ലോട്ടറി എടുക്കുമ്പോള്‍ ഇങ്ങനെ നമ്പര്‍ തെരഞ്ഞെടുത്താല്‍ മതിയല്ലേ..!; ജാക്ക്‌പോട്ട് അടിച്ചത് ഗൃഹനാഥന്
വാഷിംഗ്ടണ്‍: ലോട്ടറി വിജയത്തിന്റെ വാര്‍ത്തകള്‍ പലപ്പോഴും കൗതുകം നിറക്കുന്നതാണ്. കൈയില്‍ ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ ലോട്ടറി വാങ്ങിയവര്‍ക്ക് സമ്മാനം ലഭിക്കുന്നതും ലോട്ടറിക്കാരനോടുള്ള സഹതാപം കൊണ്ട് ലോട്ടറി എടുത്ത് സമ്മാനം നേടുന്നവരുടേതുമായ കഥകള്‍ നിരവധിയായി കേള്‍ക്കാറുണ്ട്. ചിലരൊക്കെ ഇഷ്ട നമ്പര്‍ തെരഞ്ഞെടുത്ത് ലോട്ടറി എടുത്ത് കോടികള്‍ സമ്മാനമായി നേടിയിട്ടുണ്ട്.
അത്തരത്തില്‍ ഒരു വാര്‍ത്തയാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നിന്ന് പുറത്ത് വരുന്നത്. ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ എന്നയാള്‍ക്കാണ് ഭാഗ്യപരീക്ഷണത്തില്‍ പുറത്തെടുത്ത ചെറിയ തന്ത്രത്തിലൂടെ ഒരു കോടിയോളം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത് ജാക്ക്‌പോട്ട് ലോട്ടറി ആണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയറിന് സമ്മാനം കൊണ്ടുവന്നത്. ആ കഥ ഇങ്ങനെയാണ്...

ഒരു ഡോളര്‍ വിലയുള്ള അഞ്ച് ടിക്കറ്റുകളാണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ വാങ്ങിയിരുന്നത്. ലോട്ടറി നമ്പര്‍ തെരഞ്ഞെടുക്കുമ്പോള്‍ വെറുതെ ഊഹത്തിന് ഓരോന്ന് എടുക്കാതെ ഒരു തന്ത്രം ഉപയോഗിച്ചാണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ നമ്പര്‍ തെരഞ്ഞെടുത്തത്. തന്റെ മകന്റെ ജന്മദിനവും അവന്‍ ധരിച്ചിരുന്ന സ്‌പോര്‍ട്‌സ് ജഴ്‌സിയുടെ നമ്പറുകളും സംയോജിപ്പിച്ചാണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ കളിച്ചത്.

ഈ തന്ത്രം പയറ്റുമ്പോള്‍ ഒരുപക്ഷെ ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല തനിക്ക് വലിയ ഭാഗ്യം വരാന്‍ പോകുന്നുണ്ട് എന്ന്. എന്നാല്‍ ഡിസംബര്‍ 6 ലെ നറുക്കെടുപ്പില്‍ ഈ അഞ്ച് ലോട്ടറികളിലേയും നമ്പറുകള്‍ സമ്മാനത്തിന് അര്‍ഹനായി. ഇതോടെ വില്‍സണ്‍ നിവാസിയായ ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയറിന് 120,000 ഡോളര്‍ ആണ് സമ്മാനമായി ലഭിച്ചത്.

അതായത് ഏകദേശം 99 ലക്ഷം രൂപയാണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയറിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. നികുതി കഴിഞ്ഞ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയറിന് 85,213 ഡോളര്‍ ലഭിക്കും. അതയാത് 70,53,293 രൂപ ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ കൈപ്പറ്റിയതായി ലോട്ടറി അധികൃതര്‍ പറഞ്ഞു. സമ്മാനം ലഭിച്ചതിന് ശേഷമാണ് താന്‍ ടിക്കറ്റ് നമ്പര്‍ തെരഞ്ഞെടുത്തതിലെ രഹസ്യം അദ്ദേഹം പറഞ്ഞത് എന്ന് നോര്‍ത്ത് കരോലിന എജ്യുക്കേഷന്‍ ലോട്ടറി അധികൃതര്‍ പറഞ്ഞു.

സത്യം പറഞ്ഞാല്‍ നിങ്ങളോട് ഇക്കാര്യം പറയുമ്പോഴും എന്റെ അമ്പരപ്പ് മാറിയിട്ടില്ല. ഒരു നല്ല രാത്രിയാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. വില്‍സണിലെ ദി ഗ്രോസറി ഡോറില്‍ നിന്നാണ് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ തന്റെ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. നമ്പറുകള്‍ പരിശോധിക്കാന്‍ വീട്ടിലെത്തുന്നതുവരെ തനിക്ക് സമ്മാനം ലഭിക്കുമോ എന്ന കാര്യത്തില്‍ ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയറിന് ഉറപ്പില്ലായിരുന്നു എന്നും ലോട്ടറി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമ്മാന തുക ഉപയോഗിച്ച് ചില ബാധ്യതകള്‍ തീര്‍ക്കണം എന്ന് ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ പറയുന്നു. ബാക്കി തുക ഉപയോഗിച്ച് വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും ജോസഫ് ഗാര്‍ഡ്നര്‍ ജൂനിയര്‍ പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞതായി ലോട്ടറി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റാലിയില്‍ നിന്ന് 50 മൈല്‍ കിഴക്കാണ് വില്‍സണ്‍ സ്ഥിതി ചെയ്യുന്നത്.












Click it and Unblock the Notifications