കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; ജനിതക എഡിറ്റിംഗ് ഗവേഷണത്തിന് രണ്ട് വനിതകള്‍ക്ക് പുരസ്‌കാരം

Google Oneindia Malayalam News

സ്വീഡന്‍: 2020ലെ രസതന്ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ പുരസ്‌കാരം പങ്കിടുകയാണ് ചെയ്തത്. ഇമ്മാനുവല്‍ കാര്‍പെന്റിയെ ജെന്നിഫര്‍ ഡൗന എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ജനിതക എഡിറ്റിംഗിലെ ഗവേഷണമാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഈ വര്‍ഷത്തെ മൂന്നാമത്തെ നൊബേല്‍ സമ്മാന പുരസ്‌കാര പ്രഖ്യാപനമാണിത്.

nobel

2020 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്റോസ്, റെയന്‍ഹാര്‍ഡ് ഗെന്‍സല്‍,ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്കാണ് പുരസ്‌ക്കാരം. സ്റ്റോക്ക്ഹോമിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര തുകയുടെ ഒരു പകുതി റോജര്‍ പെന്റോസിനും മറുപകുതി റെയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിമാനുമായി നല്‍കും.

ഐന്‍സ്റ്റീന്റെ സാമാന്യാപേക്ഷികതാ സിദ്ധാന്തമനുസരിച്ചാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതെന്ന് ഗണിത ശാസ്ത്രമോഡല്‍ ഉപയോഗിച്ച് തെളിയിച്ചതിനാണ് റോജര്‍ പെന്റോസിന് നൊബേല്‍ സമ്മാനം ലഭിച്ചിരിക്കുന്നത്. ഗാലക്സിയുടെ മധ്യത്തില്‍ പുതിയ വലിയ വസ്തുലിനെ കണ്ടെത്തിയതിനാണ് റയ്ന്‍ഹാര്‍ഡ് ഗെന്‍സലിനും ആന്‍ഡ്രിയ ഗേസിനും പുരസ്‌കാര

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. 3 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ജെ. ആള്‍ട്ടര്‍, മൈക്കല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം. ഹെപ്പറ്റൈറ്റിസ് സി വൈറസിന്റെ കണ്ടെത്തലിനാണ് പുരസ്‌കാരം. നോബല്‍ കമ്മിറ്റി മേധാവി തോമസ് പെര്‍മാന്‍ സ്റ്റോക്ക്‌ഹോമിലാണ് വിജയികളെ പ്രഖ്യാപിച്ചത്. ലോകമെമ്പാടുമുള്ള ആളുകളില്‍ സിറോസിസിനും കരള്‍ ക്യാന്‍സറിനും കാരണമാകുന്ന രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസിനെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക കണ്ടെത്തലാണ് മൂവരും നടത്തിയതെന്ന് കമ്മറ്റി വ്യക്തമാക്കി. അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് ഹാര്‍വിയും ചാള്‍സും. മിഷേല്‍ ഹ്യൂട്ടണ്‍ ബ്രിട്ടീഷ് പൗരനാണ്.

Recommended Video

cmsvideo
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വരുന്നു പ്രതീക്ഷയോടെ ലോകം | Oneindia Malayalam

English summary
Nobel Prize in Chemistry announced; Award for two women for developing genome editing method
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X