അമുസ്ലീങ്ങള്‍ 'അള്ളാ' ന്ന് വിളിക്കരുത്
ലണ്ടന്‍: മുസ്ലീങ്ങളല്ലാത്തവരൊന്നും ഇനി മുതല്‍ 'അള്ള' എന്ന് വിളക്കരുതെന്ന് ഉത്തരവ്. ദൈവത്തെ വിശേഷിപ്പിക്കനായാലും അല്ലെങ്കിലും അള്ള എന്ന വാക്ക് മുസ്ലീങ്ങളല്ലാതെ മറ്റാരും ഉപയോഗിച്ച് പോകരുതെന്നാണ് മലേഷ്യന്‍ കോടതിയുടെ ഉത്തരവ്.
കോടതിയുടെ അഭിപ്രായത്തില്‍ 'അളള' എന്ന വാക്ക് തീര്‍ത്തും ഇസ്ലാമികം മാത്രമാണ്. ഇത് മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതേ അല്ല. ബിബിസി ആണ് ഇക്കാര്യം റിപ്പേര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യക്കാര്‍ക്ക് ഇതില്‍ വലിയ പ്രശ്നമൊന്നും കാണില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങളും ആള് ദൈവങ്ങളും ഒക്കെ ഉള്ള നാടല്ലേ. പക്ഷേ മലേഷ്യയിലെ സ്ഥിതി അങ്ങനെയല്ല.
മലേഷ്യയിലെ എല്ലാ വിഭാഗം ജനങ്ങളും ദൈവത്തെ വിളിക്കുന്നത് 'അള്ള' എന്നാണ്. മലയ് ഭാഷയില്‍ അള്ള എന്നത് അര്‍ത്ഥമാക്കുന്നത് ദൈവത്തെതന്നെയാണ്. അപ്പോള്‍ പിന്നെ കോടതി ഉത്തരവ് നിലവില്‍ വന്നാല്‍ മലേഷ്യയിലെ മറ്റ് മതക്കാര്‍ എന്ത് ചെയ്യും?
2009 ല്‍ ഒരു കോടതി സമനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു. അന്ന് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മുസ്ലീം പള്ളികള്‍ക്ക് നേരേയും ക്രിസ്ത്യന്‍ പളഅളികള്ക്ക് നേരേയും വ്യാപക അക്രമണങ്ങളും നടന്നിരുന്നു.
ഇപ്പോഴും മലേഷ്യയിലെ ക്രിസ്തുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അറബിയില്‍ നിന്ന് മലയ് ഭഷയിലേക്കെത്തിയ വാക്കാണ് 'അള്ള' എന്നും, അത് ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നത് തങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതിന് തുല്യമാണ് എന്നുമാണ് ക്രിസ്ത്യാനികളുടെ പക്ഷം.
ക്രിസ്ത്യന്‍ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ ഇറങ്ങുന്ന ദി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ക്രിസ്ത്യന്‍ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് 'അള്ള' എന്ന് ഉപയോഗിച്ചതാണ് 2009 ല്‍ പ്രശ്നമായത്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ കോടതി വിധിയും. പുതിയ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ദി ഹെറാള്‍ഡിന്റെ എഡിറ്റര്‍ റവ. ലോറന്‍സ് ആന്‍ഡ്ര്യൂ അറിയിച്ചിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications