കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിം ജോങിന് മുന്നില്‍ ഐസിസും തോല്‍ക്കും, എതിരാളികളെ കൊന്നൊടുക്കി ഏകാധിപതിയായി വാഴ്ച, കാണൂ

Google Oneindia Malayalam News

സോള്‍: ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് യുന്‍ ഉപപ്രധാനമന്ത്രി ചോ യോങ് ഗോണിനേ(63)യും വധിച്ചെന്ന് റിപ്പോര്‍ട്ട്. 2011 ല്‍ കിം ജോങ് യുന്‍ അധികാരത്തിലെത്തിയത് മുതല്‍ ഒട്ടേറെ പ്രമുഖ നേതാക്കള്‍ ഉത്തര കൊറിയയില്‍ കൊല്ലപ്പെട്ടിരുന്നു. ഈ പട്ടികയില്‍ അവസാനത്തേതാണ് ഉപപ്രധാനമന്ത്രിയായ ചോ യോങ് ഗോണ്‍.

കിം ജോങിന്റെ വനവത്ക്കരണ നയങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നയാളാണ് ചോങ് യോങ്. നോര്‍ത്ത്-സൗത്ത് കോര്‍പ്പറേഷന്റെ മുന്‍ ഡെലഗേറ്റ് കൂടിയാണ് കൊല്ലപ്പെട്ട ചോങ് യോങ്.

കഴിഞ്ഞ എട്ട് മാസമായി ചോങിനെ പൊതു വേദികളില്‍ കാണാതായതോടെ കൊല്ലപ്പെട്ടുവെന്ന സംശയം ബലപ്പെട്ടികുന്നു. കിം ജോങിന്റെ ഫയറിംഗ് സ്‌ക്വാഡാണ് ചോങിനെ കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സി യോന്‍ഹാപ്, റോയിട്ടേഴ്‌സ് എന്നിവരും കൊലപാതക വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ഏകാധിപതി

ഏകാധിപതി

ഉത്തരകൊറിയന്‍ ഭരാണാധികാരിയായ കിം യോങ് ഒരു ഏകാധിപതിയാണെന്നും തനിയ്‌ക്കെതിരായി നില്‍ക്കുന്നവരെ കൊന്നൊടുക്കുന്നായാളുമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇത്തരത്തിലുള്ള ഒട്ടേറെ വാര്‍ത്തകളാണ് ഉത്തര കൊറിയയില്‍ നിന്നും പുറത്ത് വരുന്നത്

2011 ല്‍

2011 ല്‍

2011 ല്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്തെ പല പ്രമുഖരേയും തന്റെ ഉറ്റ ബന്ധുക്കളേയും കിം ജോങ് വധിച്ചുവെന്ന് പറയപ്പെടുന്നു

 ഉപപ്രധാനമന്ത്രി

ഉപപ്രധാനമന്ത്രി

ഉത്തര കൊറിയന്‍ ഉപപ്രധാനമന്ത്രിമാരില്‍ ഒരാളായിരുന്നു 63കാരനായ ചോ യങ് ഗോണ്‍

വനവത്ക്കരണത്തില്‍

വനവത്ക്കരണത്തില്‍

കിം ജോങിന്റെ വനവത്ക്കരണ നയത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് ചോങിനെ കൊലപ്പെടുത്തിയതെന്നും ആരോപണമുണ്ട്

70 പേര്‍

70 പേര്‍

കിം ജോങ് അധികാരത്തിലെത്തിയതിന് ശേഷം 70 പേരെ കൊലപ്പെടുത്തിയെന്നാണ് വിവരം

English summary
North Korea's Vice Premier Choe Yong Gon Executed: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X