കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നുഴഞ്ഞു കയറാൻ തയ്യാറെടുത്തു ഉത്തകൊറിയൻ സൈന്യം, കയ്യിലുളളത് ആണവായുധം, മുൻ സൈനികന്റെ വെളിപ്പെടുത്തൽ

രഹസ്യ ചാരന്മാർ ലോകത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാൻ തയ്യാറാവുകയാണെന്നു ഉത്തരകൊറിയൻ മുൻ സൈനികൻ ജൂയിൻ കീം പറഞ്ഞു

  • By Ankitha
Google Oneindia Malayalam News

സിയൂൾ: ഉത്തരകൊറിയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സൈനികൻ. ഉത്തരകൊറിയയുടെ രഹസ്യ ചാരന്മാർ ലോകത്തിലെ വിവിധ ഭാഗങ്ങളിലേയ്ക്ക് നുഴഞ്ഞു കയറാൻ തയ്യാറാവുകയാണെന്നു ഉത്തരകൊറിയൻ മുൻ സൈനികൻ ജൂയിൻ കീം പറഞ്ഞു. നുഴഞ്ഞു കയറാൻ തയ്യാറായിട്ടുള്ള സൈന്യത്തിന്റെ പക്കൽ മരകമായ ആണവായുധങ്ങളുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. ലണ്ടന്‍ പത്രമായ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജൂയിൻ ഇക്കാര്യം വ്യക്തമാക്കിയത്

north korea

 പാകിസ്താനിൽ സിഖുകാരെ മതംമാറ്റുന്നതായി റിപ്പോർട്ട്; വിഷയം ഏറ്റെടുക്കുമെന്ന് കേന്ദ്രം പാകിസ്താനിൽ സിഖുകാരെ മതംമാറ്റുന്നതായി റിപ്പോർട്ട്; വിഷയം ഏറ്റെടുക്കുമെന്ന് കേന്ദ്രം

ഉത്തരകൊറിയൻ നേതാവ് കിങ് ജോങ് ഉന്നിനായി ജീവൻ നൽകാൻ പോലും നൽകാൻ ഇവർ തയ്യാറാണെന്നും ജൂയിൽ കിം പറഞ്ഞു. സൈനിക മേധാവി നേരിട്ട് തിരഞ്ഞെടുത്തു പരിശീലനം നൽകിയവരാണിവർ. ഉത്തരകൊറിയയുടെ ശത്രു പാളയത്തിലുള്ള ജപ്പാൻ, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങൾക്കു മേൽ രഹസ്യ സൈനികരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ജൂയില്‍ കിം പറഞ്ഞു.

 ഇതാണോ രാജ്യസ്നേഹം! കോലിക്ക് ബിജെപി എംഎൽഎയുടെ വിമർശനം, കാരണം വിവാഹം തന്നെ ഇതാണോ രാജ്യസ്നേഹം! കോലിക്ക് ബിജെപി എംഎൽഎയുടെ വിമർശനം, കാരണം വിവാഹം തന്നെ

 ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ലോകരാജ്യങ്ങൾക്കിടയിൽ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. അതിനിടയിലാണ് നെഞ്ചിടുപ്പ് കൂട്ടു വിധം പുതിയ വെളിപ്പെടുത്തൽ. അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു. മിസൈൽ പരീക്ഷണം അവസാനിപ്പിക്കാനായുളള ശ്രമങ്ങൾ വ്യാപകമായി നടക്കുകയാണ്.

 ഉത്തരകൊറിയയുടെ വെല്ലുവിളി

ഉത്തരകൊറിയയുടെ വെല്ലുവിളി

ഉത്തരകൊറിയയുടെ ശത്രു പാളയത്തിൽ മുന്നിൽ നിൽക്കുന്നത് അമേരിക്കയാണ്. ആണവ പരീക്ഷണം അവസാനിപ്പിക്കാനായി യുഎസ് ലോകരാജ്യങ്ങളെ ഒറ്റച്ചേരിയിലാക്കി ഉത്തരകൊറിയ്ക്കെതിരെ നിർത്തിയിരുന്നു. കൂടാതെ സാമ്പത്തിക ഉപരോധവും രാജ്യത്തെ ഭീകര രാജ്യവുമായി പ്രഖ്യാപി‌ക്കുകയും ചെയ്തിരുന്നു. കൂടാതെ ഉത്തരകൊറിയയ്ക്കെതിരെ നിരവധി തവണ വെല്ലുവിഴി ഉയർത്തി അമേരിക്കൻ പ്രസിഡൻറ് ഡൊണാൽഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

മിസൈൽ പരീക്ഷണം

മിസൈൽ പരീക്ഷണം

ലോകരാജ്യങ്ങളെ ഭീതിയിലാക്കി നവംബർ 29 നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ഇതുവരെ രാജ്യം പരീക്ഷിച്ചതിൽ വച്ച് ഏറ്റവും ശക്തി കൂടിയ ‌പരീക്ഷണമായിരുന്നു അത്. ഹ്വാസോങ് 15 ന് അമേരിക്കൻ ഭൂഖണ്ഡത്തെ പാടെ തകർക്കാൻ കഴിയുമെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നുണ്ട്. ലോകരാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ചായിരുന്നു ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നതു ശ്രദ്ധേയമാണ്.

ആണവ പരീക്ഷണങ്ങൾക്ക് പിന്തുണ‌‌

ആണവ പരീക്ഷണങ്ങൾക്ക് പിന്തുണ‌‌

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങൾക്ക് ജനങ്ങൾ പൂർണ പിന്തുണയാണ് നൽകുന്നത്. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണ വിജയോഷം അതിനുള്ള ഉത്തമ ഉദാഹരണമാണ്. ലോകരാജ്യങ്ങൾക്കു മുമ്പിൽ ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും മനസിലാക്കി കൊടുക്കാൻ ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് കഴിഞ്ഞുവെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും ആഘോഷ വേളയിൽ ജനങ്ങൾ പറയുന്നുണ്ടായിരുന്നു.

English summary
A defector from the hermit nation of North Korea has claimed that the country has a secret army of soldiers so heavily brainwashed that they would give up their lives for leader and dictator Kim Jong-un. Joo-il Kim was a former member of the North Korean military before defecting in 2005 and moving to London in 2007.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X