കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗത്തിനിടെ ഉറങ്ങി; ഉത്തര കൊറിയന്‍ പ്രതിരോധമന്ത്രിയെ വധിച്ചു

  • By Soorya Chandran
Google Oneindia Malayalam News

സോള്‍: കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം നിലനില്‍ക്കുന്ന ഉത്തര കൊറിയയില്‍ പ്രതിരോധമന്ത്രിയെ വധിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ രഹസ്യാന്വേഷണ ഏജന്‍സി അവരുടെ പാര്‍ലമെന്റിനെ ഈ വാര്‍ത്ത അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്.

പ്രതിരോധ മന്ത്രിയായിരുന്ന ജനറല്‍ ഹ്യോന്‍ യോംഗ് ഷോളിനെയാണ് വധിച്ചത്. രാഷ്ട്രത്തലവനായ കിം ജോംഗ് ഉന്നിനോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് വധശിക്ഷ നടപ്പാക്കിയത്. പൊതുജനത്തിന് മുന്നില്‍ വച്ച് പരസ്യമായിട്ടായിരുന്നു ശിക്ഷ നടപ്പാക്കിയത്.

Kim Jong Un

കിം ജോംഗ് ഉന്‍ പങ്കെടിത്ത ഒരു ചടങ്ങില്‍ പ്രതിരോധ മന്ത്രിയായ ഹ്യോന്‍ ഉറങ്ങിപ്പോയതാണ് വലിയ കുറ്റമായിപ്പോയത്. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നത്രെ.

Hyon Yong Chol

ഏപ്രില്‍ 30 ന് നൂറുകണക്കിന് ആളുകളുടെ മുന്നില്‍ വച്ച് വിമാനവേധ തോക്കുപയോഗിച്ചിട്ടാണത്രെ ഹ്യോനിനെ വെടിവച്ച് കൊന്നത്. അടുത്തിടെയാണ് 15 മുതര്‍ന്ന ഉദ്യോഗസ്ഥരെം ഇത്തരത്തില്‍ ഉത്തരകൊറിയ വധിച്ചത്. രാഷ്ട്രത്തലവനായ കിം ജോംഗ് ഉന്നിനെ ചോദ്യം ചെയ്തതിനായിരുന്നു ഇത്. രണ്ട് ഉപമന്ത്രിമാരേയും ഒരു സംഗീത സംഘത്തിലെ അംഗങ്ങളേയും വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഹ്യോനിന്റെ വധം സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഉത്തരകൊറിയയില്‍ നിന്നുള്ള വിവരങ്ങള്‍ പുറം ലോകത്തിന് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. പക്ഷേ കിം ജോംഗ് ഉന്നിന്റെ ക്രൂരത പലപ്പോഴും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

English summary
North Korea's Defence Minister Hyon Yong-chol has been executed for showing disloyalty to leader Kim Jong-un, South Korea's spy agency has told parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X