രസതന്ത്ര നൊബേല്‍: ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ എന്നിവർക്ക് പുരസ്കാരം
2024 രസതന്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് ഇത്തവണത്തെ പുരസ്കാരം. ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പറിന്‍ എന്നിവരാണ് ജേതാക്കള്‍. കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനാണ് ഡേവിഡ് ബേക്കറെ പുരസ്കാരത്തിന് അർഹനാക്കിയതെങ്കില്‍ പ്രോട്ടീൻ ഘടന പ്രവചനമാണ് ഡെമിസ് ഹസാബിസിനേയും ജോൺ എം ജമ്പറിനേയും പുരസ്താരത്തിലേക്ക് നയിച്ചത്.
"ഈ വർഷം അംഗീകരിക്കപ്പെട്ട ഒരു കണ്ടുപിടുത്തം അതിശയകരമായ പ്രോട്ടീനുകളുടെ നിർമ്മാണത്തെക്കുറിച്ചാണ്. മറ്റൊന്ന്, 50 വർഷം പഴക്കമുള്ള ഒരു സ്വപ്നം നിറവേറ്റുന്നതിനെക്കുറിച്ചാണ്. അതായത് പ്രോട്ടീൻ ഘടനകളെ അവയുടെ അമിനോ ആസിഡ് സീക്വൻസുകളിൽ നിന്ന് പ്രവചിക്കുന്നത്. ഈ രണ്ട് കണ്ടെത്തലുകളും വിശാലമായ ശാസ്ത്ര ലോകത്തിന് വിശാലമായ സാധ്യതകൾ തുറക്കുന്നു," പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് രസതന്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർഹൈനർ ലിങ്കെ പറഞ്ഞു.

പുതിയ പ്രോട്ടീനുകൾ രൂപകൽപ്പന ചെയ്യുന്നതിൽ അസാധാരണമായ നേട്ടം കൈവരിച്ച വ്യക്തിയാണ് ഡേവിഡ് ബേക്കർ. അതേസമയം ഡെമിസ് ഹസാബിസും ജോൺ ജമ്പറും 50 വർഷം പഴക്കമുള്ള വെല്ലുവിളിയായ പ്രോട്ടീനുകളുടെ സങ്കീർണ്ണമായ ത്രിമാന ഘടനകൾ പ്രവചിക്കുന്നു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡൽ വികസിപ്പിച്ചെടുക്കുകയായിരുന്നു.
ഫാർമസ്യൂട്ടിക്കൽസ്, വാക്സിനുകൾ, നാനോ മെറ്റീരിയലുകൾ, സെൻസറുകൾ എന്നിവയിൽ പ്രയോഗങ്ങളുള്ള നൂതന പ്രോട്ടീനുകളുടെ ഒരു ശ്രേണി തന്നെയാണ് ബേക്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം സൃഷ്ടിച്ചത്.
ശാസ്ത്രലോകത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമായി കണക്കാക്കപ്പെടുന്ന നൊബേല്‍ സമ്മാനം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് നൽകുന്നത്. കൂടാതെ 11 ദശലക്ഷം സ്വീഡിഷ് ക്രൌണാണ് സമ്മാനത്തുക. അതായത് 1.1 മില്യണ്‍ ഡോളർ. വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം എന്നീ വിഭാഗങ്ങളിലെ നൊബേലും ഒക്ടോബർ 14 ന് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കും.
ഭൗതികശാസ്ത്ര നൊബേല്‍
2024 ലെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരങ്ങള്‍ക്ക് അർഹരായത് ജെ ഹോപ്‌ഫീൽഡും ജെഫ്രി ഇ ഹിൻ്റണുമാണ്. കൃത്രിമ ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് മെഷീൻ ലേണിംഗ് സാധ്യമാക്കുന്ന അടിസ്ഥാന കണ്ടെത്തലുകളുമാണ് അംഗീകരിക്കപ്പെട്ടത്.
വൈദ്യ ശാസ്ത്ര നൊബേല്‍
അമേരിക്കന്‍ ശാസ്ത്രജ്ഞരായ വിക്ടർ അംബ്രോസ്, ഗാരി റോവ്കിന്‍ എന്നിവർക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ചത്.മൈക്രോ ആർ എൻ എയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതുമാണ് ഇരുവരേയും പുരസ്കാരത്തിന് അർഹരാക്കിയത്.












Click it and Unblock the Notifications