കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്‌സായ്

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: നോബല്‍ ജേതാവായ പാക് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്‌സായ് കശ്മീര്‍ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത്. കശ്മീരില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ മനുഷ്യത്വരഹിതവും ഹൃദഭേദകവുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മലാല പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും ആവശ്യപ്പെടുന്നു. മറ്റെല്ലാവരെയും പോലെ കശ്മീരിലെ ജനങ്ങളും മൗലിക അവകാശങ്ങള്‍ അര്‍ഹിക്കുന്നു, അവര്‍ക്ക് സ്വന്തന്ത്രമായി ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, മലായ പറയുന്നു. പാക് ദിനപത്രമായ ഡോണാണ് മലായുടെ പ്രസ്താവന പുറത്തുവിട്ടത്.

ജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നുജാഗ്രതൈ, ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കുക, എച്ച്‌ഐവി പടരുന്നു

പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാട്ടം നടത്തിയ മലാലയെ പാക് താലിബാന്‍ ആക്രമിച്ചതോടെയാണ് ഈ 19കാരി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. തലയ്ക്ക് വെടിയേറ്റ് ബ്രിട്ടനില്‍ നിന്നും വിദഗ്ദ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശക്തമായി നിലകൊള്ളുകയാണ്.

മലാല

മലാല

സംഭവത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്ര സഭയേയും അന്താരാഷ്ട്ര സമൂഹത്തെയും ക്ഷണിക്കുന്നു എന്ന് വ്യക്കമാക്കിയ മലാല പ്രശ്‌നപരിഹാരങ്ങള്‍ക്കായി ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മലാല ആവശ്യപ്പെടുന്നു.

മലാല

മലാല

കശ്മീര്‍ ജനത അന്തസ്സ് അര്‍ഹിക്കുന്നുവെന്നും, അവരുടെ സ്വാതന്ത്യത്തെ ബഹുമാനിക്കണമെന്നും നോബല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല ആവശ്യപ്പെടുന്നു.

സംഘര്‍ഷാവസ്ഥ

സംഘര്‍ഷാവസ്ഥ

കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കാരണം സ്‌കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാകാവുകയാണെന്നും ഇത് കശ്മീര്‍ താഴ് വരയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിഘാതമാവുകയും ചെയ്യുന്നു.

മലാല

മലാല

ഞാന്‍ കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു, 14 മില്യണ്‍ വരുന്ന കശ്മീരിലെ സഹോദരന്മാരും സഹോദരിമാരും എന്റെ ഹൃദയത്തോട് അടുത്തു നില്‍ക്കുന്നു- മലാല പറയുന്നു.

പ്രക്ഷോഭം

പ്രക്ഷോഭം

കശ്മീര്‍ പ്രക്ഷോഭങ്ങള്‍ക്കെതിരെ പാകിസ്താന്‍ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മലാലയും വിഷയത്തില്‍ പ്രതികരിക്കുന്നത്. കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്റെ സ്വാധീനമുണ്ടെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.

English summary
Nobel winner Malala Yousafsai seeks UN intervention into Kashmir issue.She describes the acts are inhumanity and heart breaking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X