വിദേശചാനല്‍ കണ്ടതിന് പത്തുപേരെ വെടിവച്ചുകൊന്നു
കൊറിയ : വിദേശചാനലുകള്‍ കണ്ടതിന് വടക്കന്‍ കൊറിയയില്‍ പത്തുപേരെ വെടിവച്ചുകൊന്നു. തെക്കന്‍ കൊറിയയിലെ ഇന്റലിജന്‍സ് ഏജന്‍സിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വടക്കന്‍ കൊറിയയിലെ റൂളിങ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. തെക്കന്‍ കൊറിയന്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്ന ഒപ്പേറകള്‍ കണ്ടതിനും കൈക്കൂലി വാങ്ങിയതിനും സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയതിനുമാണ് ഇവരെ തൂക്കിലേറ്റിയതെന്നാണ് പറയപ്പെടുന്നത്.

പൊതുജനമധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഇതോടെ ഈ വര്‍ഷം ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പതായി. വടക്കന്‍ കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ നേതാക്കളും വധശിക്ഷ ലഭിച്ചവരില്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications