കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയ രഹസ്യമായി ആണവപരീക്ഷണം നടത്തുന്നു... മിസൈലുകള്‍ നിര്‍മിക്കുന്നുവെന്ന് യുഎന്‍ റിപ്പോര്‍ട്ട്

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തരകൊറിയക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം യുഎസ് രഹസ്യാനേഷണ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ഇത്. അമേരിക്ക ആരോപിച്ചതിലും കൂടുതല്‍ കാര്യങ്ങള്‍ യുഎന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോഴും ആണവപരീക്ഷണം അടക്കമുള്ള കാര്യങ്ങളില്‍ ഉത്തരകൊറിയ ഏര്‍പ്പെടുന്നുണ്ടെന്നും ഇത് ലോകത്തിന് തന്നെ ഭീഷണിയായിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാഷ്ട്രീയമായി ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന റിപ്പോര്‍ട്ട് കൂടിയാണ്.

കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ കടുത്ത നടപടി ഇതുവഴി ഉണ്ടാവുമെന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കരാറിന് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഉത്തരകൊറിയയില്‍ പലകാര്യങ്ങളും രഹസ്യമായി നടക്കുന്നുണ്ടെന്നാണ് സൂചന. ഇതുവഴി പലകാര്യങ്ങളും പുറംലോകം അറിയുന്നില്ല. കൃത്യമായ പരിശോധനകള്‍ നടത്താന്‍ പുറത്തുനിന്നുള്ളവരെ അനുവദിക്കണമെന്നും ഇവര്‍ പറയുന്നു.

മിസൈല്‍ പരീക്ഷണം നിര്‍ത്തിയില്ല....

മിസൈല്‍ പരീക്ഷണം നിര്‍ത്തിയില്ല....

അമേരിക്കയുമായി സൗഹൃദത്തിലെത്തിയെങ്കിലും ആണവപരീക്ഷണമോ മിസൈല്‍ പരീക്ഷണമോ അവസാനിപ്പിക്കാന്‍ കിം ജോങ് ഉന്‍ തയ്യാറായിട്ടില്ല. യുഎന്നിന്റെ സുരക്ഷാ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കപ്പല്‍ വഴി അനധികൃതമായി എണ്ണ ഉല്‍പ്പന്നങ്ങള്‍ കടത്തുകയും വലിയ രീതിയില്‍ വിദേശ രാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ ഗുരുതരമായ സംഗതികളാണ്. ഇതിന്റെയൊക്കെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

യുഎന്‍ റിപ്പോര്‍ട്ട്....

യുഎന്‍ റിപ്പോര്‍ട്ട്....

ഉത്തരകൊറിയക്കെതിരെ ഉപരോധം സംബന്ധിച്ച് കാര്യങ്ങള്‍ നടപ്പിലാക്കുന്നതിന് വിദഗ്ദ സമിതി പഠിച്ച് സമര്‍പ്പിച്ചതാണ് റിപ്പോര്‍ട്ട്. യുഎസ് സുരക്ഷാ കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ മുഴുവന്‍ കിം ജോങ് ഉന്‍ കാറ്റിപ്പറത്തിയെന്നാണ് റിപ്പോര്‍ട്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനധികൃത കടത്ത് ആശങ്കപ്പെടുത്തുന്നത്. ഈ വര്‍ഷം കടല്‍ മാര്‍ഗമുള്ള കല്‍ക്കരിയുടെ അനധികൃത കയറ്റുമതിയും വന്‍തോതിലാണ് വര്‍ധിച്ചത്. ഇത്രയേറെ ഗുരുതരമായ കാര്യങ്ങളാണ് ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടായത്. വിദേശരാജ്യങ്ങളുമായി സഹകരണം അവരുടെ ഇഷ്ടപ്രകാരം നടത്താനാണ് കിം ജോങ് ഉന്‍ ശ്രമിക്കുന്നതെന്ന് യുഎന്‍ ആരോപിച്ചു.

ഭീകരരുമായി ആയുധകച്ചവടം

ഭീകരരുമായി ആയുധകച്ചവടം

ഭീകരര്‍ക്ക് ആയുധം നല്‍കാനുള്ള നീക്കങ്ങളും ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ലിബിയ, യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലെ വിമത പോരാളികള്‍ക്കാണ് ആയുധം കൈമാറുന്നത്. ചെറുകിട ആയുധങ്ങള്‍ വന്‍കിട ആണവായുധങ്ങളും കൈമാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷികള്‍ ഈ രാജ്യങ്ങളില്‍ വിമതര്‍ക്കെതിരെ പോരാടുന്നുണ്ട്. ഇവര്‍ക്ക് ആയുധം നല്‍കുന്നത് ട്രംപിനെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. വലിയൊരു യുദ്ധത്തിനുള്ള സാധ്യത വരെ ഇതിലൂടെ ഉണ്ടായേക്കാം.

 സമയമെടുക്കും....

സമയമെടുക്കും....

കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ ഉത്തരകൊറിയയുടെ ആണവനിരായുധീകരണം പൂര്‍ണമായി നടപ്പിലാക്കുന്നത് വൈകുമെന്ന് പറഞ്ഞിരുന്നു. കിം ജോങ് ഉന്‍ ഭരണകൂടത്തിനെതിരെ നയതന്ത്രതലത്തിലും സാമ്പത്തിക മേഖലയിലുമുള്ള സമ്മര്‍ദം തുടരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം റഷ്യ ഉത്തരകൊറിയക്കാര്‍ക്ക് സ്വന്തം മണ്ണില്‍ കൂടുതല്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് യുഎസിന്റെ ഉപരോധത്തെ തള്ളിയിട്ടാണ്. ഗൗരവമേറിയ വിഷയത്തെ റഷ്യ അതിന്റെ രീതിയില്‍ സമീപിക്കണമെന്നും പോമ്പിയോ പറഞ്ഞു. ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച നടത്തുമെന്നും പോമ്പിയോ പറഞ്ഞു.

കടുത്ത നടപടികളുണ്ടാവും

കടുത്ത നടപടികളുണ്ടാവും

ഉത്തരകൊറിയക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് യുഎന്‍ നല്‍കുന്ന സൂചന. നേരത്തെ സിംഗപ്പൂരില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ആണവനിരായുധീകരണത്തിനായി പ്രയത്‌നിക്കുമെന്ന് കിം അമേരിക്കയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതേസമയം യെമനിലെ ഹൂത്തികളുമായി ദമസ്‌കസില്‍ വച്ച് ഉത്തരകൊറിയന്‍ അധികൃതര്‍ സംസാരിച്ചെന്ന് യുഎന്‍ പറയുന്നു. ഇവര്‍ക്ക് സാങ്കേതികവിദ്യയും ആണവായുധങ്ങളുടെ വിവരങ്ങളും കൈമാറിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതൊക്കെ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ ഉ.കൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മിക്കുന്നതായിട്ടാണ് യുഎസ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്. ഇതിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.

ഹുദൈദയിലെ ആക്രമണത്തില്‍ സൗദിക്കെതിരെ പ്രതിഷേധം... ജനങ്ങളെ ലക്ഷ്യമിട്ടെന്ന് ആരോപണം!!ഹുദൈദയിലെ ആക്രമണത്തില്‍ സൗദിക്കെതിരെ പ്രതിഷേധം... ജനങ്ങളെ ലക്ഷ്യമിട്ടെന്ന് ആരോപണം!!

കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!കീഴാറ്റൂരില്‍ ബദല്‍ പാതയാവാമെന്ന് കേന്ദ്രം... സര്‍ക്കാരിന് തെറ്റിയെന്ന് പിണറായി!!

English summary
North Korea continues work on nuclear programme: UN report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X