കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്താക്ലോസിന്റെ യാത്ര അറിയാനും ആപ്ലിക്കേഷന്‍

  • By Sruthi K M
Google Oneindia Malayalam News

വാഷിങ്ടണ്‍: ക്രിസ്തുമസ് രാവില്‍ കൈനിറയെ സമ്മാനപൊതികളുമായി എത്തുന്ന സാന്താക്ലോസിന്റെ യാത്ര രഹസ്യമായി അറിയാന്‍ ആഗ്രഹമുണ്ടോ. ക്രസ്തുമസ് അപ്പൂപ്പന്‍ ലോകത്തിന്റെ ഏതു കോണിലാണ് ഉള്ളതെന്ന് കണ്ടുപിടിക്കാനും ആപ്ലിക്കേഷന്‍ എത്തിക്കഴിഞ്ഞു. തമാശ പറഞ്ഞതല്ല, സത്യമാണ്. ഐലന്റില്‍ നിന്നും ക്രിസ്തുമസ് ദിനത്തില്‍ സമ്മാനപ്പൊതികളുമായി ലോകം ചുറ്റാന്‍ ഇറങ്ങുന്ന സാന്തയുടെ യാത്ര ഇപ്പോള്‍ എവിടെ എത്തി എന്നറിയാനുള്ള ആപ്ലിക്കേഷനാണ് ഒരുക്കിയിരിക്കുന്നത്.

santatracker

നോറാടിലെ ടെക്‌നോളജി വിദഗ്ധര്‍ ആണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. നോറാട് സാന്താ ട്രാക്കര്‍ എന്ന ആപ്ലിക്കേഷന്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായി കഴിഞ്ഞു. നോറാട് സാന്താ ട്രാക്കര്‍ എന്ന പേരില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സാന്തയുടെ യാത്ര പിന്തുടരുന്ന സംവിധാനം പ്രവര്‍ത്തിക്കുന്നത്.

സാന്തയുടെ ഓസ്േ്രടലിയ മുതല്‍ അമേരിക്ക വരെയുള്ള യാത്രയാണ് നോറാട് സാന്താ ട്രാക്കര്‍ പിന്തുടരുന്നത്. ഈ ആപ്ലിക്കേഷന്‍ നോക്കിയാല്‍ ലോകഭൂപടത്തിന്റെ പ്രതലത്തില്‍ ഒന്‍പത് റെയിന്‍ഡിയറുകള്‍ വലിച്ചു കൊണ്ട് പോകുന്ന രഥത്തില്‍ വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുന്ന സാന്തയെ കാണാം.

santa-claus

യാത്ര ചെയ്യുന്ന രാജ്യത്തിന്റെയും നഗരത്തിന്റെയും വിശദാംശങ്ങള്‍, പിന്നിട്ട പ്രദേശങ്ങള്‍,അടുത്തതായി സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലം, വിതരണം ചെയ്ത സമ്മാനങ്ങളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളും വെബ്‌സൈറ്റില്‍ കാണാവുന്നതാണ്. സാന്താക്ലോസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് ഈ വെബ്‌സൈറ്റ് നല്‍കുന്നതാണ്.

English summary
where is Santa? watch his travels in real time with NORAD Santa tracker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X