കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് തകര്‍ത്തത് മലാലയുടെ ഹൃദയം! മലാലയ്ക്കും ചിലത് പറയാനുണ്ട്!

ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്ത് അശരണരായ കുട്ടികളോടും കുടുംബങ്ങളോടും മുഖം തിരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതായി മലാല വ്യക്തമാക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അഭയാര്‍ഥികള്‍ക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ പുതിയ നടപടി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായി രംഗത്ത്. ചില മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാനുള്ള ട്രംപിന്റെ തീരുമാനം ഹൃദയ ഭേദകമാണെന്ന് മലാല പറയുന്നു.

യുദ്ധങ്ങളില്‍ നിന്നും അക്രമങ്ങളില്‍ നിന്നും അഭയംതേടിയെത്തുന്ന കുട്ടികള്‍ക്കും അമ്മമാര്‍ക്കു അച്ഛന്മാര്‍ക്കും മുന്നില്‍ വാതില്‍ അടയ്ക്കരുതെന്ന് മലാല പറയുന്നു. ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്ത് അശരണരായ കുട്ടികളോടും കുടുംബങ്ങളോടും മുഖം തിരിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതായി മലാല വ്യക്തമാക്കുന്നു.

malala yusuf sai

അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും മികച്ച രീതിയില്‍ സ്വീകരിച്ച അഭിമാനകരമായ അമേരിക്കയുടെ ചരിത്രത്തോട് തന്നെ മുഖം തിരിക്കുന്നത് ഹൃദയഭേദകമാണെന്ന് മലാല പറയുന്നു. നിങ്ങളുടെ രാജ്യം പടുത്തുയര്‍ത്താന്‍ അവര്‍ സഹായിക്കുമെന്നും പുതിയ ജീവിതം നല്‍കിയതിന് പകരമായി അവര്‍ കഷ്ടപ്പെടാന്‍ പോലും തയ്യാറാകുമെന്നും മലാല പറയുന്നു. അതിനാല്‍ ഈ ഉത്തരവില്‍ നിന്ന ട്രം പ് പിന്മാറണമെന്നാണ് മലാലയുടെ അഭ്യര്‍ഥന.

മുസ്ലിം ഭൂരിപക്ഷമുള്ള രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചിരിക്കുന്നത്. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ,സുഡാന്‍, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ഉത്തരവ്.

അടുത്ത 120 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍ നിന്നുളള അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും അമേരിക്ക സ്വീകരിക്കില്ലെന്നാണ് ഉത്തരവ്. 30 ദിവസത്തേക്ക് ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ കുടിയേറ്റ ഇതര വിസ അപേക്ഷയ്ക്കുള്ള ഇമിഗ്രേഷന്‍ നടപടികളും നിര്‍ത്തി വയ്ക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

English summary
Malala Yousafzai, the Pakistani student activist and Nobel Peace laureate, said Friday she was "heartbroken" by Donald Trump's order on refugees and urged the US president not to abandon the world's "most defenseless."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X