കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയിലെ സ്‌കൂളുകള്‍ക്ക് മലാല 30 ലക്ഷം രൂപ നല്‍കും

  • By Gokul
Google Oneindia Malayalam News

ലണ്ടന്‍: ഇസ്രായേലിന്റെ ഗാസ ആക്രമണത്തിനിടെ തകര്‍ന്നടിഞ്ഞ സ്‌കൂളകള്‍ പുനര്‍ നിര്‍മിക്കുന്നതിനും കുട്ടികളുടെ പഠനം സുഗമമാക്കുന്നതിനും സമാധാന നൊബേല്‍ സമ്മാന ജേതാവും പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യുസഫ് സായ് 50,000 ഡോളര്‍ (30,50,000 രൂപ) നല്‍കുമെന്ന് പ്രഖ്യാപിച്ചു.

സ്വീഡനില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഗാസയിലെ കുട്ടികള്‍ക്ക് സാമ്പത്തിക വാഗ്ദാനം നല്‍കുമെന്ന് അറിയിച്ചത്. എക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ആര്‍.ഡബ്‌ള്യു.എ വഴിയാണ് തുക പാലസ്തീനിലെ പുനരധിവാസത്തിനായി എത്തിക്കുക എന്ന മലാല വ്യക്തമാക്കി. നൊബേല്‍ സമ്മാനമായി ലഭിക്കുന്ന തുകയില്‍ നിന്നുമാണ് മലാല ഗാസയിലെ കുട്ടികള്‍ക്ക് ഒരു വിഹിതം നീക്കിവെച്ചത്.

malala-yousafzai-latest

നേരത്തെ ഗാസയിലെ കുട്ടികളെ മലാല അവഗണിച്ചെന്ന് പലഭാഗത്തുനിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ മലാല ഇസ്രായേലിന്റെ ആക്രമണത്തില്‍ പിടഞ്ഞുവീഴുന്ന കുട്ടികള്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. നൊബേല്‍ സമ്മാനമായി ലഭിച്ച തുകയുടെ ഒരു വിഹിതം നല്‍കുന്നതിലൂടെ വിമര്‍ശകരുടെ വടയപ്പിച്ചിരിക്കുകയാണ് മലാല.

പാക്കിസ്ഥാനിലെ താലിബാന്‍ അധീന മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടിയാണ് മലാല ലോക മാധ്യമങ്ങളില്‍ ഇടം നേടുന്നത്. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് താലിബാന്‍ വിലക്കുമ്പോഴും വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയ മലാലയെ താലിബാന്‍ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മലാല പിന്നീട് ലണ്ടനിലെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസിച്ചുവരുന്നത്.

English summary
Nobel Prize Winner Malala Yousafzai Donates $50,000 for Gaza Schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X