സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു; പങ്കിട്ട് 3 പേർ
ദില്ലി; ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനം പങ്കിട്ടത് 3 പേർ. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ ഡേവിഡ് കാർഡ്,മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ജോഷ്വ ആംഗ്രിസ്റ്റ്,സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഗൈഡോ ഇംബെൻസ് എന്നിവർക്കാണ് പുരസ്കാരം.തൊഴില്‍ സാമ്പത്തിക ശാസ്ത്ര മേഖലയിലെ പഠനത്തിനാണ് ഡേവിഡ് കാഡിന് പുരസ്‌കാരം. കാഷ്വല്‍ റിലേഷന്‍ഷിപ്പ് അനാലിസിസിനുള്ള സംഭാവനക്കാണ് മറ്റ് പേരും പുരസ്കാരം പങ്കിട്ടത്.

സമ്മാന ജേതാക്കളായ ഡേവിഡ് കാർഡ്, ജോഷ്വാ ആംഗ്രിസ്റ്റ്, ഗൈഡോ ഇംബെൻസ് എന്നിവരുടെ പഠനങ്ങൾ തൊഴിൽ വിപണിയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾ നൽകിയെന്നും സ്വാഭാവിക പരീക്ഷണങ്ങളിൽ നിന്ന് കാരണവും ഫലവും സംബന്ധിച്ച നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുകയും ചെയ്തെന്നും പുരസ്കാരം പ്രഖ്യാപിച്ച് സ്വീഡ് അക്കാദമി വ്യക്തമാക്കി. സാമൂഹിക ശാസ്ത്രത്തിലെ പല വലിയ ചോദ്യങ്ങളും കാരണങ്ങളും അതിന്റെ ഫലം സംബന്ധിച്ചും ഉള്ളതാണ്.
കുടിയേറ്റം ശമ്പളത്തെയും തൊഴിൽ നിലയെയും എങ്ങനെ ബാധിക്കും? നീണ്ട കാലയളവിലെ വിദ്യാഭ്യാസം ഒരാളുടെ ഭാവി വരുമാനത്തെ എങ്ങനെ ബാധിക്കും? ഈ വർഷത്തെ സമ്മാന ജേതാക്കൾ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വാഭാവികമായ പരീക്ഷങ്ങളിലൂടെ കണ്ടെത്താൻ കഴിയുമെന്ന് തെളിയിച്ചു, സമിതി പ്രസ്താവനയിൽ അറിയിച്ചു.
Recommended Video
സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ആണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത്. സ്വീഡിഷ് ബാങ്കായ സെന്റലഗ്സ് റിക്സ്ബാങ്ക് തങ്ങളുടെ 300ാം വാർഷികത്തിൽ ആൽഫ്രെഡ് നൊബേലിനോടുള്ള ആദര സൂചകമായി നൽകിയ സംഭാവനയുടെ അടിസ്ഥാനത്തിലാണ് സമ്മാനം.2020 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പോൾ ആർ മിൽഗ്രോമിനും റോബർട്ട് ബി വിൽസണിനുമായിരുന്നു ലഭിച്ചത്. ലേല സിദ്ധാന്തത്തിനും പുതിയ ലേല ഫോർമാറ്റുകളുടെ കണ്ടുപിടുത്തങ്ങൾക്കുമായിരുന്നു സമ്മാനം.












Click it and Unblock the Notifications