• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലഷര്‍ ഗ്രൂപ്പുകള്‍, ലൈംഗിക അടിമകള്‍... ഉത്തരകൊറിയന്‍ ചിയര്‍ ഗേള്‍സ് നേരിടുന്നത് ക്രൂര പീഡനം

പ്യോങ് യാങ്: ഉത്തരകൊറിയയില്‍ എന്താണെന്ന നടക്കുന്നതെന്ന പലപ്പോഴും ആരും അറിയാറില്ല. ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ പ്രവൃത്തികള്‍ അത്ര മാത്രം ദുരൂഹമായത് കൊണ്ടാണ് പലതും പുറത്തുവരാതിരിക്കുന്നത്. ചില മിസൈല്‍ പരീക്ഷണങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നതെന്ന് പലര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമാണ് ഉത്തരകൊറിയയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ശൈത്യകാല ഒളിമ്പിക്‌സിനുള്ള ചിയര്‍ ഗേള്‍സ് ക്രൂരമായ പീഡനത്തിന് ഇരയായെന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്. അതും ഉന്നിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ ഇവരെ ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ലൈംഗിക അടിമകള്‍

ലൈംഗിക അടിമകള്‍

ഉത്തരകൊറിയന്‍ സൈനിക വിഭാഗത്തിലുണ്ടായിരുന്ന ലീ സോ യോന്‍ എന്നയാളാണ് ഇപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. രാജ്യത്ത് ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സംഘത്തിനൊപ്പം ചിയര്‍ ഗേള്‍സിനെ അയക്കാറുണ്ട്. എന്നാല്‍ ഇവരെ മന്ത്രിമാര്‍ ലൈംഗിക അടിമകളാക്കിയിരിക്കുകയാണ് എന്നാണ് ഇയാള്‍ പറഞ്ഞിരിക്കുന്നത്.

നഗ്നനൃത്തം

നഗ്നനൃത്തം

ബാറുകളില്‍ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സ്ത്രീകളെ മുഴുവന്‍ രാഷ്ട്രീയ നേതൃത്വം തങ്ങളുടെ കാല്‍ചുവട്ടിലാക്കിയിരിക്കുകയാണ്. ഇവരെ നിര്‍ബന്ധിപ്പിച്ച് നഗ്നനൃത്തം ചെയ്യിപ്പിക്കാറാണ് പതിവ്. ഇവരെ പാര്‍ട്ടികളില്‍ വച്ച് ലൈംഗിക സംതൃപ്തിക്കായി മന്ത്രിമാര്‍ ഉപയോഗിക്കാറുമുണ്ട്. പാര്‍ട്ടി നടത്തുന്നത് സെന്‍ട്രല്‍ പൊളിറ്റ്ബ്യൂറോ നേരിട്ടാണ്.

കിമ്മിന്റെ സമ്മതം

കിമ്മിന്റെ സമ്മതം

കിം ജോങ്ങ് ഉന്‍ മന്ത്രിമാരുടെ ലൈംഗിക വേഴ്ച്ചകളെ പറ്റി അറിയാം. അദ്ദേഹം അടങ്ങുന്ന പൊളിറ്റ്ബ്യൂറോ സമിതിയാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. നിത്യേന സ്ത്രീകളെ ലൈംഗിക സേവനത്തിനായി ഉപയോഗിക്കുന്ന പാര്‍ട്ടികള്‍ നടത്താറുണ്ട്. മനുഷ്യാവകാശങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ യാതൊരു വിലയുമില്ലെന്ന് ലീ സോ യാന്‍ പറയുന്നു.

മികച്ച ഗായകര്‍

മികച്ച ഗായകര്‍

മികച്ച കഴിവള്ളവരാണ് ഉത്തരകൊറിയന്‍ കലാസംഘം. ഇവര്‍ നന്നായി പാടുന്നവരുമാണ്. എന്നാല്‍ ഇവര്‍ പലതും സഹിച്ചാണ് ചടങ്ങുകളില്‍ പാടുന്നത്. ചിയര്‍ലീഡേഴ്‌സിനും ഇതേ ഗതിയാണ്. ശരിക്കും എന്താണ് നടക്കുന്നതെന്ന് വിളിച്ച് പറയാന്‍ ഇവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അത് പറഞ്ഞാല്‍ ഇവരാരും ജീവനോടെ ഉണ്ടാവില്ലെന്നും പറയപ്പെടുന്നുണ്ട്.

പ്ലഷര്‍ സ്‌ക്വാഡ്

പ്ലഷര്‍ സ്‌ക്വാഡ്

ആനന്ദം നല്‍കുന്ന പ്ലഷര്‍ സ്‌ക്വാഡ് എന്നാണ് ചിയര്‍ലീഡേഴ്‌സിനെ രാഷ്ട്രീയക്കാര്‍ ഉത്തരകൊറിയയില്‍ വിളിക്കുന്നത്. സുന്ദരിമാര്‍ ആയത് കൊണ്ട് മാത്രം ഇവരെ രാഷ്ട്രീയ നേതൃത്വം ഉപയോഗിക്കണമെന്നില്ലെന്ന് യാന്‍ പറയുന്നു. ഭരണകൂടത്തോട് സത്യസന്ധത പുലര്‍ത്തുന്നവരാവണം ഇവര്‍. അതിനായി മൂന്നുമാസത്തെ കടുത്ത പ്രത്യയശാസ്ത്ര പരിശീലനങ്ങള്‍ ഉണ്ടാവുമെന്നും യാന്‍ കൂട്ടിച്ചേര്‍ത്തു.

ഉയരം പ്രധാനം

ഉയരം പ്രധാനം

അഞ്ചടിയില്‍ കൂടുതലുള്ള സ്ത്രീകളെയാണ് കിം ജോങ് ഉന്നിന്റെ സര്‍ക്കാര്‍ പ്ലഷര്‍ ഗ്രൂപ്പുകളിലേക്ക് നിര്‍ബന്ധപൂര്‍വം ചേര്‍ക്കുന്നത്. ഇവര്‍ നല്ല കുടുംബങ്ങളില്‍ നിന്നാവണമെന്നും നിര്‍ബന്ധമുണ്ട്. ലൈംഗിക വൈകൃതങ്ങള്‍ക്കും ഇത്തരം സ്ത്രീകള്‍ വിധേയരാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നിന്റെ ഭാര്യയായ റി സോള്‍ ജു നേരത്തെ ഇത്തരം ഗ്രൂപ്പില്‍ അംഗമായിരുന്നു.

കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നത് സമാധാനം!! അനുഞ്ജനത്തിന്റെ പാത മുന്നോട്ടുപോകണം

സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണം മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം: ഖത്തര്‍ അമീര്‍

രജത് കുമാറിനെ പോലൊരു ഊളയെ ആദരിക്കേണ്ട ആവശ്യമെന്ത്.. ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍

English summary
north korea cheerleaders used as sex slaves
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more