കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈഡ്രജന്‍ ബോംബ്, ആറ്റംബോംബ്, ഭൂകമ്പം!! അമേരിക്ക ഞെട്ടി, പൊട്ടിച്ചിരിച്ച് ഉത്തര കൊറിയ

അത്യാധുനിക ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചുവെന്നാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചത്. തൊട്ടുപിന്നാലെയാണ് പുതിയ ആണവ പരീക്ഷണം.

  • By Ashif
Google Oneindia Malayalam News

പ്യോങ്യാങ്: അമേരിക്കയെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ നീക്കം. തങ്ങളുടെ കൈയില്‍ വീര്യം കൂടിയ ഹൈഡ്രജന്‍ ബോംബിണ്ടെന്ന് വെളിപ്പെടുത്തിയ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തി. അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് ഉത്തര കൊറിയയുടെ ആറാം ആണവ പരീക്ഷണം.

പരീക്ഷണത്തിന്റെ കാര്യം പുറത്തുവിട്ടത് അമേരിക്ക തന്നെയാണ്. ഇതിന് തൊട്ടുപിന്നാലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കൈലില്‍ 6.3 പ്രകമ്പനം രേഖപ്പെടുത്തിയെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു. അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ നടത്തുന്ന നീക്കങ്ങള്‍ മേഖയില്‍ യുദ്ധഭീതിക്ക് ഇടയായക്കിയിട്ടുണ്ട്.

75 കിലോമീറ്റര്‍ അകലെ വരെ

75 കിലോമീറ്റര്‍ അകലെ വരെ

ഉത്തര കൊറിയയിലെ കിംചെയ്ക്കിന് 75 കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനം അനുഭവപ്പെട്ടു. നേരത്തെ ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയപ്പോഴും സമാനമായ കുലുക്കം ഇവിടെ അനുഭവപ്പെട്ടിരുന്നു.

ജപ്പാനും ഞെട്ടി

ജപ്പാനും ഞെട്ടി

ഉത്തര കൊറിയ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ടെലിഫോണില്‍ പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഇരുവരെയും ഞെട്ടിച്ചാണ് പുതിയ സംഭവം.

10 കിലോമീറ്റര്‍ ആഴത്തില്‍

10 കിലോമീറ്റര്‍ ആഴത്തില്‍

ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പറയുന്നു. ഇത് ആണവ പരീക്ഷണം മൂലം അനുഭവപ്പെടുന്നതാണെന്നും അവര്‍ ആശങ്ക പങ്കുവച്ചു.

ചൈനയും കുലുങ്ങി

ചൈനയും കുലുങ്ങി

ചൈനയിലെ യാഞ്ചി നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് നഗരമാണ് യാഞ്ചി. പ്രകമ്പനം 10 മിനുറ്റ് നീണ്ടു നിന്നുവെന്ന് നഗരവാസികള്‍ പറഞ്ഞു.

ബാലസ്റ്റിക് മിസൈലുകള്‍

ബാലസ്റ്റിക് മിസൈലുകള്‍

ഉത്തര കൊറിയ ജൂലൈയില്‍ രണ്ട് ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്ക രംഗത്തുവരികയും ഉത്തര കൊറിയക്കെതിരേ യുദ്ധ ഭീഷണി മുഴക്കുകയും ചെയ്തു.

ഹൈഡ്രജന്‍ ബോംബ് തയ്യാര്‍

ഹൈഡ്രജന്‍ ബോംബ് തയ്യാര്‍

എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങള്‍ അത്യാധുനിക ഹൈഡ്രജന്‍ ബോംബ് നിര്‍മിച്ചുവെന്നാണ് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചത്. തൊട്ടുപിന്നാലെയാണ് പുതിയ ആണവ പരീക്ഷണം.

അമേരിക്കയിലെത്തുന്ന മിസൈലുകള്‍

അമേരിക്കയിലെത്തുന്ന മിസൈലുകള്‍

ഇതെല്ലാം അമേരിക്കയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. കാരണം, ജൂലൈയില്‍ ഉത്തര കൊറിയ പരീക്ഷിച്ച മിസൈലുകള്‍ക്ക് 10000 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഇത് അമേരിക്ക വരെ എത്തും.

ഒരു രാജ്യത്തിനും വ്യക്തമല്ല

ഒരു രാജ്യത്തിനും വ്യക്തമല്ല

തങ്ങള്‍ക്കെതിരേ അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും പ്രകോപനം തുടര്‍ന്നാണ് ശക്തമായി തിരിച്ചടിക്കുമെന്നാണ് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയ എന്തു നീക്കം നടത്തുമെന്ന് ഒരു രാജ്യത്തിനും വ്യക്തമല്ല.

English summary
6.3 magnitude earthquake shook North Korea on Sunday, suggesting it had detonated a sixth nuclear device, hours after it said it had developed an advanced hydrogen bomb that possesses "great destructive power".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X