കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമുസ്ലീങ്ങള്‍ 'അള്ളാ' ന്ന് വിളിക്കരുത്

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: മുസ്ലീങ്ങളല്ലാത്തവരൊന്നും ഇനി മുതല്‍ 'അള്ള' എന്ന് വിളക്കരുതെന്ന് ഉത്തരവ്. ദൈവത്തെ വിശേഷിപ്പിക്കനായാലും അല്ലെങ്കിലും അള്ള എന്ന വാക്ക് മുസ്ലീങ്ങളല്ലാതെ മറ്റാരും ഉപയോഗിച്ച് പോകരുതെന്നാണ് മലേഷ്യന്‍ കോടതിയുടെ ഉത്തരവ്.

കോടതിയുടെ അഭിപ്രായത്തില്‍ 'അളള' എന്ന വാക്ക് തീര്‍ത്തും ഇസ്ലാമികം മാത്രമാണ്. ഇത് മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതേ അല്ല. ബിബിസി ആണ് ഇക്കാര്യം റിപ്പേര്‍ട്ട് ചെയ്തിട്ടുള്ളത്.

Allah

ഇന്ത്യക്കാര്‍ക്ക് ഇതില്‍ വലിയ പ്രശ്‌നമൊന്നും കാണില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവങ്ങളും ആള്‍ ദൈവങ്ങളും ഒക്കെ ഉള്ള നാടല്ലേ. പക്ഷേ മലേഷ്യയിലെ സ്ഥിതി അങ്ങനെയല്ല.

മലേഷ്യയിലെ എല്ലാ വിഭാഗം ജനങ്ങളും ദൈവത്തെ വിളിക്കുന്നത് 'അള്ള' എന്നാണ്. മലയ് ഭാഷയില്‍ അള്ള എന്നത് അര്‍ത്ഥമാക്കുന്നത് ദൈവത്തെതന്നെയാണ്. അപ്പോള്‍ പിന്നെ കോടതി ഉത്തരവ് നിലവില്‍ വന്നാല്‍ മലേഷ്യയിലെ മറ്റ് മതക്കാര്‍ എന്ത് ചെയ്യും?

2009 ല്‍ ഒരു കോടതി സമനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു. അന്ന് വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. മുസ്ലീം പള്ളികള്‍ക്ക് നേരേയും ക്രിസ്ത്യന്‍ പളഅളികള്‍ക്ക് നേരേയും വ്യാപക അക്രമണങ്ങളും നടന്നിരുന്നു.

ഇപ്പോഴും മലേഷ്യയിലെ ക്രിസ്തുമത വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അറബിയില്‍ നിന്ന് മലയ് ഭഷയിലേക്കെത്തിയ വാക്കാണ് 'അള്ള' എന്നും, അത് ഉപയോഗിക്കാന്‍ പാടില്ല എന്ന് പറയുന്നത് തങ്ങളുടെ അവകാശങ്ങളെ ലംഘിക്കുന്നതിന് തുല്യമാണ് എന്നുമാണ് ക്രിസ്ത്യാനികളുടെ പക്ഷം.

ക്രിസ്ത്യന്‍ സമുദായത്തിന്റെ ആഭിമുഖ്യത്തില്‍ ഇറങ്ങുന്ന ദി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ക്രിസ്ത്യന്‍ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് 'അള്ള' എന്ന് ഉപയോഗിച്ചതാണ് 2009 ല്‍ പ്രശ്‌നമായത്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ കോടതി വിധിയും. പുതിയ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ദി ഹെറാള്‍ഡിന്റെ എഡിറ്റര്‍ റവ. ലോറന്‍സ് ആന്‍ഡ്ര്യൂ അറിയിച്ചിട്ടുണ്ട്.

English summary
Non-Muslims cannot use the word Allah while referring to God, even in their own faiths, a Malaysian court ruled Monday while overturning a 2009 lower court ruling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X