ഗാസയിലെ സ്കൂളുകള്‍ക്ക് മലാല 30 ലക്ഷം രൂപ നല്‍കും
ലണ്ടന്‍: ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനിടെ തകര്‍ന്നടിഞ്ഞ സ്കൂളകള്‍ പുനര്‍ നിര്‍മിക്കുന്നതിനും കുട്ടികളുടെ പഠനം സുഗമമാക്കുന്നതിനും സമാധാന നൊബേല്‍ സമ്മാന ജേതാവും പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യുസഫ് സായ് 50,000 ഡോളര്‍ (30,50,000 രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചു.
സ്വീഡനില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഗാസയിലെ കുട്ടികള്‍ക്ക് സാമ്പത്തിക വാഗ്ദാനം നല്‍കുമെന്ന് അറിയിച്ചത്. എക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ആര്.ഡബ്ള്യു.എ വഴിയാണ് തുക പാലസ്തീനിലെ പുനരധിവാസത്തിനായി എത്തിക്കുക എന്ന മലാല വ്യക്തമാക്കി. നൊബേല്‍ സമ്മാനമായി ലഭിക്കുന്ന തുകയില്‍ നിന്നുമാണ് മലാല ഗാസയിലെ കുട്ടികള്‍ക്ക് ഒരു വിഹിതം നീക്കിവെച്ചത്.

നേരത്തെ ഗാസയിലെ കുട്ടികളെ മലാല അവഗണിച്ചെന്ന് പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ മലാല ഇസ്രായേലിന്റെ ആക്രമണത്തില്‍ പിടഞ്ഞുവീഴുന്ന കുട്ടികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. നൊബേല്‍ സമ്മാനമായി ലഭിച്ച തുകയുടെ ഒരു വിഹിതം നല്‍കുന്നതിലൂടെ വിമര്‍ശകരുടെ വടയപ്പിച്ചിരിക്കുകയാണ് മലാല.
പാക്കിസ്ഥാനിലെ താലിബാന് അധീന മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയാണ് മലാല ലോക മാധ്യമങ്ങളില്‍ ഇടം നേടുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് താലിബാന് വിലക്കുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയ മലാലയെ താലിബാന് വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനിലെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിച്ചുവരുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications