1943ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലീക്ക് ജനിച്ചത്. 12 ഓളം തവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

nobel

അതേസമയം, ഈ വര്‍ഷത്തെ നാലാമത്തെ നൊബേല്‍ സമ്മാന പുരസ്‌കാരാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം രസതന്ത്രത്തിലുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. ഇമ്മാനുവല്‍ കാര്‍പെന്റിയെ ജെന്നിഫര്‍ ഡൗന എന്നിവരാണ് രസതന്ത്രത്തിലുള്ള നൊബേല്‍ പങ്കിട്ടത്. ജനിതക എഡിറ്റിംഗിലെ ഗവേഷണമാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.

ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ്, റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സ്റ്റോക്ക്‌ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുടെ ഒരു പകുതി റോജര്‍ പെന്റോസിനും മറുപകുതി റെയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിമാനുമായി നല്‍കും. ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഗാലക്‌സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാരം.

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 3 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌കാരം. നോബല്‍ കമ്മിറ്റി മേധാവി തോമസ് പെര്‍മാന്‍ സ്റ്റോക്ക്ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

English summary
Nobel Literature 2020 announced: American poet Louise Gluck wins Nobel Literature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X