• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിറിയയും ഉത്തരകൊറിയയും തമ്മില്‍‍ അവിശുദ്ധ കൂട്ടുകെട്ട്!! രാസായുധ നിർമാണത്തിന് കൈത്താങ്ങും

പ്യോങ്ഗ്യാങ്: സിറിയയെ രാസായുധങ്ങള്‍ നിര്‍മിക്കാൻ സഹായിക്കുന്നത് ഉത്തരകൊറിയയെന്ന് റിപ്പോർട്ട്. സിറിയയിലേയ്ക്ക് ആണവായുധങ്ങൾ നിര്‍മിക്കുന്നതിനുള്ള സാമഗ്രികൾ എത്തിച്ചുനൽകുന്നത് ഉത്തരകൊറിയയാണെന്ന് ഐക്യരാഷ്ട്ര സഭാ വിദഗ്ധരാണ് വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര സഭാ വിദ്ഗധരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഉത്തരകൊറിയ

യ്ക്ക് മേല്‍ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിച്ച് നടപടികള്‍ ആരംഭിച്ചതോടെയാണ് കഴിഞ്ഞ ദിവസം താക്കീതുമായി ട്രംപ് രംഗത്തെത്തിയത്. ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള ആയുധ പരീക്ഷണങ്ങൾ അതിരുകടന്നപ്പോഴാണ് ഉത്തരകൊറിയയുടെ കൽക്കരി, വസ്ത്രം, ഇരുമ്പ്, ലെഡ്, സീഫുഡ്, ക്രൂഡ് ഓയിൽ‍, സംസ്കരിച്ച പെട്രോളിയം ഉൽപ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് ഐക്യരാഷ്ട്ര സഭ വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഇതെല്ലാം മറികടന്ന് ഉത്തരകൊറിയ കയറ്റുമതി അനുസ്യൂതം തുടർന്നിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു.

 രാസായുധ നിര്‍മാണത്തിന്

രാസായുധ നിര്‍മാണത്തിന്

ആസിഡ് റെസിസ്റ്റന്റ് ടൈലുകൾ, വാൽവുകള്‍, പൈപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള വസ്തുുക്കളാണ് ഉത്തരകൊറിയ സിറിയയിലേയ്ക് എത്തിക്കുന്നതെന്നാണ് മാധ്യമറിപ്പോർട്ടുകളെ ഉദ്ധരിച്ച് ബിബിസി ചൂണ്ടിക്കാണിക്കുന്നത്. സിറിയയ്ക്ക് വേണ്ടി ആണവായുധങ്ങൾ നിർമിക്കുന്നിടത്ത് ഉത്തരകൊറിയൻ ആയുധ വിദഗ്ധരുടെ സാന്നിധ്യമുണ്ടെന്നും പുറത്തുവിടാത്ത ഐക്യരാഷ്ട്രസഭാ റിപ്പോർട്ടിനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സിറിയന്‍ സർക്കാർ ക്ലോറിൻ ഗ്യാസ് ഉപയോഗിക്കുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് ഈ ആരോപണവും ഉന്നയിച്ചിട്ടുള്ളത്. എന്നാൽ സിറിയൻ സർക്കാര്‍ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.

 ഉപരോധം വെറുംവാക്കോ?

ഉപരോധം വെറുംവാക്കോ?

ആണവപരീക്ഷണങ്ങളെ തുടര്‍‍ന്ന് ഉത്തരകൊറിയയ്ക്ക് മേൽ‍ ഐക്യരാഷ്ട്രസഭാ ഉപരോധം നിലനില്‍ക്കെയാണ് രാജ്യത്തിനെതിരെ പുതിയ ആരോപണം ഉയർന്നിട്ടുള്ളത്. ഉപരോധം നിലനിൽക്കെ അനധികൃതമായാണ് ഉത്തരകൊറിയ സിറിയയിലേയ്ക്ക് ആണവായുധങ്ങൾ അയച്ചിട്ടുള്ളതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു. ആസിഡ് റസിസ്റ്റന്റ് ടൈലുകൾ, കൊറോഷൻ റെസിസ്റ്റന്റ് വാൽവുകൾ, തെർമോമീറ്ററുകൾ എന്നിവയാണ് ഉത്തരകൊറിയ സിറിയയിലേയ്ക്ക് അയച്ചിട്ടുള്ളത്.

 അ‍ഞ്ച് തവണ കയറ്റുമതി

അ‍ഞ്ച് തവണ കയറ്റുമതി

ചൈനീസ് ട്രേഡിംഗ് കമ്പനി വഴി ഉത്തരകൊറിയ അ‍ഞ്ച് തവണ ആണവായുധ നിർമ‍ാണത്തിനുള്ള സാമഗ്രികള്‍ കയറ്റുമതി ചെയ്തുുവെന്നാണ് യുഎൻ വിദഗ്ധർ കണ്ടെത്തിയിട്ടുള്ളത്. ഇത് 2015ന്റെ അവസാനവും 2016ന്റെ ആദ്യവുമായിരുന്നുവെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഉതിനൊപ്പം ഡസൻ കണക്കിന് കപ്പലുകളും ചരക്കുമായി സിറിയയിലെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന് സിറിയന്‍ സര്‍ക്കാർ ഏജൻസിയായ സയിന്റിഫിക് സ്റ്റഡീസ് റിസർച്ച് സെന്റർ ഉത്തരകൊറിയയ്ക്ക് പണം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

 സിറിയയ്ക്കും ഉത്തരകൊറിയയ്ക്കുമിടയിൽ‍

സിറിയയ്ക്കും ഉത്തരകൊറിയയ്ക്കുമിടയിൽ‍

ഉത്തരകൊറിയയ്ക്കും സിറിയയ്ക്കുമിടയിൽ നിരോധിക ആണവ ആയുധങ്ങളുടെ സഹകരണം നടക്കുന്നതായി നേരത്തെ 2017 സെപ്തംബറിൽ യുഎന്‍ വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ഐക്യരാഷ്ട്രസഭ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ഐക്യകരാഷ്ട്രസഭ പ്രസിദ്ധീകരിക്കാനിരിക്കുന്ന റിപ്പോർട്ട് ചോർന്നത് സംബന്ധിച്ച് യുഎൻ വക്താവ് സ്റ്റെഫാനെ ദുജാറിക് പ്രതികരിച്ചിട്ടില്ല. സിറിയയിലുള്ള കൊറിയന്‍ പൗരന്മാർ കായിക താരങ്ങളും കോച്ചുമാരുമാണ് എന്നാണ് സിറിയന്‍ സർക്കാർ യുഎൻ‍ പാനലിന് മുമ്പാകെ വെളിപ്പെടുത്തിയിട്ടുള്ളത്.

 രാസായുധം ഉപേക്ഷിച്ചിട്ടും

രാസായുധം ഉപേക്ഷിച്ചിട്ടും

2013ലെ രാസായുധ കൺവെൻ‍ഷണിൽ വെച്ച് രാസായുധങ്ങളുടെ സ്റ്റോക്ക് നശിപ്പിച്ചതായി സിറിയൻ സർക്കാർ‍ വ്യക്തമാക്കിയിരുന്നു. ഘൗട്ടയിൽ ഗ്യാസ് ആക്രമണത്തിൽ‍ നൂറ് കണക്കിന് പേർ കൊല്ലപ്പെട്ടതോടെയാണ് സിറിയ രാസായുധങ്ങളോടുള്ള നിലപാട് കടുപ്പിച്ചത്. എന്നാൽ‍ സിറിയയിൽ‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ വീണ്ടും രാസായുധങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.

പടിഞ്ഞാറ് ദിശയിലാണ് കിടപ്പുമുറിയെങ്കില്‍ പെണ്‍കുട്ടി ജനിക്കും! ദാമ്പത്യത്തിന് 15 വാസ്തുുനിര്‍ദേശം!

ജന്മ രാശിയറിഞ്ഞാല്‍ വരാനിരിക്കുന്ന രോഗമറിയാം! ജ്യോതിഷത്തെ ചിരിച്ചു തള്ളാന്‍ വരട്ടെ!

English summary
North Korea has been sending equipment to Syria that could be used in chemical weapons manufacturing, the US media reported citing findings by UN experts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more