കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറങ്ങിയതിന് വധശിക്ഷയോ!!! ഉത്തരകൊറിയന്‍ ഏകാധിപതിയുടെ ശിക്ഷകളിങ്ങനെ

  • By Sandra
Google Oneindia Malayalam News

സിയൂള്‍: ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ ബഹുമാനിക്കാത്ത മന്ത്രിയേയും മുതുര്‍ന്ന ഉദ്യോഗസ്ഥന്റെയും വധശിക്ഷ നടപ്പിലാക്കി. ഏകാധിപതിയായ കിം അധ്യക്ഷനായി പാര്‍ലമെന്റില്‍ നടന്ന ഒരു യോഗത്തിനിടെ ഉറങ്ങിപ്പോയതാണ് കിം ഉന്നിനെ പ്രകോപിപ്പിച്ചതെന്നാണ് ദക്ഷിണ കൊറിയന്‍ അധികൃതര്‍ നല്‍കുന്ന വിവരം. ഉന്നിന്റെ ഉത്തരവ് പ്രകാരം തലസ്ഥാന നഗരമായ പ്യോഗ്യാങ്ങിലെ സൈനിക അക്കാദമിയില്‍ വെച്ച്് ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

തമിഴ്‌നാട്ടില്‍ കൂട്ട സസ്‌പെന്‍ഷന്‍, എട്ട് ഐഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കാരണം ഖനനമോ!!തമിഴ്‌നാട്ടില്‍ കൂട്ട സസ്‌പെന്‍ഷന്‍, എട്ട് ഐഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, കാരണം ഖനനമോ!!

വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലയുള്ള കിംഗ് യോംഗ് ജിന്‍, കൃഷി മന്ത്രി ഹോംഗ് മിന്‍ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ മാസം നടപ്പിലാക്കിയത്. സംഭവ സ്ഥലത്തുവെച്ച് അറസ്റ്റ് ചെയ്ത വൈസ് പ്രീമിയറിനെ സുരക്ഷാമന്ത്രാലയം ചോദ്യം ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ അഴിമതിക്കുറ്റവും ചുമത്തിയാണ് ശിക്ഷ നടപ്പിലാക്കിയതെന്നാണ് കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2012ല്‍ കൃഷിമന്ത്രിയായ ഹ്വാങ്ങിനെ രണ്ട് വര്‍ഷത്തിന് ശേഷം ഉപമന്ത്രിയായി തരം താഴ്ത്തിയിരുന്നു. കൃഷി വകുപ്പില്‍ ഹ്വാങ് കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ശിക്ഷാ നടപടിയില്‍ കലാശിച്ചത്.

kimjongun

63കാരനായ കിംഗ് യോംഗ് ജിന്‍ എന്ന വൈസ് പ്രീമിയറിനെതിരെ കുറ്റം ആരോപിച്ച കിം ജോംഗ് ഉന്‍ അദ്ദേഹത്തിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ സേനയോട് ആവശ്യപ്പെടുകയായിരുന്നു. 2011ല്‍ അധികാരമേറ്റ ഉത്തരകൊറിയയിലെ മൂന്നാം തലമുറ ഭരണാധികാരിയുടെ കര്‍ശന നിയമങ്ങളാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

തനിക്ക് ഭീഷണിയെന്ന് തോന്നുവരെ കൊന്നൊടുക്കുന്ന നയമാണ് കിം ജോംഗ് ഉന്‍ സ്വീകരിച്ചുവരുന്നത്. അമ്മാവനായിരുന്ന സോംഗ് തേയ്ക്കിയെ വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്ത് കൊന്നതാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവം. അട്ടിശ്രമം നടത്തിയെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലാക്കിയെന്നുമായിരുന്നു ജാംഗ് സോംഗിനെതിരെ ചുമത്തിയ കുറ്റം. 2012ല്‍ ദേശീയ പ്രതിരോധ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി രണ്ടാഴ്ചക്കുള്ളില്‍ ഉന്‍ ശിക്ഷ നടപ്പിലാക്കി. കഴിഞ്ഞ മെയ് മാസത്തില്‍ പ്രതിരോധ മന്ത്രി ഹയോണ്‍ യോംഗിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷ നടപ്പിലാക്കിയിരുന്നു.

English summary
North Korea excecutes two offocials including Vice Premier. North Korean dictator Kim Jong Un ordered to excecute two officials due to disrespect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X