കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം നീങ്ങുന്നത് യുദ്ധത്തിലേക്ക്; ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം! ഇത്തവണ പണി പാളി

അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചെങ്കിലും ഉത്തരകൊറിയയുടെ പ്രതികരണം ലഭ്യമായിട്ടില്ല.

  • By Ankitha
Google Oneindia Malayalam News

സോൾ: അതിർത്തി പ്രദേശത്ത് ഉത്തര കൊറിയ വിക്ഷേപിച്ച മിസൈൽ പൂർണ പരാജയമെന്ന് അമേരിക്കയും ദക്ഷിണകൊറിയയും. പ്രദേശത്ത് ഉത്തരകൊറിയ വീണ്ടും പ്രകോപനം ഉണ്ടാക്കുന്നതായി ദക്ഷിണ കൊറിയ ആരോപിച്ചു. എന്നാൽ ഇതുവരെ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തിയിട്ടില്ല.

kim jong un

ഉത്തര കൊറിയയിലെ ഗങ്വോൺ പ്രവിശ്യയിൽ നിന്നാണ് മൂന്ന് മിസൈലുകൽ തൊടുത്തതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. ഇതിനു സ്ഥിരീകരണവുമായി യുഎസും രംഗത്തെത്തിയിട്ടുണ്ട്. അര മണിക്കൂർ നീണ്ടു നിൽക്കുന്നതായിരുന്നു വിക്ഷേപണമെന്നും അയച്ച രണ്ടു മിസൈലുകൽ പൂർണ്ണ പരാജയമായമായിരുന്നുവെന്നും യുഎസ് സൈന്യം അറിയിച്ചു.

 ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു

ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു

അതിർത്തിയിൽ വീണ്ടും ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം. ഉത്തര കൊറിയയിലെ ഗാങ്‍വോണ്‍ പ്രവിശ്യയില്‍ നിന്ന് മൂന്ന് മിസൈലുകൾ അയച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം ആരോപിച്ചു. ഇതിനെ പിന്തുണച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.

മിസൈൽ പരീക്ഷണം പരാജയം

മിസൈൽ പരീക്ഷണം പരാജയം

ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം പരാജയമെന്നു അമേരിക്കയും ദക്ഷിണകൊറിയയും. അയച്ച രണ്ട് മിസൈലുകള്‍ പരാജയപ്പെട്ടുവെന്ന് യുഎസ് സൈന്യം അറിയിച്ചു. എന്നാല്‍ രണ്ടാമതായി വിക്ഷേപിച്ച മിസൈല്‍ 250 കിലോമീറ്റര്‍ പിന്നിട്ട് ലക്ഷ്യം കണ്ടതായി ദക്ഷിണ കൊറിയന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ ഉത്തര കൊറിയയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കൊറിയയുടെ കിഴക്കൻ തീരമേഖലയിലേക്കാണ് മിസൈലുകൾ വർഷിച്ചത്.

അരമണിക്കൂർ നീണ്ടു നിന്നു

അരമണിക്കൂർ നീണ്ടു നിന്നു

ഉത്തര കൊറിയയിലെ ഗാങ്‍വോണ്‍ പ്രവിശ്യയില്‍ നിന്ന് അയച്ച മൂന്ന് മിസൈലുകളുടെ വിക്ഷേപണം അരമണിക്കൂർ നീണ്ടു നിന്നിരുന്നു

തക്കതായമറുപടി നൽകും

തക്കതായമറുപടി നൽകും

ഉത്തര കൊറിയയുടെ പ്രകോപനം സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും തക്കതായ മറുപടി നല്‍കുമെന്നും യുഎസ്- ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

സംയുക്ത സൈനികാഭ്യാസം

സംയുക്ത സൈനികാഭ്യാസം

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക പരേഡുകള്‍ ഒരാഴ്ചയായി തുടരുന്ന സാഹചര്യത്തിലാണ് മിസൈല്‍ പരീക്ഷണം. 10 ദിവസത്തേക്കാണ് ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

എതിർപ്പ് അറിയിച്ച് ഉത്തരകൊറിയ

എതിർപ്പ് അറിയിച്ച് ഉത്തരകൊറിയ

അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കുന്നമെന്ന് ഉത്തര കൊറിയ അറിയിച്ചിരുന്നു. സൈനിക പരിശീലനത്തിൽ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്നും ഉത്തര കെറിയ ആരോപിച്ചിരുന്നു.

മധ്യസ്ഥ നീക്കത്തിന് യുഎൻ

മധ്യസ്ഥ നീക്കത്തിന് യുഎൻ

ഉത്തര കൊറിയയുടെ തുട‍ര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥ നീക്കത്തിന് തയ്യാറായി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയയും ലോകരാഷ്ട്രങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകുകയാണെന്നും പ്രശ്ന പരിഹാരത്തിന് നയതന്ത്ര ചര്‍ച്ചകള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഎന്നിന്റെ നീക്കം.

English summary
North Korea fired three short-range ballistic missiles Saturday morning from Kangwon province, the US Pacific Command said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X