കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ ഞെട്ടിച്ച് കിം! അണ്വായുധ പദ്ധതിയുമായി മുന്നോട്ട്.... ആശങ്കയില്‍ ലോകം

  • By Desk
Google Oneindia Malayalam News

സിയോള്‍: ഏറെക്കുറെ ഒരു യുദ്ധത്തിന്റ അന്തരീക്ഷത്തില്‍ ആയിരുന്നു ഉത്തര കൊറിയയും അമേരിക്കയും മാസങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു സമാധാന ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്തിയത്. ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മില്‍ നല്ല ബന്ധത്തിലേക്ക് എന്ന സൂചനകളും ലഭിച്ചു. കിം ജോങ് ഉന്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുകയും ചെയ്തു.

അമേരിക്കയുമായുള്ള ചര്‍ച്ചയില്‍, ആണവ നിരായുധീകരണം എന്ന വാഗ്ദാനം പോലും ഉത്തര കൊറിയ മുന്നോട്ട് വച്ചിരുന്നു. ആസന്നമായ ഒരു യുദ്ധം അകന്നുപോയതിന്റെ ആശ്വാസത്തിലായി ലോകം.

എന്നാല്‍ കിം ജോങ് ഉന്‍ നല്‍കിയ വാക്കുകള്‍ എല്ലാം പാഴ് വാക്കുകള്‍ ആയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അണ്വായുധ പദ്ധതികള്‍ ഒന്നും തന്നെ ഉത്തര കൊറിയ അവസാനിപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, പൂര്‍വ്വാധികം ശക്തിയോടെ അത് തുടര്‍ന്ന് പോവുകയും ചെയ്യുന്നുണ്ട്.

ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

ഉത്തര കൊറിയ അണ്വായുധ പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്ന വിവരം പുറത്ത് വിട്ടത് ഐക്യരാഷ്ട്ര സഭ തന്നെ ആണ്. രക്ഷാ സമിതിയില്‍ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറെ ഗൗരവമുള്ള ഒരു വിഷയം ആയിത്തന്നെ ആണ് ഇത് പരിഗണിക്കപ്പെടുന്നത്.

അനധികൃത നീക്കങ്ങള്‍

അനധികൃത നീക്കങ്ങള്‍

എണ്ണ ഉത്പന്നങ്ങള്‍ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് കടത്തുന്ന നിയമവിരുദ്ധ നടപടികള്‍ ഉത്തര കൊറിയ ത്വരിതപ്പെടുത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അതുപോലെ തന്നെ വിദേശ രാജ്യങ്ങള്‍ക്കുള്ള ആയുധ വില്‍പനയും കൂട്ടിയിരിക്കുകയാണ് ഇപ്പോള്‍.

പുതിയ മിസൈല്‍

പുതിയ മിസൈല്‍

ഉത്തര കൊറിയ പുതിയ ഒരു ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണം തുടങ്ങിയതായും കഴിഞ്ഞ ആഴ്ച അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. അമേരിക്കയുമായുണ്ടാക്കിയ ധാരണകള്‍ക്ക് വിരിദ്ധമാണ് ഈ നീക്കങ്ങള്‍ എന്നാണ് വിലയിരുത്തലുകള്‍.

ട്രംപും ഉന്നും

ട്രംപും ഉന്നും

ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ച ആയിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്നും തമ്മിലുള്ളത്. സിംഗപ്പൂരില്‍ വത്തായിരുന്നു ആ കൂടിക്കാഴ്ച. ലോകസമാധാനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു ആ കൂടിക്കാഴ്ചയിലെ ധാരണകള്‍.

വിലക്കുകള്‍

വിലക്കുകള്‍

ഇപ്പോള്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ വിലക്കുകള്‍ നേരിടുന്ന രാജ്യമാണ് ഉത്തര കൊറിയ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിലക്കുകള്‍ വേറേയും ഉണ്ട്. സാമാധാനാന്തരീക്ഷം ഉണ്ടായ സാഹചര്യത്തില്‍ ഈ വിലക്കുകള്‍ നീക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം ഇതോടെ അവസാനിക്കാനാണ് സാധ്യത.

English summary
North Korea continues work on nuclear programme: UN report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X