കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം കൊടുക്കുമോ? പ്രമേയം അവതരിപ്പിച്ചു, ഓണ്‍ലൈന്‍ അഭ്യര്‍ഥനയും

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം ലഭിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു പാകിസസ്താന്‍. എന്നാല്‍ ചര്‍ച്ച നടത്താമെന്ന് വാഗ്ദാനം ചെയ്യുകയും പിടിയിലായ ഇന്ത്യ സൈനികനെ വിട്ടയക്കാന്‍ മുന്‍കൈയ്യെടുക്കുകയും ചെയ്തത് ഇമ്രാന്‍ ഖാനാണ്.

ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധമുണ്ടാകുകയാണെങ്കില്‍ ഏഷ്യയെ മൊത്തം പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപക്ഷേ, ലോകം തന്നെ രണ്ടു ചേരിയായി മാറാനും സാധ്യതയുണ്ടായിരുന്നു. എല്ലാം ഒഴിവായത് ഇമ്രാന്‍ ഖാന്റെ നിലപാട് മൂലമാണെന്ന് പാകിസ്താന്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സമാധാന നൊബേല്‍ പുരസ്‌കാരം ഇമ്രാന് നല്‍കണമെന്ന ആവശ്യം ഉയരുന്നത്....

 പാര്‍ലമെന്റില്‍ പ്രമേയം

പാര്‍ലമെന്റില്‍ പ്രമേയം

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാവശ്യപ്പെട്ട് പാക് പാര്‍ലമെന്റില്‍ പ്രമേയം അവതിപ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രി ഫവാദ് ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. മേഖലയെ യുദ്ധത്തില്‍ നിന്ന് രക്ഷിച്ച ഇമ്രാന്‍ ഖാന്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് പ്രമേയത്തില്‍ പറയുന്നു.

ലോകം ചേരിതിരിയുമായിരുന്നു

ലോകം ചേരിതിരിയുമായിരുന്നു

ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ക്ക് യുദ്ധക്കൊതിയുണ്ടെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകത്തിന് തന്നെ നാശമാകുമായിരുന്നു. ലോകം ചേരി തിരഞ്ഞ് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാകുമായിരുന്നു. സമാധാനത്തിന്റെ പാത സ്വീകരിച്ചത് ഇമ്രാന്‍ ഖാനാണെന്നും പ്രമേയത്തില്‍ പറയുന്നു.

സമാധാനം കാത്തുസൂക്ഷിച്ചു

സമാധാനം കാത്തുസൂക്ഷിച്ചു

മേഖലയില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇമ്രാന്‍ ഖാന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന വാര്‍ത്താവിതരണ മന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. വെള്ളിയാഴ്ച പാകിസ്താനിലെ സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും ട്രന്‍ഡായ വാക്ക് ഇമ്രാന്‍ ഖാന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നതായിരുന്നു.

സൈനികനെ വിട്ടയച്ചത്

സൈനികനെ വിട്ടയച്ചത്

കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യ-പാകിസ്താന്‍ സൈനികര്‍ തമ്മിലുള്ള ആക്രമണത്തിനിടെയാണ് വ്യോമസേനാ വിങ് കമാന്റര്‍ അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലായത്. എന്നാല്‍ സമാധാനം ആഗ്രഹിച്ച് അഭിനന്ദനെ വിട്ടയക്കുകയാണെന്ന് വ്യാഴാഴ്ച ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയായിരുന്നു. നേരത്തെയുള്ള പാക് ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമാണ് ഇമ്രാന്‍ സ്വീകരിച്ച നിലപാട്.

 ഓണ്‍ലൈന്‍ അഭ്യര്‍ഥന

ഓണ്‍ലൈന്‍ അഭ്യര്‍ഥന

ഇമ്രാന്‍ ഖാന്റെ നടപടിയെ പാകിസ്താനിലും ഇന്ത്യയിലും പ്രശംസിക്കപ്പെട്ടു. ചില ലോക നേതാക്കളും ഇമ്രാന്റെ നടപടി സ്വാഗതം ചെയ്തു. നൊബേല്‍ പുരസ്‌കാരം നല്‍കുന്ന നോര്‍വെയിലെ നൊബേല്‍ സമിതിക്ക് പാകിസ്താനില്‍ നിന്ന് ഓണ്‍ലൈനില്‍ അഭ്യര്‍ഥന അയച്ചുകഴിഞ്ഞു. 2020ലെ സമാധാന നൊബേലിന് ഇമ്രാനെ പരിഗണിക്കണമെന്നാണ് ആവശ്യം.

ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍ഇന്ത്യന്‍ സൈന്യം വെടിവച്ച പാക് പൈലറ്റിനെ അടിച്ചുകൊന്നു; വിമാനം തകര്‍ന്ന വേളയില്‍

English summary
Nobel Peace Prize for PM Imran: Motion submitted in National Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X