കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരത്തലവനെ തെറിപ്പിച്ച് കിം ജോങ് ഉന്‍, സുരക്ഷാ തലവനും പുറത്ത്, പ്യോങ് യാങില്‍ അപകട സൂചനകള്‍!!

Google Oneindia Malayalam News

പ്യോങ് യാങ്: കിം ജോങ് ഉന്നിന്റെ മരണം സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. എന്നാല്‍ ഉത്തര കൊറിയയില്‍ വമ്പന്‍ മാറ്റങ്ങളാണ് നടക്കുന്നത്. ഇത് പുതിയ ഭരണകൂടത്തിനുള്ള ഒരുക്കങ്ങളായിട്ടാണ് സൂചിപ്പിക്കപ്പെടുന്നത്. കിമ്മിന്റെ പിതാവിന്റെ ചിത്രം അടക്കം മാറ്റുന്നത് അപകടകരമായ സൂചനകളാണ് നല്‍കുന്നത്. അദ്ദേഹം ചാരത്തലവനെ വരെ മാറ്റിയിരിക്കുകയാണ്. കിം ജോങ് ഉന്നാണ് മാറ്റിയതെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വോന്‍സാനില്‍ കിമ്മിന്റെ ആഢംബര കപ്പല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തില്‍ സംശയങ്ങള്‍ വര്‍ധിക്കുകയാണ്.

വെട്ടിനിരത്തല്‍ തുടങ്ങി

വെട്ടിനിരത്തല്‍ തുടങ്ങി

ഉത്തര കൊറിയയുടെ രഹസ്യാന്വേഷണ സംഘടനയുടെ തലവനെയാണ് വെട്ടിനിരത്തിയത്. ഭരണപ്രതിസന്ധിക്ക് പിന്നാലെയാണ് ഈ മാറ്റം. ഇതിന് പുറമേ കിമ്മിന്റെ അംഗരക്ഷനെയും മാറ്റിയിട്ടുണ്ട്. ഇവര്‍ ദീര്‍ഘകാലമായി കിമ്മിന്റെ ടീമിന്റെ ഭാഗമാണ്. എന്നാല്‍ എന്തുകൊണ്ടാണ് മാറ്റി എന്ന് വ്യക്തമല്ല. ചാരത്തലവന്‍ ജാംങ് കില്‍ സോംഗിനെയാണ് പുറത്താക്കിയത്.

കിമ്മിന്റെ വിശ്വസ്തര്‍

കിമ്മിന്റെ വിശ്വസ്തര്‍

റീകോണെയ്‌സന്‍സ് ജനറല്‍ ബ്യൂറോ അഥവാ ആര്‍ജിബി എന്നാണ് ചാര സംഘടനയുടെ പേര്. വിദേശ രാജ്യങ്ങളില്‍ അത്യാധുനിക ആക്രമണം നടത്തുന്നത് ഇവരാണ്. കിമ്മിന്റെ ശത്രുക്കളെ ഇല്ലാതാക്കുന്നതും ഇതിലെ ഉദ്യോഗസ്ഥരാണ്. 2010ല്‍ ആര്‍ജിബി നടത്തിയ ആക്രമണത്തില്‍ ദക്ഷിണ കൊറിയയുടെ വ്യോമസേന കപ്പല്‍ തകര്‍ന്നിരുന്നു. 46 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതുകൊണ്ട് യാതൊരു കാരണവുമില്ലാതെ ആര്‍ജിബിയില്‍ മാറ്റം വരില്ലെന്നാണ് സൂചനകള്‍.

പുതിയവര്‍ വരുമോ?

പുതിയവര്‍ വരുമോ?

ജാങ് കില്‍ സോംഗിന് പകരക്കാര്‍ വരുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. റിം ക്വാങ് രണ്ടാമനാണ് പകരം ചുമതലയെന്നാണ് സൂചന. 2010 മുതല്‍ കിമ്മിന്റെ സുരക്ഷാ ചുമതലയുള്ള യുന്‍ ജോങ് റിന്നിനെ എന്തിനാണ് മാറ്റിയതെന്ന കാര്യത്തിലും വ്യക്തതയില്ല. പകരം ചെറുപ്പക്കാരനായ ക്വാക്ക് ചാംഗ് സിക്കിനെയാണ് ചുമതലയേല്‍പ്പിച്ചത്. അതേസമയം കിമ്മല്ല ഭരണത്തില്‍ ഉള്ളതെന്ന സൂചനകളും ഇതോടെ പുറത്തുവരുന്നുണ്ട്. കിമ്മിന് പകരം വരുന്നവരുടെ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൂചനകളുണ്ട്.

അജ്ഞാതരായ ടീം

അജ്ഞാതരായ ടീം

ഇപ്പോള്‍ ഭരണകേന്ദ്രത്തിന്റെ ഭാഗമായിരിക്കുന്നവര്‍ പുറം ലോകത്ത് അറിയപ്പെടുന്നവരല്ല. പുതിയ സുരക്ഷാ മേധാവ് ക്വാക്ക് ചാംഗ് സിക്കിനെ കുറിച്ച് ഉത്തര കൊറിയന്‍ മാധ്യമങ്ങളില്‍ കഴിഞ്ഞ വര്‍ഷമാണ് വരാന്‍ തുടങ്ങിയത്. അതുകൊണ്ട് ഭരണകേന്ദ്രത്തിലെ കാര്യങ്ങള്‍ കൂടുതല്‍ രഹസ്യമാക്കുകയാണ് പ്യോങ് യാങ്. അതേസമയം മുമ്പുള്ള ഉദ്യോഗസ്ഥര്‍ കിമ്മിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ഉത്തര കൊറിയക്ക് നല്‍കിയിരുന്നുവെന്നാണ് സൂചന. കിമ്മിന്റെ ജീവന്‍ അപകടത്തിലാണെന്ന കാര്യവും ഇവരാണ് പുറത്തുവിട്ടതെന്നാണ് സൂചന.

ചിത്രങ്ങള്‍ മാറ്റി

ചിത്രങ്ങള്‍ മാറ്റി

പ്യോങ് യാങില്‍ തിരക്കിട്ട മാറ്റങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. മുന്‍ ഭരണാധികാരികളായ കിം ഇല്‍ സുംഗിന്റെയും കിം ജോങ് ഇല്ലിന്റെയും ചിത്രങ്ങള്‍ മെയിന്‍ സ്‌ക്വയറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. 2012 മുതല്‍ ഈ ചിത്രങ്ങള്‍ മാറ്റാറില്ല. ഇവിടെ കിമ്മിന്റെ സ്ഥാപിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. കിം അപ്രത്യക്ഷനായ സമയത്ത് തന്നെയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. അത് അശുഭ സൂചനയാണെന്ന് ലോകനേതാക്കള്‍ പറയുന്നു.

അപകട സൂചനകള്‍

അപകട സൂചനകള്‍

കിമ്മിന്റെ മുത്തച്ഛന്റെയും പിതാവിന്റെയും ഛായാ ചിത്രങ്ങള്‍ മാറ്റുന്നത് അപകട സൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. കിം മരിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചിത്രമല്ല, പ്രതിമ തന്നെയാണ് വരുന്നതെന്നാണ് സൂചന. കിം മരിക്കാതെ രാജ്യത്ത് പ്രതിമകളോ ഛായാ ചിത്രങ്ങളോ സ്ഥാപിക്കില്ല. ഉത്തര കൊറിയന്‍ നേതാക്കള്‍ ഈ രീതിയാണ് സാധാരണ പിന്തുടരാറുള്ളത്. ഇപ്പോഴുള്ളതിനേക്കാള്‍ ആ മേഖലയ്ക്ക് വലിപ്പം കൂട്ടാനും ശ്രമം നടക്കുന്നുണ്ട്.

കിമ്മിന്റെ സഹോദരി

കിമ്മിന്റെ സഹോദരി

കിമ്മിന്റെ സഹോദരി പകരം ഭരണം ഏറ്റെടുക്കുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. നിലവില്‍ അവര്‍ ഓര്‍ഗനൈസേഷന്‍ ഗൈഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, പ്രൊപ്പഗണ്ട ആന്‍ഡ് അജിറ്റേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ ഭാഗമാണ്. പാര്‍ട്ടിയില്‍ അവര്‍ പിടിമുറുക്കി കഴിഞ്ഞു. കിമ്മിന്റെ വിയോഗത്തോടെ സഹോദരി കിം യോ ജോങ് തന്റെ ഇഷ്ടപ്രകാരമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നുവെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും മുകള്‍ തട്ടില്‍ വരെ മാറ്റമുണ്ടാവും. അടുത്ത ദിവസം തന്നെ കിമ്മിന്റെ വിയോഗവും പ്യോങ് യാങ് പ്രഖ്യാപിക്കാന്‍ ഇടയുണ്ട്.

<strong>രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!</strong>രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!

English summary
north korea fires spy chief and head of security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X