കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് ബോംബര്‍ വിമാനങ്ങളെ വെടിവെച്ചിടുമെന്ന് ഉത്തരകൊറിയ, തങ്ങളെ തൊട്ടുകളിച്ചാല്‍...?

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
യുദ്ധത്തിനൊരുങ്ങി ഉത്തരകൊറിയ | Oneindia Malayalam

സിയൂള്‍: അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അധികം കളിച്ചാല്‍ അമേരിക്കയുടെ ബോബര്‍ വിമാനങ്ങളെ വെടിവെച്ചിടുമെന്നും ഉത്തരകൊറിയ. ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.

തങ്ങളുടെ നേതൃത്വം അധിക നാള്‍ ഉണ്ടാകില്ലെന്നാണ് ട്രംപ് കരുതിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ ട്രംപ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയാണ് ആദ്യം യുദ്ധം പ്രഖ്യാപിച്ചത്. എല്ലാ രാജ്യങ്ങളും അത് അറിയണമെന്നും ന്യൂയോര്‍ക്കില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു കൊണ്ട് റി യോങ് ഹോ പറഞ്ഞു. തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന മുന്നറിയിപ്പും റി യോങ് ഹോ നല്‍കി.

 പ്രതികരിക്കാന്‍ അവകാശമുണ്ട്

പ്രതികരിക്കാന്‍ അവകാശമുണ്ട്

അമേരിക്കയാണ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അമേരിക്കയുടെ ബോബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുന്നതടക്കമുള്ള നടപടികള്‍ തങ്ങള്‍ തിരിച്ചും സ്വീകരിക്കും, അത് തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി കടന്നില്ലെങ്കില്‍ പോലും വെടിവെച്ചിടുമെന്ന് റി യോങ് ഹോ വ്യക്തമാക്കി.

ട്രംപിന്റെ ട്വീറ്റ്

ട്രംപിന്റെ ട്വീറ്റ്

കുറിയ റോക്കറ്റ് മാന്റെ വാക്കുകള്‍ തന്നെയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ആവര്‍ത്തിച്ചതെന്നും അത് അധിക കാലം ഉണ്ടായിരിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപിന്റെ ട്വീറ്റിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

 തങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

തങ്ങള്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

എന്നാല്‍ തങ്ങള്‍ ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അങ്ങനെ ഉള്ളൊരു നിര്‍ദ്ദേശം പോലും മണ്ടത്തരമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹുക്കാബി സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

നേഴ്‌സ്‌റിക്കുട്ടികളെ പോലെ..

നേഴ്‌സ്‌റിക്കുട്ടികളെ പോലെ..

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് നിരന്തരം വര്‍ദ്ധിച്ചു വരികയാണ്. ഡൊണാള്‍ഡ് ട്രംപിനെ പരിഭ്രാന്തനായ അമേരിക്കന്‍ വൃദ്ധന്‍ എന്നാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും എന്ന മുന്നറിയിപ്പും നല്‍കി.് വാക്‌പോര് തുടരുന്ന സാഹചര്യത്തില്‍ ഇരുവരെയും നേഴ്‌സറിക്കുട്ടികള്‍ എന്നാണ് റഷ്യ വിശേഷിപ്പിച്ചത്.

'റോക്കറ്റ് മാന്‍'

'റോക്കറ്റ് മാന്‍'

ട്രംപിനെ പരിഭ്രാന്തനായ വൃദ്ധന്‍ എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെങ്കില്‍ കിമ്മിനുള്ള ട്രംപിന്റെ വിശേഷണം 'റോക്കറ്റ് മാന്‍' എന്നാണ്. അമേരിക്കെയേയൊ സഖ്യരാഷ്ട്രങ്ങളെയോ ഭിഷണിപ്പെടുത്തുന്നതു തുടര്‍ന്നാല്‍ 26 മില്യന്‍ ആളുകള്‍ താമസിക്കുന്ന രാജ്യത്തെ ഇല്ലാതാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉപദേശം വകവെച്ചില്ല

ഉപദേശം വകവെച്ചില്ല

അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്പോര് നിരന്തരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്കുകള്‍ മയപ്പെടുത്താന്‍ ഉപദേശകര്‍ തന്നെ ട്രംപിന് നിര്‍ദ്ദേശം നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പ്രസംഗത്തില്‍ 'റോക്കറ്റ് മാന്‍', 'ഉത്തര കൊറിയയെ നാമാവശേഷമാക്കും' തുടങ്ങിയ പ്രയോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അത് ട്രംപ് സ്വന്തം വക എഴുതിച്ചേര്‍ക്കുകയായിരുന്നു എന്നും ട്രംപിന്റെ ഉപദേശകര്‍ പറയുന്നു.

English summary
North Korea Accuses US Of Declaring 'War', Says Can Take Countermeasures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X