കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും, മിസൈല്‍ പരീക്ഷണവിജയം ആഘോഷമാക്കി ഉത്തരകൊറിയ

ലോകരാജ്യങ്ങൾക്കു മുമ്പിൽ ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും മനസിലാക്കി കൊടുക്കാൻ ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് കഴിഞ്ഞുവെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും ജനങ്ങൾ പറയുന്നു.

  • By Ankitha
Google Oneindia Malayalam News

സിയൂൾ: ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിജയം ആഘോഷിച്ച് ഉത്തരകൊറിയ. സംഘം ചേർന്ന് നൃത്തം ചെയ്യുകയും പടക്കം പൊട്ടിച്ചുമാണ് ഉത്തരകൊറിയൻ ജനങ്ങൾ മിസൈൽ പിരീക്ഷണത്തിന്റെ വിജയം ആഘോഷിക്കുന്നത്. ലോകരാജ്യങ്ങൾക്കു മുമ്പിൽ ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും മനസിലാക്കി കൊടുക്കാൻ ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് കഴിഞ്ഞുവെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും ജനങ്ങൾ പറയുന്നു.

ഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണംഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണം

missel

അമേരിക്കയെ പൂർണ്ണമായും നശിപ്പിക്കാൻ ശേഷിയുണ്ടെന്നു ഉത്തരകൊറിയ അവകാശപ്പെടുന്ന് ആണവമിസൈൽ ബുധനാഴ്ചയാണ് വിജയകരമായി പരീക്ഷിച്ചത്. ഉത്തരകൊറിയയ്ക്കെതിരെ അമേരിക്കയും യുഎന്നും ഉപരോധം ഏർപ്പെടുത്തിയിട്ടും അതൊന്നും പരിഗണിക്കാതെയായിരുന്നു പുതിയ പരീക്ഷണം. ഇതിനു പിന്നാലെ ഉത്തരകൊറിയയ്ക്കെതിരെ ശക്തമായ വിമർശനവുമായി അന്തരാഷ്ട്ര സമൂഹങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടി ; ഇന്ത്യ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണം തുടങ്ങിശത്രുക്കളുടെ നെഞ്ചിടിപ്പ് കൂടി ; ഇന്ത്യ ആറ് ആണവ അന്തർവാഹിനികളുടെ നിർമാണം തുടങ്ങി

ഇനിയൊരു യുദ്ധമുണ്ടായാൽ അതിനു കാരണം ഉത്തരകൊറിയ മാത്രമായിരിക്കുമെന്ന് അമേരിക്കൻ യുഎൻ പ്രതിനിധി നിക്കി ഹാലെ പറഞ്ഞു. യുദ്ധമുണ്ടായാൽ ഉത്തരകൊറിയൻ ഭരണകൂടത്തെ വേരോടെ നശിപ്പിക്കും. എന്നാൽ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹാലെ യുഎന്നിൽ പറഞ്ഞു.

English summary
North Korea held mass celebrations for its latest successful long-range missile test+ , Pyongyang's state media said on Saturday, with a propaganda-filled display of fireworks and dancing in public squares.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X