ട്രംപിനെ ഞെട്ടിച്ച് കിം! അണ്വായുധ പദ്ധതിയുമായി മുന്നോട്ട്.... ആശങ്കയില്‍ ലോകം
സിയോള്‍: ഏറെക്കുറെ ഒരു യുദ്ധത്തിന്റ അന്തരീക്ഷത്തില്‍ ആയിരുന്നു ഉത്തര കൊറിയയും അമേരിക്കയും മാസങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയത്. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ നല്ല ബന്ധത്തിലേക്ക് എന്ന സൂചനകളും ലഭിച്ചു. കിം ജോങ് ഉന്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുകയും ചെയ്തു.
അമേരിക്കയുമായുള്ള ചര്‍ച്ചയില്‍, ആണവ നിരായുധീകരണം എന്ന വാഗ്ദാനം പോലും ഉത്തര കൊറിയ മുന്നോട്ട് വച്ചിരുന്നു. ആസന്നമായ ഒരു യുദ്ധം അകന്നുപോയതിന്റെ ആശ്വാസത്തിലായി ലോകം.
എന്നാല്‍ കിം ജോങ് ഉന്‍ നല്കിയ വാക്കുകള്‍ എല്ലാം പാഴ് വാക്കുകള്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അണ്വായുധ പദ്ധതികള്‍ ഒന്നും തന്നെ ഉത്തര കൊറിയ അവസാനിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, പൂര്‍വ്വാധികം ശക്തിയോടെ അത് തുടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ട്.

ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്
ഉത്തര കൊറിയ അണ്വായുധ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്ന വിവരം പുറത്ത് വിട്ടത് ഐക്യരാഷ്ട്ര സഭ തന്നെ ആണ്. രക്ഷാ സമിതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ ഗൗരവമുള്ള ഒരു വിഷയം ആയിത്തന്നെ ആണ് ഇത് പരിഗണിക്കപ്പെടുന്നത്.

അനധികൃത നീക്കങ്ങള്‍
എണ്ണ ഉത്പന്നങ്ങള്‍ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് കടത്തുന്ന നിയമവിരുദ്ധ നടപടികള്‍ ഉത്തര കൊറിയ ത്വരിതപ്പെടുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അതുപോലെ തന്നെ വിദേശ രാജ്യങ്ങള്‍ക്കുള്ള ആയുധ വില്പനയും കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍.

പുതിയ മിസൈല്‍
ഉത്തര കൊറിയ പുതിയ ഒരു ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം തുടങ്ങിയതായും കഴിഞ്ഞ ആഴ്ച അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. അമേരിക്കയുമായുണ്ടാക്കിയ ധാരണകള്‍ക്ക് വിരിദ്ധമാണ് ഈ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍.

ട്രംപും ഉന്നും
ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ച ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്നും തമ്മിലുള്ളത്. സിംഗപ്പൂരില്‍ വത്തായിരുന്നു ആ കൂടിക്കാഴ്ച. ലോകസമാധാനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ആ കൂടിക്കാഴ്ചയിലെ ധാരണകള്‍.

വിലക്കുകള്‍
ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിലക്കുകള്‍ വേറേയും ഉണ്ട്. സാമാധാനാന്തരീക്ഷം ഉണ്ടായ സാഹചര്യത്തില്‍ ഈ വിലക്കുകള്‍ നീക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം ഇതോടെ അവസാനിക്കാനാണ് സാധ്യത.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications