• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയെ പുകഴ്ത്തി ഉത്തരകൊറിയ: പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ, ലക്ഷ്യം അടുത്ത അണുവായുധ പരീക്ഷണം!

സോള്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അഭിനന്ദന സന്ദേശവുമായി ഉത്തരകൊറിയ. ഉത്തരകൊറിയ സൃഷ്ടിക്കുന്ന അനാവശ്യ പ്രകോപനങ്ങള്‍ക്കിടെ ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെയാണ് ബുധനാഴ്ച ആരംഭിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അഭിനന്ദന സന്ദേശവുമായി ഉത്തരകൊറിയയില്‍ അധികാരത്തിലിരിക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ രംഗത്തത്തിയത്. ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചൈന നടത്തിവരികയാണ്.

ജെറ്റ് എയര്‍വേയ്സില്‍ ദീപാവലി ഓഫര്‍: ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വിലക്കുറവ്, ഓഫര്‍ 25 വരെ മാത്രം!

നോട്ടുനിരോധനത്തെ പിന്തുണച്ചത് തെറ്റായിപ്പോയി: കുറ്റം ഏറ്റുപറഞ്ഞ് ഉലകനായകന്‍, കാലുവാരുന്നു!!

വളരെ ചുരുങ്ങിയ വാക്കുകളില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ നേര്‍ന്ന ഉത്തരകൊറിയ പാര്‍ട്ടിയെ അഭിനനന്ദിക്കുക മാത്രമാണ് ചെയ്തത്. ചൈനീസ് പ്രസിഡന്‍റിനെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ചിട്ടില്ല. ടിയാനന്‍മെന്‍ സ്ക്വയറിന് സമീപത്തുള്ള ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് ബുധനാഴ്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

 ചൈനയ്ക്ക് ആശംസ

ചൈനയ്ക്ക് ആശംസ

ബുധനാഴ്ച മുതല്‍ ടിയാനന്‍മെന്‍ സ്ക്വയറിന് സമീപത്തെ ഹാളില്‍ ആരംഭിച്ച ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയ സഖ്യരാജ്യമായ ഉത്തരകൊറിയ പാര്‍ട്ടിയെയും അഭിനന്ദിക്കുകയായിരുന്നു. ഉത്തരകൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഉത്തരകൊ റിയയ്ക്ക് മേല്‍ ചൈന കൊണ്ടുവരാനിക്കുന്ന ഉപരോധനങ്ങളെ പ്രതിരോധിക്കാനാണ് നീക്കമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

 തര്‍ക്ക പരിഹാരത്തിന്

തര്‍ക്ക പരിഹാരത്തിന്

അയല്‍രാജ്യങ്ങളുമായി തര്‍ക്കങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് ചൈനീസ് താല്‍പ്പര്യങ്ങളില്‍ വിട്ചുവീഴ്ചയ്ക്കില്ലെന്നും വ്യക്തമാക്കി. നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനും ഭീകരയടക്കമുള്ള ഭീഷണികളെ ഒരുമിച്ച് നേടാനുമാണ് നീക്കമെന്നും ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ ഷീ ജിന്‍ പിംഗ് വ്യക്തമാക്കി. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി നിലവിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നതിനുള്ള പരിഹാരമാണ്.

 ദക്ഷിണ കൊറിയ ആശങ്കയില്‍

ദക്ഷിണ കൊറിയ ആശങ്കയില്‍

ഒക്ടോബര്‍ 18ന് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചതോടെ ഉത്തരകൊറിയ അടുത്ത ആയുധ പരീക്ഷണം നടത്തുമെന്ന ആശങ്കയിലാണ് അയല്‍രാജ്യമായ ദക്ഷിണകൊറിയ.

ഉപരോധത്തില്‍ അയവില്ല

ഉപരോധത്തില്‍ അയവില്ല

ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയയുടെ മുഖ്യ സഖ്യ രാജ്യമായ ചൈനയുമായാണ് ഉത്തരകൊറിയയുടെ 90 ശതമാനത്തിലധികം വ്യാപാര ബന്ധങ്ങളും. ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി, വസ്ത്രം, കടല്‍മത്സ്യങ്ങള്‍, എണ്ണ കയറ്റുമതി എന്നിവയ്ക്കാണ് തിരശ്ശീല വീണത്.

English summary
North Korea sent a congratulatory message to China’s Communist Party congress on Wednesday amid increasingly frayed relationships between the traditional allies as China tightens sanctions over Pyongyang’s nuclear weapons program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more