കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ കണ്ട ഉന്‍ കളി മാറ്റി; നിഗൂഢതകള്‍ മാറ്റിവച്ച് ചൈനയില്‍!! ഇത് മൂന്നാംതവണ, വ്യാപാരയുദ്ധം

Google Oneindia Malayalam News

Recommended Video

cmsvideo
നിഗൂഢതകള്‍ മാറ്റിവച്ച് ഉന്‍ ചൈനയില്‍ | Oneindia Malayalam

ബെയ്ജിങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കൂടിക്കാഴ്ചയാണ് കഴിഞ്ഞാഴ്ച സംഭവിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഉത്തര കൊറിയ ആണവ പദ്ധതികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചുവെന്നത് ശരിയാണോ. അല്ലെങ്കില്‍ അമേരിക്കക്ക് കിടിലന്‍ പണി കൊടുക്കാനുള്ള ഒരുക്കത്തിലാണോ.

ഇതാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ച. കാരണം, ട്രംപിന്റെ കണ്ട് സിംഗപ്പൂരില്‍ നിന്ന് തിരിച്ചെത്തിയ ഉന്‍ ഇപ്പോള്‍ ചൈനയിലെത്തിയിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര പോര് തുടരുന്നതിനിടെയാണ് കിം ജോങ് ഉന്‍ വീണ്ടും ചൈനയിലെത്തിയിരിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ പ്രത്യേകതകള്‍ ഏറെയുണ്ട്. അതിങ്ങനെ...

കിം ജോങ് ഉന്നിന്റെ പരസ്യയാത്ര

കിം ജോങ് ഉന്നിന്റെ പരസ്യയാത്ര

കിം ജോങ് ഉന്‍ ചൊവ്വാഴ്ച ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലെത്തി. രണ്ടുദിവസം അദ്ദേഹം ചൈനയിലുണ്ടാകും. അമേരിക്കന്‍ പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ചൈനീസ് നേതൃത്വത്തെ ധരിപ്പിക്കാനാണ് എത്തിയതെന്ന് കരുതുന്നു. ഈ യാത്ര ഉന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടാണ് എത്തിയത്. സാധാരണ രഹസ്യ യാത്രയാണ് ഉന്‍ നടത്താറുള്ളത്.

ഇത് മൂന്നാംതവണ

ഇത് മൂന്നാംതവണ

മാര്‍ച്ചിന് ശേഷം മൂന്നാം തവണയാണ് ഉന്‍ ചൈനയിലെത്തുന്നത്. മാര്‍ച്ചിലും മെയിലും ഉന്‍ ചൈനയിലെത്തിയിരുന്നു. രണ്ട് യാത്രകളും അതീവ രഹസ്യമായിട്ടായിരുന്നു. മാര്‍ച്ചില്‍ ഉത്തര കൊറിയന്‍ സൈന്യത്തിന്റെ സായുധ അകമ്പടിയുള്ള ട്രെയിനിലായിരുന്നു ചൈനയിലെത്തിയത്. എന്നാല്‍ ഇത്തവണ വിമാനത്തിലാണ്. ആകാശമാര്‍ഗം ഉന്‍ യാത്ര ചെയ്യുന്നത് ചുരുക്കമാണ്.

വ്യാപാര യുദ്ധത്തില്‍

വ്യാപാര യുദ്ധത്തില്‍

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം നടക്കുന്ന വേളയാണിത്. കൂടുതല്‍ വിപണി പിടിക്കാനും സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്താനും ചൈന നടത്തുന്ന ഓരോ നീക്കങ്ങള്‍ക്കും അമേരിക്ക മറുപണി കൊടുക്കുകയാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കാനും അമേരിക്ക ധാരണയിലെത്തിയിരുന്നു.

ചൈനയുടെ നിലപാട് നിര്‍ണായകം

ചൈനയുടെ നിലപാട് നിര്‍ണായകം

ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കവെയാണ് ഉന്നിന്റെ ചൈനീസ് പര്യടനം. ഉത്തര കൊറിയ എക്കാലവും ചൈനയ്‌ക്കൊപ്പം നിലകൊള്ളുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഉത്തര കൊറിയ അംഗീകരിക്കുമോ എന്ന ആശങ്കയുണ്ട്. ചൈനയുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും ഉത്തര കൊറിയ അന്തിമ തീരുമാനത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സമയപരിധിയില്ല

സമയപരിധിയില്ല

അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തുന്ന ആദ്യ ഉത്തര കൊറിയന്‍ ഭരണാധികാരിയാണ് ഉന്‍. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുമായി ചില ഉത്തര കൊറിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്ന വ്യക്തിയുമായി മുഖാമുഖം ചര്‍ച്ച നടത്തുന്നത് ആദ്യമാണ്. ആണവായുധങ്ങള്‍ ഇല്ലാതാക്കാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന്് സിംഗപ്പൂരില്‍ ട്രംപും ഉന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പ്രത്യേകം സമയപരിധി പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ജസ്‌നയെ പറ്റി 50 കത്തുകള്‍!! നിര്‍ണായക വിവരങ്ങള്‍ പോലീസിന്; രണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുജസ്‌നയെ പറ്റി 50 കത്തുകള്‍!! നിര്‍ണായക വിവരങ്ങള്‍ പോലീസിന്; രണ്ട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ തിരിച്ചടി; നടിയുടെ രണ്ട് ആവശ്യങ്ങളും തള്ളി!! ദൃശ്യങ്ങള്‍ കാണാംനടി ആക്രമിക്കപ്പെട്ട കേസില്‍ തിരിച്ചടി; നടിയുടെ രണ്ട് ആവശ്യങ്ങളും തള്ളി!! ദൃശ്യങ്ങള്‍ കാണാം

English summary
Kim Jong-un Visiting China for Third Time Since March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X